Demon Slayer ജാപ്പനീസ് ആനിമേഷന്‍ ചിത്രം ഇന്ത്യന്‍ ബോക്‌സ്ഓഫീസ് തൂത്തുവാരുന്നു

Last Updated:

ചിത്രം റിലീസ് ചെയ്ത എല്ലാ തിയേറ്റുകളും ഹൗസ് ഫുള്ളായി ഓടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍

News18
News18
ന്യൂഡല്‍ഹി: ഒരു ജാപ്പനീസ് സിനിമയ്ക്ക് ഇന്ത്യയിലെ തീയേറ്ററുകളില്‍ പുലര്‍ച്ചെ അഞ്ച് മണിക്ക് ആദ്യ ഷോയോ, അതും ആനിമേഷന്‍ ചിത്രത്തിന്. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ടെങ്കിലും സംഗതി സത്യമാണ്. ജാപ്പനീസ് ആനിമേഷന്‍ ചിത്രമായ 'ഡീമന്‍ സ്ലെയര്‍ ഇന്‍ഫിനിറ്റി കാസി'ലാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്നത്. റിലീസ് ചെയ്ത് രണ്ടാമത്തെ ദിവസമായ ഞായറാഴ്ചയും ആനിമേഷൻ സിനിമാ പ്രേമികളുടെ വലിയ തിരക്കാണ് തിയേറ്ററുകളില്‍ അനുഭവപ്പെട്ടത്. ചിത്രം റിലീസ് ചെയ്ത എല്ലാ തിയേറ്റുകളും ഹൗസ് ഫുള്ളായി ഓടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ എന്താണ് സംഭവിക്കുന്നത്?
  • ട്രേഡ് ട്രാക്കറായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം ശനിയാഴ്ച മാത്രം ഇന്ത്യയില്‍നിന്ന് 13 കോടി രൂപയാണ് നേടിയത്. വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററിലെത്തിയത്.
  • രണ്ടാം ദിനമായ ഞായറാഴ്ചയും സമാനമായ തുക നേടി. രണ്ട് ദിവസം കൊണ്ട് 26 കോടി രൂപയാണ് ചിത്രം ഇന്ത്യയില്‍ നിന്ന് സ്വന്തമാക്കിയത്.
  • ശനിയാഴ്ച ചിത്രത്തിന്റെ ജാപ്പനീസ് പതിപ്പിന് 47.75 ശതമാനമാണ് ഒക്യുപെന്‍സി രേഖപ്പെടുത്തിയത്.
  • രാവിലത്തെ ഷോകള്‍ക്ക് 41.58 ശതമാനം, ഉച്ചകഴിഞ്ഞുള്ള ഷോകള്‍ക്ക് 53.58 ശതമാനം, വൈകീട്ടത്തെ ഷോകള്‍ക്ക് 48.08 ശതമാനം, രാത്രി ഷോകള്‍ക്ക് 48.08 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.
  • ജാപ്പനീസ് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതേദിവസം ഹിന്ദി പതിപ്പിന് 21.60 ശതമാനവും ഇംഗ്ലീഷ് പതിപ്പിന് 38.19 ശതമാനവുമാണ് ഒക്യുപെന്‍സി രേഖപ്പെടുത്തിയത്.
  • ഹാരുവോ സൊട്ടോസാക്കിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ജപ്പാനിലെ യഥാര്‍ത്ഥ ശബ്ദം നല്‍കുന്ന താരങ്ങളായ നാറ്റ്‌സുകി ഹനേ, തകാഹിരോ സകുരായ്, സാവോരി ഹയാമി, അകിര അഷിദ, ഹിരോ ഷിമോണോ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്.
advertisement
പശ്ചാത്തലം
  • അടുത്ത വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ റിലീസ് ചെയ്ത ആനിമേഷന്‍ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡീമൺ സ്ലെയറിന് വമ്പിച്ച പ്രതികരണമാണ് ലഭിക്കുന്നത്.
  • ജുജുത്സു കൈസെന്‍ 0 നാല് ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവെങ്കിലും 4.85 കോടി രൂപയാണ് ആകെ നേടിയത്. അതേസമയം, സുസുമേ എന്ന ചിത്രം ഒരു കോടി രൂപ പോലും നേടിയില്ല.
  • ഈ രണ്ട് ചിത്രങ്ങളും ആഗോളതലത്തില്‍ വന്‍ വിജയമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ബോക്‌സ്ഓഫീസുകളില്‍ കാര്യമായ ചലനമുണ്ടാക്കിയില്ല.
  • കോവിഡ് 19നെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ സമയത്ത് മുതല്‍ ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ആനിമേഷന്‍ ആരാധകവൃന്ദമാണ് ഈ ഉയര്‍ച്ചയില്‍ ഒരു പ്രധാന പങ്കുവഹിച്ചിരിക്കുന്നത്.
  • മോണിംഗ് ഷോകള്‍ക്കാണ് കൂടുതല്‍ കാണികളെത്തുന്നതെന്ന് സിനിമാ മേഖലയിലെ വിദഗ്ധനായ ഗിരീഷ് വാങ്കഡെ ഇന്ത്യ ടുഡെയോട് പറഞ്ഞു. ടിക്കറ്റ് നിരക്ക് താരതമ്യേന കുറവാണെന്നതാണ് ഇതിന് പ്രധാന കാരണം. ഇത് കുട്ടികള്‍ക്കും യുവാക്കള്‍ക്കും സിനിമ കാണാന്‍ കൂടുതല്‍ അവസരമൊരുക്കുന്നു.
  • കോവിഡ് 19ന് ശേഷം ആഗോളതലത്തിലും ഇന്ത്യന്‍ ബോക്‌സ് ഓഫീസിലും ആനിമേഷന്‍ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്ന് വാങ്കഡെ ചൂണ്ടിക്കാട്ടി.
  • ഒരു രാജ്യാന്തര അനിമേഷന്‍ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകാര്യതായണ് ഡീമന്‍ സ്ലേയറിന് ഇന്ത്യയില്‍ ലഭിച്ചിരിക്കുന്നത്.
  • അവഞ്ചേഴ്‌സിനും അവതാറിനും ലഭിച്ച അതേ സ്വീകാര്യതയാണ് ഡീമന്‍ സ്ലേയറിലും ഇന്ത്യയില്‍ ലഭിക്കുന്നത്.
  • ഇന്ത്യയിലെമ്പാടുമായി 1700 തീയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിയിരിക്കുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Explained/
Demon Slayer ജാപ്പനീസ് ആനിമേഷന്‍ ചിത്രം ഇന്ത്യന്‍ ബോക്‌സ്ഓഫീസ് തൂത്തുവാരുന്നു
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement