LGBT അവകാശങ്ങൾ അംഗീകരിച്ച് സ്കോട്ട്ലൻഡിലെ 60 ശതമാനം സെക്കൻഡറി സ്കൂളുകൾ; എന്താണ് എൽജിബിടി ചാർട്ടർ?
- Published by:Naseeba TC
- news18-malayalam
Last Updated:
LGBT വിഭാഗത്തോടുള്ള മുൻവിധികളോട് പോരാടാനും സ്‌കൂളിൽ സമത്വവും വൈവിധ്യവും ഉറപ്പുവരുത്താനും ഓർഗനൈസേഷനുകൾക്കും സ്‌കൂളുകൾക്കും ഇത് പരിശീലനം നൽകും
സ്കോട്ട്ലൻഡിൽ ഏകദേശം 60% സെക്കൻഡറി സ്കൂളുകളും ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഇടയിൽ സഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നതിനായി എൽജിബിടി (LGBT) അവകാശങ്ങൾ അംഗീകരിച്ചു. LGBT യൂത്ത് സ്‌കോട്ട്‌ലൻഡ് ആണ് ഈ പദ്ധതി വികസിപ്പിച്ചത്. LGBT വിഭാഗത്തോടുള്ള മുൻവിധികളോട് പോരാടാനും സ്‌കൂളിൽ സമത്വവും വൈവിധ്യവും ഉറപ്പുവരുത്താനും ഓർഗനൈസേഷനുകൾക്കും സ്‌കൂളുകൾക്കും ഇത് പരിശീലനം നൽകും.
രാജ്യത്തെ 357 സെക്കൻഡറി സ്കൂളുകളിൽ 212 എണ്ണം എൽജിബിടി ചാർട്ടർ സ്വീകരിച്ചിട്ടുണ്ട്. അതേസമയം 40 എലിമെന്ററി സ്കൂളുകൾ, 21 കോളേജുകൾ, സർവ്വകലാശാലകൾ എന്നിവയ്ക്ക് LGBT അവകാശ പദവിയുണ്ട്. പ്രോഗ്രാമിൽ പങ്കെടുക്കുന്ന എഡിൻബർഗിലെ 34 സെക്കൻഡറി സ്കൂളുകളിൽ 31 ഉം ഗ്ലാസ്ഗോയിലെ 38 സെക്കൻഡറി സ്കൂളുകളിൽ 31 ഉം ഇതിൽ ഉൾപ്പെടുന്നു.
LGBT ചാർട്ടറിൽ പറയുന്നത് എന്ത്?
ഈ പദ്ധതി അനുസരിച്ച് നാല് എൽജിബിടി ചാർട്ടർ അവാർഡുകൾ വാഗ്ദാനം ചെയ്യും. പ്രാദേശിക അധികൃതർ, അധ്യാപകർ, ഇൻസ്ട്രക്ടർമാർ, വിദ്യാർത്ഥികൾ എന്നിവർക്കാണ് ഈ അവാർഡുകൾ വിതരണം ചെയ്യുക. സ്‌കൂളുകൾക്ക് “ചാർട്ടർ” പദവിയും നൽകും. ചാർട്ടർ പദവി നേടുന്നതിന് 12 മുതൽ 18 മാസം വരെ സമയമെടുക്കും. പരിശീലനം, നയം, നിരീക്ഷണം എന്നിവയിൽ എൽജിബിടി പ്രൊഫഷണലുകൾ ഓരോ ഘട്ടത്തിലും സ്ഥാപനങ്ങളെയും ഓർഗനൈസേഷനുകളെയും ഇക്കാര്യത്തിൽ സഹായിക്കും. സ്‌കൂളുകൾക്ക് പുറമെ ഓർഗനൈസേഷനുകൾക്കും ചാർട്ടറുകൾ നൽകും.
advertisement
LGBT ബില്ലുകളിൽ യുകെയുമായുള്ള സ്‌കോട്ട്‌ലൻഡിന്റെ ‘പോരാട്ടം’
സ്കോട്ട്‌ലൻഡിന്റെ LGBTQ+ ബില്ലുകൾക്ക് യുകെ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. ട്രാൻസ് വ്യക്തികളെ സ്വയം തിരിച്ചറിയാൻ അനുവദിക്കുന്ന ജെൻഡർ റെക്കഗ്നിഷൻ റിഫോം സ്‌കോട്ട്‌ലൻഡ് ബില്ലിന് 2022 ഡിസംബറിൽ സ്കോട്ടിഷ് പാർലമെന്റ് അംഗീകാരം നൽകി. എന്നാൽ ജനുവരിയിൽ യുകെ ഗവൺമെന്റ് നിയമം നിർത്തലാക്കി. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രതികരണമായി സ്കോട്ടിഷ് സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഭിന്നലിംഗക്കാർക്ക് അവരുടെ ലിംഗഭേദം നിയമപരമായി മാറ്റുന്നത് കൂടുതൽ ലളിതമാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. ഈ നിയമം അനുസരിച്ച് 16 നും 17 നും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് ജെൻഡർ മാറി ആറുമാസം ജീവിച്ചതിന് ശേഷം ജെൻഡർ തിരിച്ചറിയൽ സർട്ടിഫിക്കറ്റ് നൽകും.
advertisement
എന്താണ് തുല്യതാ നിയമം?
ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ് എന്നവിടങ്ങളിൽ നിലനിന്നിരുന്ന നിരവധി മുൻകാല നിയമങ്ങളും ചട്ടങ്ങളും സംയോജിപ്പിക്കുക, നവീകരിക്കുക എന്നീ പ്രധാന ലക്ഷ്യത്തോടെ ബ്രൗൺ ഭരണകാലത്ത് നടപ്പിലാക്കിയ ഒരു ബ്രിട്ടീഷ് നിയമമാണ് തുല്യതനിയമം 2010. വെയിൽസിലും വടക്കൻ അയർലണ്ടിനും ഇത് ബാധകമാണ്. 1970-ലെ തുല്യവേതന നിയമം, 1975-ലെ ലിംഗവിവേചന നിയമം, 1976-ലെ വംശീയ ബന്ധ നിയമം, 1995-ലെ ഭിന്നശേഷി വിവേചന നിയമം, മതം അല്ലെങ്കിൽ വിശ്വാസം, പ്രായം, ലൈംഗിക ആഭിമുഖ്യം, ജോലിസ്ഥലത്തെ വിവേചനം എന്നിവ നിരോധിക്കുന്ന മൂന്ന് സുപ്രധാന നിയമങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
advertisement
വർഷങ്ങളോളം നീണ്ട ചർച്ചകൾക്കും ആലോചനകൾക്കും ശേഷം ആറ് വർഷം മുമ്പ് സ്റ്റർജൻ നിർദ്ദേശിച്ച ബില്ലിന് ഒടുവിൽ 2022 ഡിസംബറിൽ സ്കോട്ടിഷ് പാർലമെന്റ് 86 അനുകൂല വോട്ടുകളും 39 എതിർ വോട്ടുകളോടും കൂടി അംഗീകരിച്ചതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. പുതിയ നിയമങ്ങൾ യുകെയിലുടനീളമുള്ള തുല്യതാ നിയമത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ബില്ലിന്റെ നടപടിക്രമങ്ങൾക്കിടയിൽ ഉയർന്നിരുന്നു.
ജെൻഡർ മാറ്റത്തിനുള്ള കുറഞ്ഞ പ്രായപരിധി 18ൽ നിന്ന് 16 ആയി കുറയ്ക്കുക, മെഡിക്കൽ രോഗനിർണയത്തിനുള്ള ആവശ്യകത ഇല്ലാതാക്കുക, കാത്തിരിപ്പ് സമയം കുറയ്ക്കുക എന്നിവയിലൂടെ ട്രാൻസ്‌ജെൻഡേഴ്സിന് ഔദ്യോഗിക ലിംഗ അംഗീകാര സർട്ടിഫിക്കറ്റ് ലഭിക്കുന്നത് ഈ നിയമം എളുപ്പമാക്കും.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 26, 2023 12:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
LGBT അവകാശങ്ങൾ അംഗീകരിച്ച് സ്കോട്ട്ലൻഡിലെ 60 ശതമാനം സെക്കൻഡറി സ്കൂളുകൾ; എന്താണ് എൽജിബിടി ചാർട്ടർ?


