കോവിഡ് വകഭേദം ജെഎന്‍.1നെ പേടിക്കണോ? എന്തൊക്കെ ചെയ്യണം? വിദഗ്ധര്‍ പറയുന്നതെന്ത്?

Last Updated:

ജെഎന്‍.1നെതിരേ ആളുകള്‍ക്കിടയില്‍ പ്രതിരോധശേഷി ഉണ്ടാകുന്നത് വരെ കോവിഡ്-19 അണുബാധ കേസുകള്‍ വര്‍ധിക്കും

പുതിയ കോവിഡ് വകഭേദമായ ജെഎന്‍.1നെതിരേ ആളുകള്‍ക്കിടയില്‍ പ്രതിരോധശേഷി ഉണ്ടാകുന്നത് വരെ കോവിഡ്-19 അണുബാധ കേസുകള്‍ വര്‍ധിക്കുമെന്ന് വിദഗ്ധര്‍. ജെഎന്‍.1ന്റെ തീവ്രത എത്രയെന്ന് വ്യക്തമല്ലെങ്കിലും അതിന്റെ ലക്ഷണങ്ങള്‍ സാധാരണയുള്ള ജലദോഷത്തെക്കാള്‍ പ്രകടമാണെന്ന് അവര്‍ ന്യൂസ് 18-നോട് പറഞ്ഞു. ക്ഷീണം, കടുത്ത ശരീരവേദന, തൊണ്ടവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
അതേസമയം, യുവാക്കളില്‍ രോഗം അത്ര ഗുരുതരമായി ബാധിക്കില്ല. എന്നാൽ, പ്രായമായവര്‍ തങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് കൂടുതല്‍ ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറഞ്ഞു.
കേരളത്തിലാണ് ഇന്ത്യയില്‍ ജെഎന്‍.1 ആദ്യം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് വ്യാപനം സംബന്ധിച്ച് ആശങ്ക വര്‍ധിക്കുകയും ജാഗ്രത തുടരേണ്ടത് ആവശ്യമാണെന്നും വിദഗ്ധര്‍ പറഞ്ഞു. ലംക്‌സ്ബര്‍ഗിലാണ് ജെഎന്‍.1 ആദ്യമായി കണ്ടെത്തിയത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 38ല്‍ പരം രാജ്യങ്ങളില്‍ ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ വൈറസിന് രോഗപ്രതിരോധശേഷിയെ മറികടക്കുന്നതിനുള്ള ശേഷിയുണ്ടെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
advertisement
ഇത്തരമൊരു വ്യാപനം പ്രതീക്ഷിച്ചിരുന്നതാണെന്ന് ഐഎംഎയുടെ കൊച്ചി വിഭാഗം മുന്‍ പ്രസിഡന്റ് ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു. ''നമുക്കെല്ലാം അറിയാവുന്നത് പോലെ കോവിഡ് 19 ഒരു സാംക്രമീക രോഗമാണ്. അത് വീണ്ടും തിരികെ വന്നുകൊണ്ടിരിക്കും. ഈ വര്‍ഷം ഏപ്രിലിലാണ് നമ്മള്‍ അവസാന തരംഗം കണ്ടത്'', അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ ബാക്കി ഭാഗങ്ങളില്‍, പ്രത്യേകിച്ച് സമ്പന്ന രാഷ്ട്രങ്ങളില്‍ കോവിഡ് പരിശോധനകളും ജീനോമിക് സ്വീകന്‍സിങ്ങും കൂടുതലായി നടത്തുന്നുണ്ട്. അതിനാല്‍ തന്നെ കോവിഡ് 19 കേസുകള്‍ വര്‍ധിച്ചുവരുന്നതാണ് കാണുന്നത്.
advertisement
''കഴിഞ്ഞ ഒരു മാസത്തിനിടെ ഏറ്റവും വേഗത്തില്‍ വ്യാപിക്കുന്ന കോവിഡ് 19 വൈറസിന്റെ ഉപവിഭാഗമാണ് ജെഎന്‍.1. ഒക്ടോബര്‍ അവസാനം യുഎസില്‍ പരിശോധിക്കപ്പെട്ട ആയിരം കോവിഡ് കേസുകളില്‍ ഒന്നായിരുന്നു ജെഎന്‍.1. ഇപ്പോള്‍ അത് അഞ്ചില്‍ ഒന്നായി മാറിയിട്ടുണ്ട്'', ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു.
കോവിഡ് 19 അണുബാധയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും എന്തുകൊണ്ടാണ് കോവിഡ് കേസുകളില്‍ കാലക്രമത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നതെന്നതിനെക്കുറിച്ചും അശോക യൂണിവേഴ്‌സിറ്റിയിലെ ബയോസന്‍സസ് ആന്‍ഡ് ഹെല്‍ത്ത് റിസേര്‍ച്ച് വിഭാഗം ഡീന്‍ ഡോ. അനുരാഗ് അഗര്‍വാള്‍ പറഞ്ഞു.
advertisement
