Explained | 'ആമസോൺ പേ'യിൽ UPI ID സൃഷ്ടിക്കുന്നതെങ്ങനെ? ഓരോ സ്റ്റെപ്പും അടുത്തറിയാം
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഫോൺപേ, ഗൂഗിൾ പേ, പേ ടി എം, ഭീം യുപിഐ തുടങ്ങിയവ സൃഷ്‌ടിച്ച ട്രെൻഡ് ഓൺലൈൻ പണമിടപാടുകൾ വർദ്ധിക്കാൻ ഇടയാക്കിയിട്ടുണ്ട്. ഇവയ്ക്ക് സമാനമായ രീതിയിൽ പണമിടപാട് സംബന്ധിച്ച സേവനം നൽകുന്ന മറ്റൊരു സൗകര്യമാണ് 'ആമസോൺ പേ'
ഡിജിറ്റൽ യുഗത്തിലാണ് നമ്മളിന്ന് ജീവിക്കുന്നത്. നിത്യജീവിതത്തിലെ ഒട്ടേറെ കാര്യങ്ങൾ ഓൺലൈൻ ആയി മാറിക്കഴിഞ്ഞു. സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് പോകേണ്ട ആവശ്യമില്ലാത്ത വിധത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുന്നു. എന്ത് സാധനവും ഒരൊറ്റ ക്ലിക്കിൽ വീട്ടിലിരുന്നു തന്നെ വാങ്ങാം. അതോടൊപ്പം തന്നെ പേയ്മെന്റ് സൗകര്യങ്ങളും ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്നു.
ഫോൺപേ, ഗൂഗിൾ പേ, പേ ടി എം, ഭീം യുപിഐ തുടങ്ങിയവ സൃഷ്‌ടിച്ച ട്രെൻഡ് ഓൺലൈൻ പണമിടപാടുകൾ വർദ്ധിക്കാൻ ഇടയാക്കിയിട്ടുണ്ട്. ഇവയ്ക്ക് സമാനമായ രീതിയിൽ പണമിടപാട് സംബന്ധിച്ച സേവനം നൽകുന്ന മറ്റൊരു സൗകര്യമാണ് 'ആമസോൺ പേ'. ആമസോൺ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള സേവനമാണ് ആമസോൺ പേ. നിങ്ങൾ ആമസോൺ ആപ്പ് ഉപയോഗിക്കുന്നവരാണെങ്കിൽ അതിൽത്തന്നെ യുപിഐ ഐഡി സൃഷ്ടിക്കാൻ കഴിയും. അത് പണമിടപാടുകൾ വളരെ എളുപ്പമുള്ള ഒന്നാക്കി തീർക്കുന്നു.
advertisement
ആമസോൺ യു പി ഐ-യും മറ്റു യു പി ഐ-കളായഫോൺപേ, ഗൂഗിൾ പേ, പേ ടി എം എന്നിവയ്ക്ക് സമാനം തന്നെയാണ്. പണമിടപാടിനായി ആമസോൺ ഇന്ത്യയ്ക്ക് പ്രത്യേകമായ ആപ്പില്ല. മറിച്ച് ആമസോൺ ആപ്പിൽ തന്നെയാണ് ആമസോൺ പേ എന്ന സേവനവും നിലവിൽ ലഭ്യമാവുക. നിങ്ങളുടെ സേവിങ്സ് അക്കൗണ്ടിനെ ആമസോൺ പേ-യുമായി ബന്ധിപ്പിക്കാം.
ആമസോൺ പേ-യിൽ യുപിഐ ഐഡി (UPI ID) സൃഷ്ടിക്കുന്നതെങ്ങനെ?
ആദ്യം ആമസോൺ ആപ്പ് തുറന്ന് ആമസോൺ പേ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
advertisement
ഇനി പേയ്‌മെന്റ് ഓപ്‌ഷനിലേക്ക് പോവുക.
തുടർന്ന് മാനേജ്ന്യൂ ബാങ്ക് അക്കൗണ്ട് എന്ന വിഭാഗത്തിലേക്ക് പോയി, പുതിയ അക്കൗണ്ട് ചേർക്കാനുള്ള ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
യു പി ഐ-യുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകളുടെ പട്ടികയിൽ നിന്ന് നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക.
നിങ്ങൾക്ക് രണ്ട് സിം കാർഡുകൾ ഉണ്ടെങ്കിൽ ബാങ്ക് അക്കൗണ്ടുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന സിം തിരഞ്ഞെടുക്കുക.
ഫോൺ നമ്പർ സ്ഥിരീകരിക്കാനുള്ള ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
ഒരു എസ് എം എസ് അയയ്ക്കുന്നതിലൂടെ ആമസോൺ നിങ്ങളുടെ നമ്പർ സ്ഥിരീകരിക്കും.
advertisement
നമ്പർ സ്ഥിരീകരിച്ചതിനുശേഷം ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യാനുള്ള ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
ഇനി ഡെബിറ്റ് കാർഡിന്റെ വിവരങ്ങൾ കൂടി സ്ഥിരീകരിക്കണം. അതിനായി കാർഡ് നമ്പറിന്റെ അവസാനത്തെ ആറ് ഡിജിറ്റുകളും കാർഡിന്റെ കാലാവധി തീരുന്ന തീയതിയും നൽകുക.
അതിനുശേഷം യുപിഐ പിൻ സജ്ജീകരിക്കാനുള്ള ഓപ്‌ഷനിലേക്ക് പോവുക. എന്നിട്ട് പുതിയ പിൻ സൃഷ്ടിക്കുക.
നിങ്ങൾക്ക് ആമസോൺ യു പി ഐ ഐ ഡി ലഭിച്ചു കഴിഞ്ഞു.
ഇനി ഷോപ്പിങ്, ബിൽ പേയ്‌മെന്റുകൾ, റീചാർജ് തുടങ്ങിയവ ആമസോൺ പേ-യുടെ സഹായത്തോടെ എളുപ്പത്തിൽ ചെയ്യാം. കഴിഞ്ഞ ജനുവരിയിൽ 46 മില്യൺ ഇടപാടുകൾ നടന്ന ആമസോൺ പേ ഡിജിറ്റല്‍ പെയ്‌മെന്റ് രംഗത്ത് ശക്തമായ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ശ്രമത്തിലാണ്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 19, 2021 2:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained | 'ആമസോൺ പേ'യിൽ UPI ID സൃഷ്ടിക്കുന്നതെങ്ങനെ? ഓരോ സ്റ്റെപ്പും അടുത്തറിയാം