Provident Fund| പ്രൊവിഡന്റ് ഫണ്ട് തുക ഇനി പൂർണമായും പിന്‍വലിക്കാം; നടപടികള്‍ ഉദാരമാക്കി EPFO

Last Updated:

പ്രത്യേക സാഹചര്യങ്ങളിൽ കാരണം വ്യക്തമാക്കാതെ തന്നെ ഫണ്ട് പിൻവലിക്കാനും അനുമതിയായി. തുക പിൻവലിക്കാനുള്ള ചുരുങ്ങിയ സർവീസ് 12 മാസമാക്കി കുറച്ചു

News18
News18
ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പദ്ധതി പ്രകാരം പണം പിന്‍വലിക്കുന്നതിനുള്ള നിയമങ്ങള്‍ ബോര്‍ഡ് ഓഫ് റിട്ടയര്‍മെന്റ് ഫണ്ട് ബോഡി ഇപിഎഫ്ഒ ലളിതമാക്കി. ഇതുവഴി അംഗങ്ങൾക്ക് അവരുടെ ഇപിഎഫ് ബാലൻസ് പൂർണമായും പിൻവലിക്കാൻ അനുവദിക്കും.കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) യോഗത്തിലാണ് തീരുമാനം.
പ്രത്യേക സാഹചര്യങ്ങളിൽ കാരണം വ്യക്തമാക്കാതെ തന്നെ ഫണ്ട് പിൻവലിക്കാനും അനുമതിയായി. തുക പിൻവലിക്കാനുള്ള ചുരുങ്ങിയ സർവീസ് 12 മാസമാക്കി കുറച്ചു. നേരത്തെ, തൊഴില്‍ ഇല്ലാതാവുകയോ വിരമിക്കലോ ഉണ്ടായാൽ മാത്രമേ പൂർണമായ പിൻവലിക്കൽ അനുവദിച്ചിരുന്നുള്ളൂ.
അംഗത്തിന് ജോലിയില്ലാതെ ഒരു മാസത്തിനുശേഷം പിഎഫ് ബാലൻസിന്റെ 75 ശതമാനം പിൻവലിക്കാനും രണ്ടു മാസത്തിനുശേഷം ബാക്കി 25 ശതമാനം പിൻവലിക്കാനും അനുവാദമുണ്ടായിരുന്നു. വിരമിക്കുമ്പോൾ, ബാലൻസ് പരിധിയില്ലാതെ പണം പിൻവലിക്കാൻ അനുവദിച്ചിരുന്നു.
അർഹമായ തുകയുടെ 90ശതമാനമായിരുന്നു സാധാരണ രീതിയിൽ അനുവദനീയമായ പരമാവധി പിൻവലിക്കൽ. ഭൂമി വാങ്ങുന്നതിനോ, പുതിയ വീടിന്റെ നിർമാണത്തിനോ, ഇഎംഐ തിരിച്ചടവിനോ വേണ്ടി ഭാഗികമായി പിൻവലിക്കൽ നടത്തുകയാണെങ്കിൽ, ഇപിഎഫ് അംഗങ്ങൾക്ക് അവരുടെ ഇപിഎഫ് അക്കൗണ്ടിലുള്ള മൂലധനത്തിന്റെ 90ശതമാനം വരെ പിൻവലിക്കാൻ അനുവാദമുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ 100 ശതമാനമാക്കിയത്.
advertisement
ഇ‌പിഎഫ് സ്‌കീമിലെ 13 സങ്കീര്‍ണ വകുപ്പുകളെ ഏകീകരിച്ചുകൊണ്ട് മൂന്ന് വിഭാഗമാക്കിയാണ് ഭാഗിക പിന്‍വലിക്കല്‍ ഉദാരമാക്കിയത്. വിവാഹത്തിനും വിദ്യാഭ്യാസത്തിനുമുള്ള പിന്‍വലിക്കല്‍ അഞ്ച് തവണയാക്കി.
അംഗങ്ങള്‍ എല്ലായ്പ്പോഴും 25 ശതമാനം മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതുണ്ടെന്ന് ബോര്‍ഡ് യോഗത്തിന് ശേഷം തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 25 ശതമാനം മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നത് പലിശ നിരക്ക് (നിലവില്‍ 8.25 ശതമാനം വാര്‍ഷിക പലിശ) ലഭിക്കാന്‍ സഹായിക്കും.
കേസുകള്‍ കുറയ്ക്കുന്നതിനായി 'വിശ്വാസ് പദ്ധതി' ആരംഭിക്കും. ഡോര്‍സ്റ്റെപ്പ് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍, പ്രൊവിഡന്റ് ഫണ്ട് സേവനങ്ങള്‍ നവീകരിക്കുന്നതിനുള്ള ഇപിഎഫ്ഒ 3.0 യുടെ അംഗീകാരം എന്നിവ മറ്റ് പ്രധാന തീരുമാനങ്ങളില്‍ ഉള്‍പ്പെടുന്നു.
advertisement
Summary: In a move aimed at enhancing the Ease of Living for employees, the Central Board of Trustees (CBT) of the Employees’ Provident Fund Organisation (EPFO) has approved major reforms to simplify and liberalize partial withdrawal provisions under the EPF Scheme. The move merges 13 complex rules into one streamlined framework.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
Provident Fund| പ്രൊവിഡന്റ് ഫണ്ട് തുക ഇനി പൂർണമായും പിന്‍വലിക്കാം; നടപടികള്‍ ഉദാരമാക്കി EPFO
Next Article
advertisement
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശിക്കാർക്ക് വൈകാരിക അടുപ്പം, ബന്ധം ശക്തിപ്പെടുത്തൽ

  • പ്രണയത്തിൽ പുതിയ തലങ്ങളിലേക്ക് കടക്കാൻ മികച്ച ദിവസമാണ്

  • മീനം രാശിക്കാർക്ക് കുടുംബ ഉത്തരവാദിത്വങ്ങളും സ്‌നേഹവും

View All
advertisement