ആളുകള്‍ക്കിടയില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞുവരികയാണ്. ആന്റബോഡികളെ മറികടക്കുന്നതിനായി വൈറസിന് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അണുബാധയുണ്ടാകുകയും രോഗപ്രതിരോധശേഷി പുതിയ വകഭേദങ്ങള്‍ക്കനുസരിച്ച് മാറിമറിയുകയുമാണ്. അതിനാല്‍, കാലക്രമത്തില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതായി നമുക്കുകാണാം, അദ്ദേഹം വിശദീകരിച്ചു.
അതേസമയം, ജെഎന്‍.1ന്റെ തീവ്രത എത്രത്തോളമുണ്ടെന്നത് വ്യക്തമല്ലെന്ന് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓങ്കോളജിസ്റ്റ് ഡോ. വിശാല്‍ റാവു പറഞ്ഞു. ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ കോവിഡ് 19 വ്യാപനം തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്, അദ്ദേഹം പറഞ്ഞു.
advertisement
ക്രിസ്മസ്, പുതുവത്സര അവധിയോട് അനുബന്ധിച്ച് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകും. ഇതുമൂലം എല്ലാ രാജ്യങ്ങളിലും രോഗവ്യാപനത്തിലുള്ള സാധ്യത ഏറെയാണ്. അവധിക്കാലങ്ങളില്‍ ഇന്ത്യ കരുതലോടെയിരിക്കണമെന്ന് ഡോ. ജയദേവന്‍ പറഞ്ഞു. ഇതുവരെ കണ്ടെത്തിയ 223 കോവിഡ് ഉപവകഭേദങ്ങളില്‍ ഒന്നുമാത്രമാണ് ജെഎന്‍.1 എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ന്യൂസ് 18-നോട് പറഞ്ഞു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഇതിനെതിരേ വാക്‌സിനുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
advertisement
നേരത്തെ അണുബാധ ഉണ്ടായവരിലും വാക്‌സിനുകള്‍ സ്വീകരിച്ചവരിലും ജെഎന്‍.1 പിടിപെടാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിന്റെ വ്യാപനശേഷി വളരെ ഉയര്‍ന്നതാണ്. കൂടാതെ, ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ മറികടക്കാനും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വേഗത്തില്‍ പകരാനും കഴിവുള്ളതുമാണ്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.ഡെല്‍റ്റ വകഭേദം പോലെ ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന തരത്തിലേക്ക് ഇതിന് പരിണാമം സംഭവിക്കുമോയെന്നതാണ് ആഗോളതലത്തില്‍ ആശങ്കയുണ്ടാക്കുന്ന കാര്യമെന്ന് ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഡോ. റാവു പറഞ്ഞു. തണുപ്പുകാലം തുടങ്ങിയതോടെ ജലദോഷം പോലെ ലക്ഷണങ്ങളുള്ള ധാരാളം മറ്റു വൈറസുകളും ചുറ്റുപാടുമുണ്ട്. അതിനാല്‍, ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Explained/
കോവിഡ് വകഭേദം ജെഎന്‍.1നെ പേടിക്കണോ? എന്തൊക്കെ ചെയ്യണം? വിദഗ്ധര്‍ പറയുന്നതെന്ത്?
Next Article
advertisement
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
  • 20കാരനായ സായ് അഭ്യങ്കറിന് ബൾ‌ട്ടി എന്ന ചിത്രത്തിൽ 2 കോടി രൂപ പ്രതിഫലം ലഭിച്ചു.

  • സായിക്ക് മലയാള സിനിമയിലെ സംഗീത സംവിധായകനായുള്ള ഏറ്റവും ഉയർന്ന പ്രതിഫലമാണ് ലഭിച്ചത്.

  • സായിയുടെ സംഗീത ആൽബങ്ങൾ ഇൻസ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്ഫോമുകളിൽ തരംഗമായി മാറിയിട്ടുണ്ട്.

View All
advertisement