Liquor Policy: ബാറുകളിലെ ഡ്രൈ ഡേ ഇളവ് എങ്ങനെയൊക്കെ ബാധിക്കും? പുതിയ മദ്യനയം സമ്പൂർണ വിവരം

Last Updated:

ബാറുകളുടെ പ്രവര്‍ത്തനസമയം രാത്രി ഒരു മണിക്കൂര്‍കൂടി കൂട്ടണമെന്ന ശുപാര്‍ശ അംഗീകരിച്ചില്ല

News18
News18
തിരുവനന്തപുരം: ഡ്രൈ ഡേകളില്‍ മദ്യം വിളമ്പാന്‍ ഏകദിന പെര്‍മിറ്റ് അനുവദിക്കാൻ വ്യവസ്ഥ ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. സംസ്ഥാനത്ത് യഥേഷ്ടം ഇന്ത്യൻനിർമിത വിദേശമദ്യവും ബിയറും ഉത്പാദിപ്പിക്കാൻ അനുമതി നൽകുന്നതാണ് മദ്യനയം. ഡിസ്റ്റിലറികളും ബ്രൂവറികളും സ്പിരിറ്റ് നിർമാണ യൂണിറ്റുകളും തുടങ്ങുന്നതിന് തടസ്സമില്ല. പാലക്കാട് എലപ്പുള്ളിയിലെ വിവാദ മദ്യനിർമാണ കേന്ദ്രത്തിന് അനുമതി നൽകിയതിനെ നയം ന്യായീകരിക്കുന്നു. എലപ്പുള്ളിയിലേതുപോലെ യോഗ്യതയുള്ളവർക്ക് ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും അപേക്ഷിക്കാമെന്ന് മദ്യനയത്തിൽ എടുത്ത് പറയുന്നുണ്ട്. മദ്യനയത്തിലെ പ്രധാന പോയിന്റുകൾ അറിയാം.
  • ബിസിനസ് സമ്മേളനങ്ങള്‍, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, കൂടിച്ചേരലുകള്‍ എന്നിവയുടെ ഭാഗമായി ഒന്നാംതീയതിയും മദ്യം വിളമ്പാം.
  • ത്രീസ്റ്റാറിന് മുകളിലേക്കുള്ള ഹോട്ടലുകള്‍, ഹെറിറ്റേജ്, ക്ലാസിക് റിസോര്‍ട്ടുകള്‍ എന്നിവയ്ക്കാണ് അനുമതി.
  • അരലക്ഷംരൂപ നല്‍കി പ്രത്യേക ഏകദിന പെര്‍മിറ്റ് എടുക്കണം. ഏഴുദിവസംമുന്‍പ് അപേക്ഷിക്കണം.
  • ഒന്നാംതീയതി ഡ്രൈ ഡേയില്‍ മാത്രമാണ് ഇളവ്. മറ്റു ഡ്രൈ ഡേകളില്‍ അനുമതിയില്ല.
  • പാലക്കാട് എലപ്പുള്ളിയിലേതുപോലെ കൂടുതല്‍ മദ്യനിര്‍മാണ യൂണിറ്റുകള്‍ തുടങ്ങാനും മദ്യനയത്തില്‍ വ്യവസ്ഥയുണ്ട്.
  • സ്പിരിറ്റ് നിര്‍മാണ യൂണിറ്റുകള്‍, ബ്രൂവറി, ഡിസ്റ്റിലറി എന്നിവ തുടങ്ങാം. ഹോര്‍ട്ടി വൈനുകള്‍ ബെവറജസ് വഴിമാത്രമേ വില്‍ക്കാവൂ എന്ന വ്യവസ്ഥയിലും ഇളവുനല്‍കി.
  • ലക്ഷദ്വീപിലേക്ക് മദ്യം കയറ്റിയയയ്ക്കാന്‍ ബിവറജസ് കോര്‍പ്പറേഷന് അനുമതി നല്‍കി. കയറ്റുമതിചെയ്യുന്ന മദ്യത്തിനുള്ള നികുതി കൂട്ടും.
  • ബിവറജസ് മദ്യക്കുപ്പികളില്‍ ക്യൂആര്‍കോഡ് നിര്‍ബന്ധമാക്കും.
  • വ്യവസായ-ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാന്‍ അനുമതി ലഭിക്കും. മുന്‍ മദ്യനയത്തില്‍ പ്രഖ്യാപിച്ചതാണെങ്കിലും ചട്ടമുണ്ടാക്കാത്തതിനാല്‍ ഇതുവരെ തുടങ്ങിയിരുന്നില്ല.
  • ടോഡി ബോര്‍ഡിന്റെ ആവശ്യം പരിഗണിച്ച് കള്ള് ബോട്ടിലിലാക്കി കയറ്റുമതിക്ക് അനുമതി നല്‍കി. എന്നാല്‍, ഷാപ്പും ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ എന്നിവയും തമ്മില്‍ കുറഞ്ഞദൂരം 400 മീറ്ററില്‍ നിന്ന് 150 ആക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല.
  • തെങ്ങില്‍നിന്ന് ഒരു ദിവസം ചെത്താവുന്ന കള്ള് രണ്ടുലിറ്ററെന്നത് പുതുക്കി നിശ്ചയിക്കും.
  • വിനോദസഞ്ചാര പ്രോത്സാഹനത്തിന്റെ ഭാഗമായി ആഡംബരക്കപ്പലുകളിലും മദ്യം വിളമ്പാന്‍ അനുമതിനല്‍കും. നെഫര്‍റ്റിറ്റി എന്ന കപ്പലിന് ഇപ്പോള്‍ പ്രത്യേകാനുമതിയായിട്ടുണ്ട്.
  • ബാറുകളുടെ പാര്‍ട്ണര്‍ഷിപ്പും ഡയറക്ടര്‍ബോര്‍ഡും പുനഃസംഘടിപ്പിക്കാന്‍ എക്‌സൈസിന്റെ മുന്‍കൂര്‍ അനുമതി വേണ്ട. ഒരുമാസത്തിനുള്ളില്‍ അറിയിച്ചാല്‍ മതി. വൈകിയാല്‍ പിഴചുമത്തും.
  • ബാറുകളുടെ പ്രവര്‍ത്തനസമയം രാത്രി ഒരു മണിക്കൂര്‍കൂടി കൂട്ടണമെന്ന ശുപാര്‍ശ അംഗീകരിച്ചില്ല.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Explained/
Liquor Policy: ബാറുകളിലെ ഡ്രൈ ഡേ ഇളവ് എങ്ങനെയൊക്കെ ബാധിക്കും? പുതിയ മദ്യനയം സമ്പൂർണ വിവരം
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement