ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബെംഗളൂരു – മൈസൂരു പത്തുവരി അതിവേഗപ്പാത, ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്കുള്ള യാത്രാസമയം മൂന്നിലൊന്നായി കുറയ്ക്കും. കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും യാത്രചെയ്യുന്നവർക്കും ഇത് വലിയ ആശ്വാസമാകും. 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത 9,000 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ടോള്‍ നല്‍കേണ്ടിവരുമെങ്കിലും ഇന്ധനച്ചെലവ് ഗണ്യമായി കുറയുമെന്നതിനാല്‍ ഉത്തരകേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാണ് പാത.
ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ്‌വേയുടെ പ്രതൃേകതകൾ
രണ്ട് നഗരങ്ങൾക്കുമിടയിലുള്ള യാത്രാ സമയം 3.5 മണിക്കൂറിൽ നിന്ന് 1.25 മണിക്കൂറായി കുറയ്ക്കും
നിദഘട്ടയ്ക്കും മൈസൂരിനുമിടയിൽ 61 കിലോമീറ്ററും ബെംഗളൂരുവിനും നിദാഘട്ടയ്‌ക്കുമിടയിൽ 58 കിലോമീറ്ററും നീളത്തിൽ രണ്ട് വ്യത്യസ്ത ഘട്ടങ്ങളിലായാണ് അതിവേഗ ഇടനാഴി നിർമ്മിച്ചിരിക്കുന്നത്
എൻഎച്ച്-275-ന്റെ ബെംഗളൂരു-നിദാഘട്ട-മൈസൂർ ഭാഗത്തെ ആറുവരിയാക്കുന്നതാണ് പദ്ധതി
8 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് കോറിഡോറുകൾ, 42 ചെറിയ പാലങ്ങൾ, 64 അണ്ടർപാസുകൾ, 11 മേൽപ്പാലങ്ങൾ, നാല് റോഡ്-ഓവർ-ബ്രിഡ്ജുകൾ (ROB-കൾ), അഞ്ച് ബൈപാസുകൾ എന്നിവ ഈ ഹൈവേയിൽ ഉണ്ട്
8,480 കോടി രൂപ ചെലവിൽ വികസിപ്പിച്ചെടുത്ത 6-10 വരി പ്രവേശന നിയന്ത്രിത ഹൈവേയാണ് 118 കിലോമീറ്റർ ബെംഗളുരു-മൈസൂർ എക്സ്പ്രസ് വേ പദ്ധതി
ബെംഗളൂരുവിനും മൈസൂരുവിനും ഇടയിലുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാ സമയം മൂന്ന് മണിക്കൂറിൽ നിന്ന് 75 മിനിറ്റായി കുറയ്ക്കാനും ലക്ഷ്യമിട്ട് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ദിലീപ് ബിൽഡ്‌കോണിന് പദ്ധതി നൽകി.
ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള മലയാളി യാത്രികര്‍ക്ക് അതിവേഗപാത ഏറെ ഗുണകരമാണ്. അതിവേഗപാതയിലൂടെ ബെംഗളൂരുവില്‍നിന്ന് വളരെ വേഗത്തില്‍ മൈസൂരുവരെ എത്താന്‍ സാധിക്കുമെന്നതിനാലാണിത്. നിലവില്‍, ബെംഗളൂരു മുതല്‍ മദ്ദൂരിലെ നിദാഘട്ട വരെയുള്ള ടോള്‍നിരക്ക് ദേശീയപാത അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 14 മുതല്‍ ടോള്‍പിരിവ് ആരംഭിക്കും. രണ്ടുതവണ ടോള്‍ നല്‍കണം. എങ്കിലും ഗതാഗതക്കുരുക്കില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ ഇന്ധനച്ചെലവില്‍ തുക ലാഭിക്കാനാകും.
ബെംഗളൂരുവില്‍ നിന്ന് പ്രശസ്‌ത ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഉള്ള യാത്ര സമയം
ബെംഗളൂരുവില്‍ നിന്ന് കൂർഗിലേക്ക് 3.5 – 4 മണിക്കൂർ (നേരത്തെ ഇത് 6 മണിക്കൂർ ആയിരുന്നു)
ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് 5.5 മണിക്കൂർ (നേരത്തെ ഇത് 8 മണിക്കൂർ ആയിരുന്നു)
ബെംഗളൂരുവില്‍ നിന്ന് വയനാട്ടിലേക്ക് 4 മണിക്കൂർ (നേരത്തെ ഇത് 6 മണിക്കൂർ ആയിരുന്നു)
ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക്: 5 മണിക്കൂർ (നേരത്തെ ഇത് 7 മണിക്കൂർ ആയിരുന്നു)
ബെംഗളൂരുവില്‍ നിന്ന് ബന്ദിപ്പൂരിലേക്ക്: 3.5 മണിക്കൂർ (നേരത്തെ ഇത് 5.5 മണിക്കൂർ ആയിരുന്നു)
ബെംഗളൂരുവില്‍ നിന്ന് നാഗരഹോളെയിലേക്ക്: 3 മണിക്കൂർ ((നേരത്തെ ഇത് 5 മണിക്കൂർ ആയിരുന്നു)
Published by:Vishnupriya S
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.