മദ്യലഹരിയിൽ കാറിൽ അഭ്യാസ പ്രകടനം; നിയന്ത്രണംവിട്ട കാർ പോസ്റ്റിൽ ഇടിച്ചു: യുവാവ് അറസ്റ്റിൽ
- Published by:Gowthamy GG
- news18-malayalam
Last Updated:
നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. 11 കെ വി ലൈൻ പോസ്റ്റിലാണ് കാറിടിച്ചത്. ആളുകൾ ഓടി രക്ഷപ്പെട്ടത് മൂലം ആളപായം ഉണ്ടായില്ല.
തൃശ്ശൂർ : മദ്യലഹരിയിൽ കാറിൽ അഭ്യാസം നടത്തിയ യുവാവ് പിടിയിൽ. ചാവക്കാട് എടക്കഴിയൂരിൽ ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. ദേശീയ പാതയിലെ തിരക്കേറിയ എടക്കഴിയൂർ ജംഗ്ഷനിൽ ചുവന്ന സിഫ്റ്റ് കാറുമായി എത്തിയ യുവാവ് മദ്യലഹരിയിൽ കാർ തലങ്ങും വിലങ്ങും ഓടിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. 11 കെ വി ലൈൻ പോസ്റ്റിലാണ് കാറിടിച്ചത്. ആളുകൾ ഓടി രക്ഷപ്പെട്ടത് മൂലം ആളപായം ഉണ്ടായില്ല.
കാർ ഓടിച്ച എടക്കഴിയൂർ ഖാദിരിയാ ബീച്ച് സ്വദേശി ഷഫീഖിനെ അറസ്റ്റു ചെയ്തു. കാറിനകത്ത് ഇയാൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. യുവാവ് മദ്യ ലഹരിയിലായിരുന്നന്ന് നാട്ടുകാർ പറയുന്നു.
നിരവധി ആളുകൾ തടിച്ചുകൂടുന്ന സ്ഥലത്ത് കാറിന്റെ അമിത വേഗത കണ്ട് ആളുകൾ ഓടി രക്ഷപെടുകയായിരുന്നു. ഷെഫീഖിനെതിരെ മറ്റ് കേസുകൾ ഒന്നും ഇല്ലെന്ന് ചാവക്കാട് പൊലീസ് അറിയിച്ചു.
advertisement
You may also like:Shocking| മദ്യലഹരിയിൽ മകൻ കയ്യേറ്റം ചെയ്തു; പിതാവ് കുഴഞ്ഞ് വീണു മരിച്ചു
[news]ഉത്ര കൊലപാതകം: പാമ്പുപിടിത്തത്തിന് പുതിയ പ്രോട്ടോക്കോൾ; വാവ സുരേഷിനെ എങ്ങനെ ബാധിക്കും? [news]
അപകടത്തെ തുടർന്ന് പരിസര പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചു. കെ എസ് ഇ ബി ജീവനക്കാർ എത്തി അറ്റകുറ്റ പണികൾ നടത്തി വൈദ്യുതി പുനഃസ്ഥാപിച്ചു.
advertisement
Location :
First Published :
May 31, 2020 12:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യലഹരിയിൽ കാറിൽ അഭ്യാസ പ്രകടനം; നിയന്ത്രണംവിട്ട കാർ പോസ്റ്റിൽ ഇടിച്ചു: യുവാവ് അറസ്റ്റിൽ


