ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ വധം; യുദ്ധ അവസാനത്തിന്റെ തുടക്കമോ?

Last Updated:

ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റല്ലയുടെ വധത്തിന് പിന്നാലെയാണ് ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ സിന്‍വാറും കൊല്ലപ്പെട്ടത്

ഹമാസ് മേധാവി യഹിയ സിന്‍വാറിന്റെ മരണം സ്ഥിരീകരിക്കപ്പെട്ടതോടെ ഇസ്രായേല്‍-പലസ്തീന്‍ യുദ്ധം അതിന്റെ അവസാനഘട്ടത്തിലേക്ക് കടന്നുവോ എന്ന ചോദ്യങ്ങളുയരുകയാണ്. ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റല്ലയുടെ വധത്തിന് പിന്നാലെയാണ് ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ സിന്‍വാറും കൊല്ലപ്പെട്ടത്.
സിന്‍വാറിന്റെ മരണത്തിന് പിന്നാലെ ഇത് ഗാസയിലെ യുദ്ധത്തിന്റെ അവസാനത്തിന്റെ തുടക്കമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രസ്താവന കൊണ്ട് എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. അതേസമയം സമീപഭാവിയില്‍ തന്നെ യുദ്ധം അവസാനിക്കും എന്ന സൂചനകളാണ് ഇതിലൂടെ തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയായ ലോയ്ഡ് ഓസ്റ്റിനും സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയ ആന്റണി ബ്ലിങ്കണും പറഞ്ഞു.
യുദ്ധം ആരംഭിച്ചതോടെ ഒറ്റപ്പെട്ട ഗാസയില്‍ ഹമാസ് നേതാക്കള്‍ ഇസ്രായേല്‍ പ്രതിരോധ സേനയ്‌ക്കെതിരെ സ്വതന്ത്രമായാണ് ആക്രമണങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ സിന്‍വാറിന്റെ മരണത്തിന് ശേഷവും പലസ്തീനില്‍ തങ്ങള്‍ തന്നെ അധികാരമേറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ഹമാസ് അനുകൂലികള്‍.
advertisement
അതേസമയം ഹമാസിലെ വിവിധ ഗ്രൂപ്പുകളാണ് ഇസ്രായേല്‍ പൗരന്‍മാരെ ബന്ദികളാക്കി വെച്ചിരിക്കുന്നത്. തടവിലായവര്‍ക്കെതിരെ വ്യത്യസ്തമായ സമീപനമാണ് ഇവര്‍ സ്വീകരിച്ചുവരുന്നത്. സിന്‍വാറിന്റെ മരണത്തിന്റെ പ്രതികാരമായി ഇവരില്‍ ചിലര്‍ ബന്ദികളെ വധിക്കാന്‍ സാധ്യതയുണ്ട്. ചില ഗ്രൂപ്പുകള്‍ ഭയന്ന് ബന്ദികളെ വിട്ടയയ്ക്കാനും സാധ്യതയുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സിന്‍വാറിന്റെ വധം പ്രതിരോധ അച്ചുതണ്ടു ശക്തികളെ ബാധിക്കുന്നത് എങ്ങനെ?
1980കളിലാണ് ഇറാന്‍ നേതൃത്വം നല്‍കുന്ന 'Axis of Resistance' രൂപീകരിക്കപ്പെട്ടത്. ലെബനനിലെ സായുധ സംഘടനയായ ഹിസ്ബുള്ള, പാലസ്തീനിലെ സായുധ സംഘമായ ഹമാസ്, യെമനിലെ ഹൂതികള്‍, പാലസ്തീന്‍ ഇസ്ലാമിക് ജിഹാദ് സംഘം എന്നിവരാണ് ഈ സഖ്യത്തില്‍ ഉള്‍പ്പെടുന്നത്. 1948ല്‍ ഇസ്രായേല്‍ രൂപംകൊണ്ടത്. അമേരിക്കയുടെ സ്വാധീനം ഈ മേഖലയില്‍ വര്‍ധിപ്പിക്കാനുള്ള തന്ത്രപരമായ നീക്കമായാണ് ഇസ്രായേല്‍ രൂപീകരണത്തെ ഇറാന്‍ കണ്ടത്. അതുകൊണ്ട് തന്നെ സിന്‍വാറിന്റെ മരണം ഇറാന്‍ പിന്തുണയ്ക്കുന്ന ഈ സഖ്യങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്.
advertisement
ഗാസയിലെ ഹമാസ്: യഹിയ സിന്‍വാറിന്റെ മരണം ഹമാസിനുള്ളില്‍ സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്തിയേക്കാനുള്ള സാധ്യതയുണ്ട്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി ഹമാസ് ബന്ദികളാക്കിയ തങ്ങളുടെ പൗരന്‍മാരെ രക്ഷിക്കാന്‍ ഇസ്രായേല്‍ ശ്രമിക്കും. ഹമാസിലെ ചില ഗ്രൂപ്പുകള്‍ സംഘര്‍ഷവും ആക്രമണവും ഇരട്ടിയാക്കാന്‍ ആഗ്രഹിക്കുകയും ചിലര്‍ യുദ്ധം അവസാനിപ്പിച്ച് രക്ഷപ്പെടാനുള്ള അവസരം തെരഞ്ഞെടുക്കാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ലെബനനിലെ ഹിസ്ബുള്ള; ഇസ്രായേലിനെതിരെ റോക്കറ്റ് ആക്രമണം ശക്തമാക്കിയ ലെബനനിലെ സായുധ സംഘമാണ് ഹിസ്ബുള്ള. ലെബനനില്‍ ഇസ്രായേലും പ്രത്യാക്രമണം നടത്തിവരുന്നുണ്ട്. അത് ഉടനടി അവസാനിപ്പിക്കാനും സാധ്യത കാണുന്നില്ല. ഹിസ്ബുള്ളയുടെ മാരകായുധ ശേഖരം ഇസ്രായേല്‍ ഇതിനോടകം ഇല്ലാതാക്കിയെന്നാണ് വിദഗ്ധര്‍ പറയുന്നത്.
advertisement
യെമനിലെ ഹൂതികള്‍: ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം ശക്തമാക്കിയതിലൂടെയാണ് ഈ സംഘം ശ്രദ്ധിക്കപ്പെട്ടത്. ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കാനും കപ്പലുകളെ തകര്‍ക്കാനുമായി ഇറാന്‍ ഈ സംഘത്തിന് വേണ്ട എല്ലാ സഹായങ്ങളും നല്‍കാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ നസ്‌റല്ലയുടെയും സിന്‍വാറിന്റെയും വിധി തന്നെയായിരിക്കും ഹൂതി നേതാവായ അബ്ദുള്‍ മാലിക് അല്‍ ഹൂതിയ്ക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
അതേസമയം ഗാസയിലെ യുദ്ധം ഉടന്‍ തന്നെ പരിസമാപ്തിയിലേക്ക് എത്തുമെന്നാണ് ലോക നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. ലെബനന്‍, ഗാസ, ഇറാന്‍ എന്നിവയെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കരാറായിരിക്കും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തെരഞ്ഞെടുക്കുകയെന്ന അഭ്യുഹങ്ങളുമുണ്ട്. ഇസ്രായേല്‍ ആക്രമണത്തില്‍ തങ്ങളുടെ നേതാക്കളെ നഷ്ടപ്പെട്ട ഹിസ്ബുള്ള തങ്ങളുടെ സംഘടനയുടെ പേര് സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നാണ് കരുതുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ വധം; യുദ്ധ അവസാനത്തിന്റെ തുടക്കമോ?
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement