പരിചയമില്ലാത്തവരുമായി ലൈംഗികചാറ്റ് ഉണ്ടോ? സ്ത്രീകളും പുരുഷന്മാരും നിയന്ത്രിക്കാന്‍ പാടുപെടുന്ന പ്രവണതകള്‍
- Published by:Sarika N
- news18-malayalam
Last Updated:
ലൈംഗിക ആസക്തിയുടെ പിന്നിലെ കാരണമെന്താണെന്നും പുരുഷന്മാരിലും സ്ത്രീകളിലും ഇത് എങ്ങനെ വ്യത്യസ്തമായി കാണുന്നുവെന്നും പഠനം പറയുന്നു
പരിചയമില്ലാത്ത ആളുകളോട് ലൈംഗിക കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ചാറ്റുകള്‍ നടത്താറുണ്ടോ. ഇത് ഒരുതരം പെരുമാറ്റ വൈകല്യമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. നമ്മെ ബാധിക്കുമെന്ന് അറിയാമായിട്ടും ലൈംഗികപരമായ പെരുമാറ്റങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടാകുന്ന അവസ്ഥയാണ് കംപള്‍സീവ് സെക്ഷ്വല്‍ ബിഹേവിയര്‍ ഡിസോഡര്‍ (Understanding Compulsive Sexual Behavior-CSBD) എന്ന് അറിയപ്പെടുന്നത്.
ഇത് ചിലപ്പോള്‍ വ്യക്തിപരമായും അല്ലെങ്കില്‍ സാമൂഹികമായുമുള്ള ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കിയേക്കും. എന്നാല്‍ ഈ രോഗനിര്‍ണയം നടത്തുകയെന്നത് പലപ്പോഴും അസാധ്യമാണ്. കാരണം, സാംസ്‌കാരിക മാനദണ്ഡങ്ങളും സാമൂഹിക ചുറ്റുപാടുകളും പ്രതീക്ഷകളും ഇതിന് തടസ്സമായി നില്‍ക്കുന്നു. പലപ്പോഴും ആളുകള്‍ തങ്ങളുടെ അനുഭവങ്ങള്‍ എങ്ങനെ നോക്കിക്കാണുമെന്നും റിപ്പോര്‍ട്ട് ചെയ്യുമെന്നതുമാണ് ആളുകളെ ഇത്തരം കാര്യങ്ങൾ തുറന്ന് പറയുന്നതിൽ പിന്നോട്ടടിപ്പിക്കുന്നത്. അതിനാല്‍ ഈ അവസ്ഥയെ സാര്‍വത്രികമായി നിര്‍വചിക്കാനും ചികിത്സിക്കാനുമുള്ള ശ്രമങ്ങള്‍ സങ്കീര്‍ണമാക്കുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.
തങ്ങള്‍ ലൈംഗികമായ പെരുമാറ്റ വൈകല്യത്തിന്റെ അടിമയാണെന്ന് ഏഴ് ശതമാനം അമേരിക്കന്‍ സ്വദേശികളും പറഞ്ഞതായി സെക്ഷ്വല്‍ ഹെല്‍ത്ത് ആന്‍ഡ് കംപള്‍സിവിറ്റി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
advertisement
ശരാശരി 49 വയസ്സ് പ്രായമുള്ള 2800ലധികം പേരെ ഉള്‍പ്പെടുത്തി ന്യൂ മെക്‌സിക്കോ സര്‍വകലാശാലിലെ ഗവേഷകനായ ജോഷ്വ ബി ഗ്രബ്‌സിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ലൈംഗിക പെരുമാറ്റങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്തവയാണോ അതോ അവയ്ക്ക് ആസക്തി സ്വഭാവമുണ്ടോ എന്നാണ് സര്‍വെയില്‍ പങ്കെടുത്തവരോട് ചോദിച്ചത്. അവര്‍ക്ക് പ്രശ്‌നമുള്ളതായി തോന്നിയ ചില പെരുമാറ്റങ്ങള്‍ തിരിച്ചറിയുകയും ചെയ്തു.
ഇത്തരം പെരുമാറ്റ വൈകല്യങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പുരുഷന്മാരാണ് (11.8 ശതമാനം) സ്ത്രീകളേക്കാള്‍ (3.4 ശതമാനം) സാധ്യതയുള്ളതെന്ന് പഠനത്തിൽ കണ്ടെത്തി.
advertisement
ചാറ്റുകളിലും മറ്റും അശ്ലീലസാഹിത്യ ഉപയോഗം, സ്വയംഭോഗം തുടങ്ങി തനിച്ചുള്ളപ്പോള്‍ കാണിക്കുന്ന പെരുമാറ്റങ്ങളെ ആശങ്കാജനകമായ മേഖലകളായി പുരുഷന്മാര്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഇടയ്ക്കിടെയുള്ള ആകസ്മികമായ ലൈംഗിക ബന്ധങ്ങള്‍ പോലെയുള്ള പങ്കാളിത്തത്തോടെയുള്ള പെരുമാറ്റങ്ങള്‍ ശല്യപ്പെടുത്തുന്നതായി സ്ത്രീകള്‍ പെട്ടെന്ന് തിരിച്ചറിയുന്നതായും കണ്ടെത്തി.
ഈ കണ്ടെത്തലുകള്‍ പൊതുവെയുള്ള പ്രവണതകളുമായി യോജിക്കുന്നവയാണ്. പുരുഷന്മാര്‍ പലപ്പോഴും ഒറ്റയ്ക്കുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീകള്‍ പങ്കാളിത്തത്തോടെയുള്ള പെരുമാറ്റവൈകല്യങ്ങളുടെ ദുരിതം അനുഭവിക്കുന്നു.
പ്രായവും തലമുറയിലെ വ്യത്യാസവും
ലൈംഗിക പെരുമാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത് ചെറുപ്പക്കാരാണെന്ന് പഠനത്തിൽ പറയുന്നു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുമായുള്ള കൂടിയ സമ്പര്‍ക്കവും മാറിക്കൊണ്ടിരിക്കുന്ന സാംസ്‌കാരിക മാനദണ്ഡങ്ങളും ലൈംഗികതയോടുള്ള മനോഭാവത്തിലെ തലമുറകളുടെ വ്യത്യാസത്തെ പ്രതിഫലിപ്പിക്കുന്നു.
advertisement
ആളുകള്‍ തങ്ങളുടെ അനുഭവങ്ങളെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിലെ വ്യത്യാസം ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള വ്യക്തിപരമായ സമീപനങ്ങളുടെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. ചികിത്സയിലൂടെയും സാമൂഹികമായ പിന്തുണയിലൂടെ അല്ലെങ്കില്‍ ബോധവത്കരണം എന്നിവയിലൂടെ ഈ സങ്കീര്‍ണമായ പെരുമാറ്റങ്ങളെ മനസ്സിലാക്കുന്നത് വ്യക്തികളെ അവരുടെ അനുഭവങ്ങള്‍ വലിയ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കും.
ഇത്തരത്തിലുള്ള ലൈംഗിക പെരുമാറ്റ വൈകല്യങ്ങള്‍ എല്ലാവരിലും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്‌നമല്ലെന്നും ജനസംഖ്യ, സാംസ്‌കാരിക, വ്യക്തിപരമായ ഘടകങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നുണ്ടെന്നും പഠനത്തില്‍ അടിവരയിട്ട് പറയുന്നു. സമൂഹം വികസിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ലൈംഗികതയെയും മാനസികാരോഗ്യത്തെയും കുറിച്ചുള്ള നമ്മുടെ ധാരണകളിലും അതിനനുസരിച്ച് മാറ്റമുണ്ടാകുകയും ചെയ്യും.
advertisement
അതേസമയം, മനസ്സ് തുറന്ന് സംസാരിക്കുന്ന ശീലം വളര്‍ത്തിയെടുക്കുന്നതിലൂടെയും മറ്റും വ്യക്തികള്‍ക്ക് അവരുടെ ലൈംഗിക പെരുമാറ്റങ്ങളുമായി ആരോഗ്യകരമായ ഒരു ബന്ധം സ്ഥാപിക്കാന്‍ കഴിയും. അത് അവരുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടാനും ക്ഷേമത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
August 22, 2025 1:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
പരിചയമില്ലാത്തവരുമായി ലൈംഗികചാറ്റ് ഉണ്ടോ? സ്ത്രീകളും പുരുഷന്മാരും നിയന്ത്രിക്കാന്‍ പാടുപെടുന്ന പ്രവണതകള്‍