ചെങ്ങളായിയിലെ പമ്പ് ആരുടേത് ? കൈക്കൂലിയിൽ അനുമതി റദ്ദാകുമോ ? എല്ലാവരും സിപിഎം ആകുമ്പോൾ നടപടി എന്താകും ?

Last Updated:

തിങ്കളാഴ്ച എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിലാണ് പി പി ദിവ്യ ക്ഷണിക്കാതെ എത്തി അഴിമതി ആരോപണം നടത്തിയത്. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ എഡിഎം വഴിവിട്ടനീക്കങ്ങള്‍ നടത്തിയെന്നാണ് പി പി ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നും അവര്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് നവീൻ ബാബുവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി.ദിവ്യ. പരിയാരം മെഡിക്കൽ കോളജിലാണ് ദിവ്യയുടെ ഭർത്താവ് വി.പി.അജിത് ഓഫിസ് അസിസ്റ്റന്റായി ജോലി ചെയ്യുന്നത്. ചെങ്ങളായിയിൽ പെട്രോൾ പമ്പ് തുടങ്ങാൻ എൻ ഓ സിക്ക് അപേക്ഷ നൽകിയ ശ്രീകണ്ഠാപുരം നിടുവാലൂർ കെ.ആർ.ഹൗസിൽ ടി.വി.പ്രശാന്തൻ പരിയാരം മെഡിക്കൽ കോളജിൽ ഇലക്ട്രിഷ്യനാണ്. ഇരുവരും സിപിഎമ്മിന്റെ സർവീസ് സംഘടനയിൽ അംഗങ്ങളാണ്.
സിപിഎം സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവും എകെജി സെന്റർ ഓഫിസ് സെക്രട്ടറിയുമായ ബിജു കണ്ടക്കൈയുടെ അച്ഛന്റെ ജ്യേഷ്ഠന്റെ മകനും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി.ഗോപിനാഥിന്റെ അമ്മാവന്റെ മകനുമാണ് പ്രശാന്തൻ. താൻ പാർട്ടി അംഗമാണ് എന്ന് പ്രശാന്തൻ മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎം കുടുംബമാണ് പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നവീൻ ബാബുവിന്റേതും ഭാര്യ പത്തനംതിട്ട കോന്നി തഹസിൽദാർ മഞ്ജുഷയുടേതും. അമ്മ രത്നമ്മ സിപിഎം പ്രതിനിധിയായി മലയാലപ്പുഴ പഞ്ചായത്ത് അംഗമായിരുന്നു. നവീ‍ൻ ബാബുവും ഭാര്യ മഞ്ജുഷയും ഇടതുപക്ഷ സംഘടനയായ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ (കെജിഒഎ)അംഗങ്ങളാണ്. നവീൻ ബാബുവിന്റെ അമ്മാവൻ ബാലകൃഷ്ണൻ നായർ ഇക്കഴിഞ്ഞ സമ്മേളനം വരെ സിപിഎം ഓമല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നു.
advertisement
അഴിമതിരഹിത ഉദ്യോഗസ്ഥരുടെ രഹസ്യപട്ടികയിൽ
രണ്ടു വർഷം മുൻപ് മുൻകാല സേവനങ്ങളും പരാതികളും കേസുകളും മറ്റും പരിശോധിച്ച് റവന്യു വകുപ്പ് തയാറാക്കിയ അഴിമതിരഹിത ഉദ്യോഗസ്ഥരുടെ രഹസ്യപട്ടികയിലെ ആദ്യസ്ഥാനക്കാരിൽ ഒരാളാണ് നവീൻ ബാബു.
വില്ലേജ് ഓഫിസർ മുതൽ ഡപ്യൂട്ടി കലക്ടർമാർ വരെയുള്ള ഉദ്യോഗസ്ഥരുടെ പട്ടികയാണിത്.നിയമപരമായും സർവീസ് സംബന്ധമായും ഉള്ള അറിവ്, പ്രവർത്തനമികവ് എന്നിവയും വിലയിരുത്തിയാണ് ഇങ്ങനെ പട്ടിക തയാറാക്കിയത്. ഈ മാനദണ്ഡങ്ങളിലും നവീന് മികച്ച സ്കോറാണ്.
ഈ പട്ടികയുടെ കൂടി അടിസ്ഥാനത്തിലാണ് നവീൻ ബാബുവിനെ കാസർകോട്ടു നിന്നു മുഖ്യമന്ത്രി, പാർട്ടി സെക്രട്ടറി എന്നിവർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ ജില്ലയായ കണ്ണൂരിലേക്കു സ്ഥലംമാറ്റിയതും.
advertisement
സ്വന്തം നാട്ടിൽ നിന്ന് വിരമിക്കാൻ കൊതിച്ച നവീൻ ബാബു
എൽഡി ക്ലാർക്കായി ജോലി തുടങ്ങിയ നവീൻ ബാബു 2010 ൽ ജൂനിയർ സൂപ്രണ്ടായാണ് കാസർകോട്ടെത്തിയത്. 14 വർഷത്തോളം അവിടെ ജോലി ചെയ്ത നവീന് സ്വന്തം നാട്ടിൽ വിരമിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ഭാര്യ മഞ്ജുഷ കാസർകോട് എടനാട് വില്ലേജ് ഓഫിസറായിരുന്നു. കാസർകോട് കലക്ടറേറ്റിൽ 2010–15 ൽ ജൂനിയർ സൂപ്രണ്ടും 2016 ൽ 6 മാസം സീനിയർ സൂപ്രണ്ടും 2022 ജൂൺ 8 മുതൽ 2023 ഏപ്രിൽ 29 വരെ ഇലക്‌ഷൻ ഡപ്യൂട്ടി കലക്ടറും 2024 ജനുവരി 30 വരെ എഡിഎമ്മുമായി ജോലി ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നപ്പോഴുള്ള ഉദ്യോഗസ്ഥ ക്രമീകരണത്തെത്തുടർന്ന് ഫെബ്രുവരി ഒന്നിനാണ് നവീൻ ബാബു കണ്ണൂരിൽ ചുമതലയേറ്റത്. പെരുമാറ്റച്ചട്ടം പിൻവലിക്കുമ്പോൾ സ്വന്തം നാടായ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം കിട്ടുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നെങ്കിലും കിട്ടിയില്ല. അതിൽ നിരാശനായിരുന്നു. താൻ അംഗമായ സംഘടനയിലെ ചിലർ തന്നെയാണു സ്ഥലംമാറ്റം തടഞ്ഞതെന്ന് നവീൻ ബാബു സുഹൃത്തിനു സന്ദേശം അയച്ചിരുന്നു.
advertisement
നവീൻ ബാബുവിന്റെ ആഗ്രഹം പോലെ നവീൻ ബാബുവിനെ പത്തനംതിട്ട എഡിഎം ആയും പത്തനംതിട്ടയിലെ സ്പെഷൽ ഡപ്യൂട്ടി കലക്ടർ പത്മചന്ദ്രകുറുപ്പിനെ കണ്ണൂർ എഡിഎം ആയും നിയമിച്ച് ഉത്തരവു ലഭിക്കുന്നത് ഒക്ടോബർ നാലിനാണ്.
പരാതിയുടെ സമയവും നമ്പറും രേഖകളും
മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഈ മാസം 10ന് അയച്ചതായി പറയുന്ന പരാതിയുടെ പകർപ്പ് പ്രശാന്തൻ മാധ്യമങ്ങൾക്ക് എഡിഎമ്മിന്റെ മരണവിവരം അറിഞ്ഞ ശേഷം കൈമാറി. എന്നാൽ പരാതി അയച്ചതിന്റെ നമ്പറോ പരാതി സ്വീകരിച്ചതായുള്ള രേഖകളോ കയ്യിലുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.
advertisement
മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു പരാതി അയയ്ക്കുന്നവർ സിഎംഒ പോർട്ടലിലേക്കാണ് വിവരങ്ങൾ നൽകാറുള്ളത്. അയച്ച ഉടൻ പരാതി ലഭിച്ചതായി കാണിച്ച് ഡോക്കറ്റ് നമ്പർ ഉൾപ്പെടെയുള്ള മറുപടി ഇ–മെയിലിൽ ലഭിക്കും.
