EXPLAINED| കോവിഡ് 19 നെ നേരിടാൻ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളും എൻ‌ജി‌ഒകളും സഹായിക്കുന്നത് എങ്ങനെ?

Last Updated:

കോവിഡ് പ്രതിസന്ധി നേരിടാൻ നിരവധി സംരംഭങ്ങൾ ക്രൗഡ് ഫണ്ടിംഗ് പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.

കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗം ഇന്ത്യയിൽ നിരവധിയാളുകളുടെ ജീവൻ അപഹരിക്കുന്നത് തുടരുകയാണ്. ഇത് രാജ്യത്തെ ആരോഗ്യ മേഖലയിലും അടിസ്ഥാന സൗകര്യങ്ങളിലും വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്. നിലവിലെ സാഹചര്യത്തെ നിയന്ത്രിക്കാൻ സർക്കാരും ആരോഗ്യ സംരക്ഷണ അധികാരികളും പരമാവധി ശ്രമിക്കുമ്പോൾ, ചില വ്യക്തികളും സംഘടനകളും പൊതുജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. തിങ്കളാഴ്ച അവസാന 24 മണിക്കൂറിനുള്ളിൽ ഇന്ത്യ 3,52,991 പുതിയ കോവിഡ് -19 കേസുകളും 2,812 മരണങ്ങളും രേഖപ്പെടുത്തിയതോടെ കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തെ നേരിടാൻ നിരവധി സംരംഭങ്ങൾ ക്രൗഡ് ഫണ്ടിംഗ് പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.
ആക്റ്റ് ഗ്രാന്റ്സ്
2020 മാർച്ചിൽ മഹാമാരി ആദ്യമായി ഇന്ത്യയെ ബാധിച്ചപ്പോൾ, പ്രതിസന്ധി നേരിടാൻ രാജ്യത്തെ സഹായിക്കുന്നതിന് ACT Grants എന്ന സംഘടന സ്ഥാപിക്കുന്നതിന് ഇന്ത്യൻ സ്റ്റാർട്ട്-അപ്പ് സമൂഹം കൈകോർത്തു. ചില സംസ്ഥാനങ്ങളിൽ പോസിറ്റീവ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നതിനാൽ സ്റ്റാർട്ട്-അപ്പുകൾ ഇപ്പോൾ ആശുപത്രികളിലെ ഓക്സിജന്റെ കുറവ് പരിഹരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.https://actgrants.in/donate/എന്ന വെബ്സൈറ്റ് വഴി ആളുകളിൽ നിന്ന് സംഭാവനകൾ സ്വീകരിക്കുന്നുണ്ട്.
സൊമാറ്റോ
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഫീഡിംഗ് ഇന്ത്യയിലൂടെ ആശുപത്രികളിൽ ഓക്സിജനും മറ്റ് മെഡിക്കൽ ആവശ്യകതകളുമുള്ള രോഗികളെ ഓൺ‌ലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ സഹായിക്കുന്നു. രൂക്ഷമായ മെഡിക്കൽ ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിനായി സൊമാറ്റോ ലോജിസ്റ്റിക് കമ്പനിയായ ഡൽഹിവെറിയുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. സോമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ ഇക്കാര്യത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു.
advertisement
പേടിഎം
രാജ്യമെമ്പാടുമുള്ള ആരോഗ്യ സ്ഥാപനങ്ങൾക്കായി പണം സ്വരൂപിക്കുന്നതായി പേടിഎം ഫൌണ്ടേഷനും അറിയിച്ചു. രാജ്യത്ത് ഓക്സിജൻ കോൺസെൻട്രേറ്റേഴ്സ് വിതരണത്തിനായാണ് ഈ സംഭാവന തുക ഉപയോഗിക്കുകയെന്നും പേടിഎം വ്യക്തമാക്കി.
advertisement
സ്വസ്ത് ആപ്പ്
രാജ്യത്തുടനീളമുള്ള ആശുപത്രികളിലെ ഓക്സിജൻ ക്ഷാമത്തിന് പരിഹാരം കാണുന്നതിന് ടെലിമെഡിസിൻ ആപ്ലിക്കേഷനായ സ്വസ്ത് ആപ്പ് നിരവധി പ്ലാറ്റ്ഫോമുകളിലൂടെ ഒരു ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്‌ൻ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ‌ അറിയാൻhttp://www.swasth.app/homeതുറക്കുക.
ഹേംകന്ത് ഫൗണ്ടേഷൻ
ഗുഡ്ഗാവ് ആസ്ഥാനമായുള്ള ഈ എൻ‌ജി‌ഒ സന്നദ്ധപ്രവർത്തകരുടെ ശൃംഖലയിലൂടെ കോവിഡ് 19 രോഗികൾക്ക് ഓക്സിജൻ സിലിണ്ടറുകൾ വിതരണം ചെയ്യുന്നുണ്ട്.
ഗിവ് ഇന്ത്യ ഫൗണ്ടേഷൻ
സൗജന്യ ഓക്സിജൻ സിലിണ്ടറുകൾ നൽകി കോവിഡ് ബാധിതർക്ക് ആശ്വാസം നൽകുന്നതിനായി ഗിവ് ഇന്ത്യ ഫൗണ്ടേഷനും അറിയിച്ചു. ഗിവ് ഇന്ത്യ ഫൗണ്ടേഷന്റെ ട്വീറ്റിൽ ഇക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.
advertisement
മിലാപ്
ഈ എൻ‌ജി‌ഒ ഡൽഹിയിലുടനീളം രോഗികൾക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ച് നൽകുന്നതിനാണ് മുൻകൈ എടുത്തിരിക്കുന്നത്. ഭവനരഹിതരായ ആളുകൾക്ക് ദിവസവും 1,000 ഭക്ഷണ പാക്കറ്റുകളാണ് മിലാപ് വാഗ്ദാനം ചെയ്തത്. സംഭാവന സംബന്ധിച്ച വിശദാംശങ്ങൾക്ക്,www.milaap.orgഎന്ന വെബ്സൈറ്റ് പരിശോധിക്കുക.
ഡെമോക്രസി പീപ്പിൾ ഫൗണ്ടേഷൻ
രാജ്യത്തുടനീളമുള്ള ആശുപത്രികൾക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾക്കായുള്ള ധനസഹായമാണ് ഡെമോക്രസി പീപ്പിൾ ഫൗണ്ടേഷൻ വാഗ്ദാനം ചെയ്യുന്നത്. ആവശ്യം വർദ്ധിച്ചതോടെ, ധനസമാഹരണം ആരംഭിക്കാൻ ക്രൗഡ് ഫണ്ടിംഗ് റൂട്ടിലേക്ക് നീങ്ങിയതായി ഡെമോക്രസി പീപ്പിൾ ഫൗണ്ടേഷൻ സ്ഥാപകൻ രാഹുൽ അഗർവാൾ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Explained/
EXPLAINED| കോവിഡ് 19 നെ നേരിടാൻ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളും എൻ‌ജി‌ഒകളും സഹായിക്കുന്നത് എങ്ങനെ?
Next Article
advertisement
Love Horoscope Dec 11 | പ്രണയം ആഴത്തിലാക്കാൻ അവസരം ലഭിക്കും; പങ്കാളിയോട് വൈകാരിക അടുപ്പം നിലനിർത്തും: ഇന്നത്തെ പ്രണയഫലം
പ്രണയം ആഴത്തിലാക്കാൻ അവസരം ലഭിക്കും; പങ്കാളിയോട് വൈകാരിക അടുപ്പം നിലനിർത്തും: ഇന്നത്തെ പ്രണയഫലം
  • പ്രണയബന്ധം ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • വിവാഹാലോചനകൾക്കും കുടുംബ ബന്ധങ്ങൾക്കും അനുകൂലമായ ദിവസമാണ്

  • പങ്കാളിയുമായി തുറന്ന ആശയവിനിമയം നടത്താൻ നിർദ്ദേശിക്കുന്നു

View All
advertisement