കൊച്ചിയിൽ 12കാരനെ ക്രൂരമായി മർദിച്ച യൂട്യൂബർ അമ്മയും കൂട്ടുകാരനും അറസ്റ്റിൽ

Last Updated:

രാത്രി അമ്മയുടെ മുറിയിൽ കിടക്കാൻ എത്തിയ കുട്ടിയോട് മറ്റൊരു മുറിയിൽ പോയി കിടക്കാൻ ഇരുവരും ആവശ്യപ്പെട്ടെങ്കിലും കുട്ടി സമ്മതിച്ചില്ല

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കൊച്ചിയിൽ 12കാരനെ ക്രൂരമായി മർദിച്ച യൂട്യൂബർ അമ്മയും കൂട്ടുകാരനും അറസ്റ്റിൽ. യൂട്യൂബറും സിവിൽ സപ്ലൈസ് ജീവനക്കാരിയുമായ അമ്മയും യുട്യൂബറായ സുഹൃത്തുമാണ് അറസ്റ്റിലായത്. കൊച്ചി എളമക്കരയിൽ നിന്നും വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കോടതി ഇവരെ റിമാൻഡ് ചെയ്തു. സിവിൽ സപ്ലൈസ് വകുപ്പിൽ റേഷനിങ് ഇൻസ്പെക്ടറും യൂട്യൂബറും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ അമ്മയാണ് ഒന്നാം പ്രതി. ഒരു പ്രമുഖ യൂട്യൂബ് ചാനലിൽ അവതാരകയുമാണ് ഇവർ.
ഇവരുടെ സുഹൃത്തും യൂട്യൂബറുമായ തിരുവനന്തപുരം വാമനപുരം സ്വദേശി സിദ്ധാർഥ് രാജീവാണ് (24) കൂട്ടുപ്രതി. നവംബർ 12-ന് രാത്രി 12 മുതൽ 13-ന് പുലർച്ചെ 8.30-വരെയുള്ള സമയത്താണ് മർദനം നടന്നത്.
രാത്രി അമ്മയുടെ മുറിയിൽ കിടക്കാൻ എത്തിയ കുട്ടിയോട് മറ്റൊരു മുറിയിൽ പോയി കിടക്കാൻ ഇരുവരും ആവശ്യപ്പെട്ടെങ്കിലും കുട്ടി സമ്മതിച്ചില്ല. ഇതോടെ സിദ്ധാർഥ് കുട്ടിയുടെ ഇടതു കൈയിൽപിടിച്ച് തിരിക്കുകയും തടഞ്ഞു നിർത്തി കഴുത്തിനു പിടിച്ച് ഞെക്കിക്കൊണ്ട് ഭിത്തിയോട് ചേർത്തുനിർത്തി തല ടോയ്ലറ്റിന്റെ വാതിലിൽ ഇടിപ്പിക്കുകയും ചെയ്തു. നിലത്തു വീണ കുട്ടിയെ സംരക്ഷിക്കാൻ അമ്മ ശ്രമിച്ചില്ലെന്ന് എഫ്ഐ ആറിൽ പറയുന്നു. അമ്മ കുട്ടിയുടെ നെഞ്ചിൽ മാന്തുകയും ചെയ്തു.
advertisement
ബിഎൻഎസ് 115 (2), 3 (5), 126 (2) വകുപ്പുകളും ജൂവനൈൽ ജസ്റ്റിസ് വകുപ്പുകളും പ്രതികൾക്കെതിരേ ചുമത്തിയിട്ടുണ്ട്.
ഭർത്താവുമായി ബന്ധം വേർപിരിഞ്ഞ യുവതിയും വിദ്യാർഥിയായ മകനും എളമക്കരയ്ക്കു സമീപത്തെ ഫ്ലാറ്റിലാണ് താമസം.
സംഭവമറിഞ്ഞ് എത്തിയ കുട്ടിയുടെ പിതാവാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതരാണ് പോലീസിൽ അറിയിച്ചത്. നിലവിൽ പിതാവിന്റെ സംരക്ഷണത്തിലാണ് കുട്ടി. ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതായും തുടർന്ന് എളമക്കര പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പോലീസ് പറഞ്ഞു.
advertisement
(കുട്ടിയുടെ സ്വകാര്യത മാനിച്ച് അമ്മയുടെ പേരു വിവരങ്ങൾ ഒഴിവാക്കുന്നു)
Summary: YouTuber mother and male friend arrested for brutally beating 12-year-old in Kochi. The mother, a YouTuber and civil supplies employee, and her YouTuber friend were arrested. The two were taken into custody from Elamakkara in Kochi on Friday and their arrest was recorded. The court remanded them. The first accused is mother, a rationing inspector in the Civil Supplies Department, and a YouTuber and a social media activist. She is a presenter on a prominent YouTube channel
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചിയിൽ 12കാരനെ ക്രൂരമായി മർദിച്ച യൂട്യൂബർ അമ്മയും കൂട്ടുകാരനും അറസ്റ്റിൽ
Next Article
advertisement
Love Horoscope Nov 16 | ചെറിയ തർക്കങ്ങൾ ഉണ്ടാകും; പുതിയൊരു കാര്യം തുടങ്ങാൻ അവസരം ലഭിക്കും: ഇന്നത്തെ പ്രണയഫലം
Love Horoscope Nov 16 | ചെറിയ തർക്കങ്ങൾ ഉണ്ടാകും; പുതിയൊരു കാര്യം തുടങ്ങാൻ അവസരം ലഭിക്കും: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ പ്രണയഫലത്തിൽ മേടം, ഇടവം, മിഥുനം, കർക്കടകം രാശിക്കാർക്ക് ചെറിയ തർക്കങ്ങൾ ഉണ്ടാകാം.

  • കന്നി രാശിക്കാർക്ക് വേർപിരിയൽ നേരിടേണ്ടി വരാം, പക്ഷേ ഇത് പുതിയ തുടക്കത്തിനുള്ള അവസരവുമാണ്.

  • കുംഭം രാശിക്കാർക്ക് ഇന്ന് പോസിറ്റീവും സംതൃപ്തവുമായ പ്രണയ ദിനമായിരിക്കും, ബന്ധങ്ങളുടെ ആഴം വർദ്ധിക്കും.

View All
advertisement