advertisement

Kerala High-Speed Rail | 'ബിജെപി ഭരിച്ചാൽ 2031ൽ മൂന്ന് എയർ പോർട്ടുകളെ ബന്ധിപ്പിച്ച് തിരുവനന്തപുരം-കണ്ണൂർ അതിവേഗ റയിൽവേ': ഇ. ശ്രീധരൻ

Last Updated:

Kerala High-Speed Rail Update | 560 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന എട്ട് കോച്ചുകൾ ഉള്ള ട്രെയിനുകളിൽ നിന്ന് യാത്ര അനുവദിക്കില്ല. വിമാനയാത്രക്കാർക്ക് ലഗേജിന് പ്രത്യേക സൗകര്യം ഒരുക്കും

Kerala High-Speed Rail New Alignment Map & Plan | ഇ. ശ്രീധരന്റെ വാർത്താ സമ്മേളനം
Kerala High-Speed Rail New Alignment Map & Plan | ഇ. ശ്രീധരന്റെ വാർത്താ സമ്മേളനം
Kerala High-Speed Rail Corridor | നിർമാണച്ചെലവും യാത്രാസമയവും യാത്രാച്ചെലവും കുറച്ചുള്ള വിപ്ലവകരമായ മാറ്റങ്ങളുമായി അതിവേഗ പാതയ്ക്ക് പുതിയ ഡിസൈനുമായി മെട്രോമാൻ ഇ. ശ്രീധരൻ. സംസ്ഥാനത്തെ മൂന്ന് എയർപോർട്ടുകളെ ബന്ധിപ്പിച്ച് തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീളുന്ന റൂട്ടിൽ പത്തനംതിട്ടയെയും ഉൾപ്പെടുത്തിയാണ് ഡിസൈൻ. വന്ദേഭാരതിനേക്കാൾ കുറഞ്ഞ ചെലവിൽ 20 സ്റ്റേഷനുകളിലൂടെ തിരുവനന്തപുരത്തു നിന്നും 3 മണിക്കൂർ 20 മിനിറ്റിൽ കണ്ണൂരിൽ എത്തുമെന്നും 54,000 കോടി രൂപ ചെലവിൽ പദ്ധതി പൂർത്തീകരിക്കാൻ കഴിയുമെന്നും ശ്രീധരൻ അവകാശപ്പെടുന്നു.
പദ്ധതിക്ക് കേന്ദ്രത്തിൻ്റെ അനുവാദമാണ് വേണ്ടത്. റിപ്പോർട്ട് ഉടൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് സമർപ്പിക്കും. ബിജെപി കേരളത്തിൽ അധികാരത്തിൽ വന്നാൽ മൂന്ന് മാസം കൊണ്ട് അനുമതി ലഭിക്കുമെന്നും അഞ്ച് കൊല്ലം കൊണ്ട് പദ്ധതി പൂർത്തീകരിക്കുമെന്നും ശ്രീധരൻ പൊന്നാനിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
560 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന എട്ട് കോച്ചുകൾ ഉള്ള ട്രെയിനുകളിൽ നിന്ന് യാത്ര അനുവദിക്കില്ല. വിമാനയാത്രക്കാർക്ക് ലഗേജിന് പ്രത്യേക സൗകര്യം ഒരുക്കും. ലഗേജിന് പ്രത്യേക ചാർജ് ഈടാക്കില്ല.
എയർ കണ്ടീഷൻ ചെയ്ത ചെയർ കാർ ചെലവിലായിരിക്കും ടിക്കറ്റ് നിരക്ക് കണക്കാക്കുക. തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയുമാണ് പാത കടന്നു പോവുക. ഇക്കാരണത്താൽ ചെലവ് കുറയും. ആർആർടിഎസ് നിരക്കിനേക്കാൾ ടിക്കറ്റ് നിരക്ക് കുറയും. അതായത് വന്ദേ ഭാരതിന്റെ നിരക്ക് പോലും വരില്ല. നിലവിൽ ഡൽഹി - മീററ്റ് ആർആർടിഎസ് ഓടുന്നത് മിനിമം 30 രൂപ ടിക്കറ്റ് നിരക്കിലാണ്. ആർആർടിഎസിനെക്കാൾ കുറവാകും തന്റെ പദ്ധതിയിലെ ടിക്കറ്റ് നിരക്ക് എന്നാണ് ശ്രീധരൻ പറയുന്നത്.
advertisement
തിരുവനന്തപുരം - കൊച്ചി 440 രൂപ
തിരുവനന്തപുരം - കോഴിക്കോട് 640 രൂപ
തിരുവനന്തപുരം - കണ്ണൂർ 780 രൂപയുമാണ് നിലവിൽ ഉദ്ദേശിക്കുന്ന ടിക്കറ്റ് നിരക്ക്.
രാവിലെ 6 മുതൽ രാത്രി 11.15 വരെയായിരിക്കും സർവീസ്. തുടക്കത്തിൽ 30 മിനിറ്റിൽ ട്രെയിനുണ്ടാവും.
തിരുവനന്തപുരം - കണ്ണൂർ (200 മിനിറ്റ് -3 മണിക്കൂർ 20 മിനിറ്റ്)
തിരുവനന്തപുരം - കൊച്ചി (78 മിനിറ്റ്-ഒരു മണിക്കൂർ 18 മിനിട്ട്)
കൊച്ചി- കണ്ണൂർ (120 മിനിറ്റ്- രണ്ട് മണിക്കൂർ)
advertisement
200 കിലോമീറ്റർ വേഗതയുണ്ടാകുന്ന (ഡിസൈൻ സ്പീഡ്) പാതയിൽ 180 കിലോമീറ്ററിലെങ്കിലും (ഓപ്പറേറ്റിങ് സ്പീഡ് ) സഞ്ചരിക്കും. യാത്രാ ട്രെയിനുകൾ മാത്രമാണുണ്ടാവുക. കൊമേഴ്‌ഷ്യൽ സ്പീഡ് 140 കിലോമീറ്റർ ആകും.
നിലവിൽ ഉദ്ദേശിക്കുന്ന അലൈൻമെന്റിൽ വരുന്ന 20 സ്റ്റേഷനുകൾ
  • തിരുവനന്തപുരം
  • തിരുവനന്തപുരം എയർപോർട്ട്
  • വർക്കല
  • കൊല്ലം
  • കൊട്ടാരക്കര
  • പത്തനംതിട്ട
  • തിരുവല്ല
  • കോട്ടയം
  • വൈക്കം
  • എറണാകുളം ബൈ പാസ്
  • നെടുമ്പാശേരി എയർപോർട്ട്
  • തൃശൂർ
  • പട്ടാമ്പി
  • മലപ്പുറം
  • കരിപ്പൂർ എയർപോർട്ട്
  • കോഴിക്കോട്
  • കൊയിലാണ്ടി
  • വടകര
  • തലശേരി
  • കണ്ണൂർ
ലാഭമുണ്ടാക്കുന്ന സ്ഥാപനമല്ല വേണ്ടത്, സുരക്ഷിതമായി, കുറഞ്ഞ ചിലവിൽ, കൃത്യസമയത്ത് യാത്ര ചെയ്യാവുന്ന റയിൽപ്പാതയാണ് വേണ്ടത് എന്ന് ശ്രീധരൻ പറഞ്ഞു. സൗരോർജത്തിലൂടെ ചെലവ് കുറയും എന്നതാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ ഉപകരിക്കുന്നത്. അതിവേഗ റെയിൽവേ പാതക്ക് ഏറ്റെടുക്കുന്ന ഭൂമിയിൽ സൗരോജ പാനലുകൾ സ്ഥാപിക്കും. 30 മീറ്റർ വീതം അകലത്തിലുള്ള തൂണുകളിലൂടെയാവും ഭൂരിഭാഗം പാതയും നിർമിക്കുക.
advertisement
ഇതിനായി സ്പെഷൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കും. കൊങ്കൺ റെയിൽവേ മാതൃകയിലാവും നിർമാണം. 51 ശതമാനം ഓഹരി കേന്ദ്ര സർക്കാരിന്. 49 ശതമാനം കേരളത്തിന്. 70 ശതമാനം സർക്കാർ ഷെയറായി സമാഹരിക്കും. ബാക്കി ബോണ്ടുകളിലൂടെ. ഡിആർഎംസിക്ക് ഇത് വരെ കേന്ദ്രത്തിൽ നിന്നും അനുമതി ലഭിച്ചിട്ടില്ല എന്നും തനിക്ക് കേന്ദ്ര റെയിൽവേ മന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശം ആണ് ലഭിച്ചിട്ടുള്ളത് പറഞ്ഞ ശ്രീധരൻ സർവേ നടപടികൾ തുടങ്ങാൻ അനുമതിക്കായി കാത്തിരിക്കുന്നു എന്ന് വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
Kerala High-Speed Rail | 'ബിജെപി ഭരിച്ചാൽ 2031ൽ മൂന്ന് എയർ പോർട്ടുകളെ ബന്ധിപ്പിച്ച് തിരുവനന്തപുരം-കണ്ണൂർ അതിവേഗ റയിൽവേ': ഇ. ശ്രീധരൻ
Next Article
advertisement
പശ്ചിമേഷ്യൻ പ്രതിസന്ധി;വാണിജ്യ എൽപിജി വിഹിതം 50 ശതമാനമായി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ 
പശ്ചിമേഷ്യൻ പ്രതിസന്ധി;വാണിജ്യ എൽപിജി വിഹിതം 50 ശതമാനമായി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ 
  • കേന്ദ്ര സർക്കാർ വാണിജ്യ എൽപിജി വിഹിതം 50 ശതമാനമായി വർദ്ധിപ്പിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു

  • ആഭ്യന്തര ഉൽപ്പാദനവും മൊത്തം വിതരണവും മെച്ചപ്പെട്ടതോടെ മാർച്ച് 23 മുതൽ പുതിയ വിഹിതം പ്രാബല്യത്തിൽ

  • പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് പ്രോത്സാഹിപ്പിക്കാൻ വിപുലമായ പദ്ധതി നടപ്പിലാക്കാൻ മന്ത്രാലയം തീരുമാനിച്ചു

View All
advertisement