സർക്കാർ ജീവനക്കാരനും സിപിഎം സർവീസ് സംഘടന അംഗവുമായ പ്രശാന്തന് സിഎംഒ പോർട്ടലിനെക്കുറിച്ച് അറിയില്ല എന്നത് കൗതുകകരമാണ്.
സർക്കാർ ജീവനക്കാരന്റെ പെട്രോൾ പമ്പ്
സർക്കാർ ജീവനക്കാരനായ ഒരാൾക്ക് എങ്ങനെ ഒരു ബിസിനസ് സംരംഭം തുടങ്ങാൻ സാധിക്കുമെത് സംശയകരമാണ്. പരിയാരം മെഡിക്കൽ കോളജിലെ ഇലക്ട്രിഷ്യനായ ഒരാൾക്ക് എങ്ങനെ ഇത്രയേറെ തുക മുടക്കി പെട്രോൾ പമ്പ് തുടങ്ങാൻ കഴിയുമെന്ന കാര്യത്തിലും എഡിഎം വിളിച്ചപ്പോൾ 6ന് ക്വാർട്ടേഴ്സിലെത്തി ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിൽ 98,500 രൂപനൽകിയെന്നു പറയുന്നതിലും ദുരൂഹത ആരോപിക്കുന്നുണ്ട്. കൈക്കൂലി നൽകിയെന്നു സ്വയം പ്രഖ്യാപിച്ച സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും എൻജിഒ അസോസിയേഷൻ ആവശ്യപ്പെടുന്നു. കൈക്കൂലി നൽകി നേടിയതാണ് എന്ന് പ്രശാന്തൻ തന്നെ വെളിപ്പെടുത്തിയ പമ്പിന്റെ അനുമതി റദ്ദാക്കണം എന്നും ആവശ്യം ഉയർന്നിട്ടുണ്ട്. കേരളത്തിലെ ബിജെപി സംഘപരിവാർ സൈബർ ലോകത്ത് ഇക്കാര്യം നിരവധി പേർ ആവശ്യപ്പെട്ടു കഴിഞ്ഞു. കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ തീരുമാനം ഇക്കാര്യത്തിൽ നിർണായകമാകും.
advertisement
ആരുടെ പമ്പ് ?
നവീന്‍ എന്‍ഒസി നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പറയുന്ന പെട്രോള്‍ പമ്പ് ദിവ്യയുടെ കുടുംബത്തിന്റേതാണ് എന്നും ബിജെപിയും ഭര്‍ത്താവിന്‍റേതെന്ന് കോണ്‍ഗ്രസും ആരോപിച്ചു.
പെട്രാൾ പമ്പ് പി പി ദിവ്യയുടെ കുടുംബത്തിനുവേണ്ടിയാണോ എന്ന സംശയം ബലപ്പെടുകയാണെന്ന് ബിജെപി സംസ്ഥാന പ്രസി‍ന്റ് കെ സുരേന്ദ്രൻ ആരോപിച്ചു. പെട്രോൾ പമ്പിന് അപേക്ഷിച്ചയാളും പിപി ദിവ്യയുടെ ഭർത്താവും ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
advertisement
കൈക്കൂലിയെക്കുറിച്ച് പരാതി ഉന്നയിച്ച പ്രശാന്ത് ബെനാമിയാണെന്നും ഡി.സി.സി. പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. ചില സിപിഎം നേതാക്കള്‍ക്കും പെട്രോള്‍ പമ്പില്‍ പങ്കാളിത്തമു‌‌ണ്ട്. ഇക്കാര്യങ്ങളില്‍ സമഗ്ര അന്വേഷണം വേണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
Summary: All about the ADM Naveen Babu death CPM controversy over Kannur Chengalayi petrol pump
മലയാളം വാർത്തകൾ/ വാർത്ത/Explained/
ചെങ്ങളായിയിലെ പമ്പ് ആരുടേത് ? കൈക്കൂലിയിൽ അനുമതി റദ്ദാകുമോ ? എല്ലാവരും സിപിഎം ആകുമ്പോൾ നടപടി എന്താകും ?
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement