മൂന്ന് എന്ന സംഖ്യയുടെ പ്രാധാന്യമെന്ത്? പുതിയ പാർലമെന്‍റ് മന്ദിരത്തിന്റെ ശില്പി ബിമൽ ഹസ്മുഖ് പട്ടേൽ

Last Updated:

64,500 ചതുരശ്ര മീറ്ററിൽ പരന്നു കിടക്കുന്ന പുതിയ മന്ദിരം, രാജ്യത്തിൻ്റെ സാംസ്‌കാരിക പാരമ്പര്യത്തോടു ചേർന്നു നിൽക്കുന്ന തരത്തിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്

രാജ്യത്തിൻ്റെ ഭരണസിരാകേന്ദ്രമായ പുതിയ പാർലമെൻ്റ് മന്ദിരം, പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ഉദ്ഘാടനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. 64,500 ചതുരശ്ര മീറ്ററിൽ പരന്നു കിടക്കുന്ന പുതിയ മന്ദിരം, രാജ്യത്തിൻ്റെ സാംസ്‌കാരിക പാരമ്പര്യത്തോടു ചേർന്നു നിൽക്കുന്ന തരത്തിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ലോക്‌സഭാ മന്ദിരത്തിനകത്ത് ചെങ്കോൽ കൂടി സ്ഥാപിച്ചതോടെ, ഉദ്ഘാടനച്ചടങ്ങുകൾ ചരിത്രപ്രാധാന്യം നേടി.
പാർലമെൻ്റ് മന്ദിരത്തിന്റെ രൂപകല്പനയുടെയും വാസ്തുവിദ്യാ മികവിൻ്റെയും പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് ഒരു ഗുജറാത്തുകാരനാണ്. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള എച്ച് സി പി ഡിസൈൻസ് എന്ന സ്ഥാപനത്തിൻ്റെ മേധാവിയായ ബിമൽ ഹസ്മുഖ് പട്ടേലാണ് പാർലമെൻ്റ് മന്ദിരം രൂപകല്പന ചെയ്തിരിക്കുന്നത്. 1961 ആഗസ്റ്റ് 31ന് അഹമ്മദാബാദിൽ ജനിച്ച ബിമൽ പട്ടേൽ ആർക്കിടെക്ട് എന്നതിലുപരി അർബനിസ്റ്റ്, അക്കാദമീഷ്യൻ എന്നീ നിലകളിലും പേരെടുത്തിട്ടുള്ളയാളാണ്.
പിതാവായ ഹസ്മുഖ് ചന്തുലാൽ പട്ടേലിൻ്റെ പാത പിന്തുടർന്നാണ് ബിമൽ ആർക്കിടെക്ചർ രംഗത്തേക്ക് എത്തിയത്. ഹസ്മുഖ് ചന്തുലാലാണ് 1960ൽ എച്ച് സി പി ഡിസൈൻസ് സ്ഥാപിക്കുന്നത്. അഹമ്മദാബാദിലെ സെൻ്റർ ഫോർ എൻവയറോൺമെൻ്റൽ പ്ലാനിംഗ് ആൻഡ് ടെക്‌നോളജി (സിഇപിടി)യിൽ നിന്നായിരുന്നു ബിമൽ പട്ടേൽ ആർക്കിടെക്ചറിൽ ബിരുദം നേടിയത്. 1984ലായിരുന്നു അത്. 1988ൽ അദ്ദേഹം ആർക്കിടെക്ചർ ആൻഡ് സിറ്റി പ്ലാനിംഗിൽ ബിരുദാനന്തര ബിരുദവും നേടി. 1995ൽ, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിൽ നിന്നും സിറ്റി ആൻഡ് റീജിയണൽ പ്ലാനിംഗിൽ ബിമൽ പിഎച്ച്ഡിയും നേടിയിരുന്നു. പ്രമുഖ മാർക്‌സിസ്റ്റ് അർബൻ ജിയോഗ്രഫറായ റിച്ചാർഡ് വാക്കറിനു കീഴിലായിരുന്നു ഗവേഷണം. താൻ വിദ്യാർത്ഥിയായിരുന്ന സിഇപിടിയുടെ മേധാവി കൂടെയാണ് ഇപ്പോൾ ബിമൽ പട്ടേൽ.
advertisement
ആരാണ് ബിമൽ പട്ടേൽ?
രാജ്യത്തിൻ്റെ സാംസ്‌കാരിക-നാഗരിക പശ്ചാത്തലം മാറ്റിയെഴുതിയ വിവിധ സുപ്രധാന പദ്ധതികളുടെ നേതൃസ്ഥാനത്ത് ബിമൽ പട്ടേൽ ഉണ്ടായിട്ടുണ്ട്. ന്യൂ ഡൽഹിയിലെ സെൻട്രൽ വിസ്ത പ്രോജക്ടിനു പുറമേ, വാരണസിയിലെ കാശി വിശ്വനാഥ് ധാം, അഹമ്മദാബാദിലെ സബർമതി റിവർഫ്രണ്ട് ഡെവലപ്‌മെന്റ് പ്രോജക്ട്, പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൻ്റെ പ്ലാനിംഗ് എന്നിവയും അക്കൂട്ടത്തിലുണ്ട്. ഈ പ്രോജക്ടുകളുടെയെല്ലാം അമരക്കാരനായിരുന്നു ബിമൽ പട്ടേൽ. ആർക്കിടെക്ചർ, അർബൻ ഡിസൈൻ, പ്ലാനിംഗ് എന്നിവയ്ക്ക് ഇന്ത്യൻ നഗരങ്ങളിലെ ജനജീവിതം എങ്ങനെയെല്ലാമാണ് മാറ്റിമറിയ്ക്കാൻ സാധിക്കുക എന്ന് വ്യക്തമായി തിരിച്ചറിഞ്ഞിട്ടുള്ളയാൾ കൂടെയാണ് അദ്ദേഹം.
advertisement
വാസ്തുവിദ്യാ മികവിൽ മാത്രമല്ല അദ്ദേഹം തൻ്റെ കൈയൊപ്പു പതിപ്പിച്ചിട്ടുള്ളത്. അഹമ്മദാബാദിലെ സിഇപിടി സർവകലാശാലയുടെ പ്രസിഡൻ്റ്, എച്ച് സി പി ഡിസൈൻ പ്ലാനിംഗ് ആൻഡ് മാനേജ്‌മെൻ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ തലവൻ എന്നിങ്ങനെ നീളുന്നു വിശേഷണങ്ങൾ. ഗാന്ധിനഗർ സെൻട്രൽ വിസ്ത, അഹമ്മദാബാദിലെ റിവർഫ്രണ്ട് പാർക്കുകൾ, നഗര പുനർനിർമാണ പദ്ധതികൾ, അഹമ്മദാബാദ് സെൻ്റർ ഫോർ പെർഫോമിംഗ് ആർട്‌സ് എന്നിങ്ങനെ ഗുജറാത്ത് സംസ്ഥാനത്തിലുടനീളം വിവിധ സുപ്രധാന പദ്ധതികൾ ഏറ്റെടുത്ത് പൂർത്തീകരിച്ചിട്ടുള്ള സ്ഥാപനമാണ് എച്ച് സി പി.
advertisement
രാജ്യത്ത് വിവിധയിടങ്ങളിൽ പല പ്രധാന സ്ഥാപനങ്ങൾക്കും ബിമൽ പട്ടേലും എച്ച് സി പിയും ചേർന്ന് വാസ്തുവിദ്യാപരമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഹൈദരാബാദിലെ ആഗാ ഖാൻ അക്കാദമി, മുംബൈയിലെ അമൂൽ ഡയറി, ചെന്നൈയിലെ കണ്ടെയ്‌നർ ടെർമിനൽ, ഐഐടി ജോധ്പൂർ എന്നിവ അവയിൽ ചിലതുമാത്രം. ഈ മേഖലയിലെ തൻ്റെ സംഭാവനകൾക്കുള്ള അംഗീകാരമായി 2019ൽ ബിമൽ പട്ടേലിന് പത്മശ്രീ ബഹുമതിയും ലഭിച്ചിരുന്നു.
സെൻട്രൽ വിസ്ത
സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി കരാറിൽ ഏർപ്പെട്ടതിനു ശേഷം, പാർലമെൻ്റിന് അനുയോജ്യമായ ഒരു ഡിസൈൻ ഉണ്ടാക്കിയെടുക്കാനാണ് ബിമലും സംഘവും ആദ്യം ശ്രമിച്ചത്. ഉദിച്ചുയരുന്ന ഇന്ത്യയുടെ യഥാർത്ഥ പ്രതീകമായി പുതിയ കെട്ടിടത്തെ അവതരിപ്പിക്കാനാകണം എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. രാജ്യത്തിൻ്റെ വളർച്ച, പുരോഗതി, അഭിലാഷങ്ങൾ എന്നിവയുടെ ചിഹ്നമാകണം പാർലമെൻ്റ് മന്ദിരം എന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
advertisement
‘പഴയ പാർലമെൻ്റ് മന്ദിരത്തിൽ നിന്നും ഒപ്പം രാജ്യത്തിൻ്റെ വാസ്തുവിദ്യാ പാരമ്പര്യത്തിൻ്റെ സമ്പന്നമായ ചരിത്രത്തിൽ നിന്നുമാണ് പുതിയ ഡിസൈൻ ഉരുത്തിരിച്ചെടുത്തിട്ടുള്ളത്. കെട്ടിടത്തിൻ്റെ പുറം വശത്ത് ഉപയോഗിച്ചിട്ടുള്ള വസ്തുക്കളിലും ഉൾവശത്ത് ഉപയോഗിച്ചിരിക്കുന്ന നിറങ്ങളിലും ഒരു തുടർച്ച കൊണ്ടുവന്നിട്ടുണ്ട്. രാജ്യത്തിൻ്റെ വൈവിധ്യമാർന്ന കരകൗശല പാരമ്പര്യങ്ങളും ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്’,മുൻപ് മണി മന്ത്രയ്ക്കു നൽകിയ അഭിമുഖത്തിൽ ബിമൽ പട്ടേൽ പറഞ്ഞിരുന്നു.
advertisement
പാർലമെൻ്റിൻ്റെ ത്രികോണാകൃതിയെക്കുറിച്ചും ബിമൽ പട്ടേലിന് കൃത്യമായ വിശദീകരണമുണ്ട്. ലഭ്യമായ സ്ഥലത്തിൻ്റെ ആകൃതിയ്ക്കനുസരിച്ചുള്ള പ്ലാനായിരുന്നു ആദ്യം ത്രികോണത്തിലേക്ക് എത്തിച്ചതെങ്കിലും, അതിനു പിന്നിൽ മറ്റു പല ഘടകങ്ങളുമുള്ളതായി ബിമൽ പറയുന്നു. ലോക്‌സഭ, രാജ്യസഭ, സെൻട്രൽ ലോഞ്ച് എന്നിങ്ങനെ മൂന്ന് പ്രധാന ഇടങ്ങളാണ് പാർലമെന്റിൽ ഉള്ളത്. രാജ്യത്തെ വിവിധ സംസ്‌കാരങ്ങളിലും മതങ്ങളിലും മൂന്ന് എന്ന സംഖ്യയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Explained/
മൂന്ന് എന്ന സംഖ്യയുടെ പ്രാധാന്യമെന്ത്? പുതിയ പാർലമെന്‍റ് മന്ദിരത്തിന്റെ ശില്പി ബിമൽ ഹസ്മുഖ് പട്ടേൽ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement