advertisement

Lunar Eclipse | ചന്ദ്രഗ്രഹണ സമയത്ത് ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും; ഗ്രഹണവുമായി ബന്ധപ്പെട്ട മിഥ്യാധാരണകള്‍

Last Updated:

ഇന്ന് 21-ാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം

(Representative Image: Shutterstock)
(Representative Image: Shutterstock)
ചന്ദ്രഗ്രഹണം (Lunar Eclipse) ശാസ്ത്രീയമായി മാത്രമല്ല പരമ്പരാഗതമായും വലിയ പ്രാധാന്യമുള്ള പ്രതിഭാസമാണ്. ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ വരുകയും ചന്ദ്രോപരിതലത്തില്‍ പ്രതിഫലിക്കുന്ന സൂര്യപ്രകാശത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ഈ പ്രതിഭാസം നടക്കുന്നത്. 21-ാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണത്തിന് ഈ വര്‍ഷം നവംബര്‍ 19ന് ലോകം സാക്ഷ്യം വഹിക്കുമ്പോൾ ഭാഗിക ചന്ദ്രഗ്രഹണം ഏകദേശം 3 മണിക്കൂറും 28 മിനിറ്റും നീണ്ടുനില്‍ക്കും.
ഹിന്ദു പാരമ്പര്യമനുസരിച്ച്, ചന്ദ്രഗ്രഹണം ആളുകളുടെ ആരോഗ്യത്തെയും ജീവിതത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇവയില്‍ ഭൂരിഭാഗവും വെറും മിഥ്യാ ധാരണകളാണ്. മാത്രമല്ല ശാസ്ത്രീയമായി ഒരു അടിത്തറയും ഇത്തരം വാദങ്ങള്‍ക്ക് ഇല്ല.
നഗ്നനേത്രങ്ങള്‍ കൊണ്ട് ചന്ദ്രഗ്രഹണം കാണുന്നത് നിങ്ങളുടെ കാഴ്ചയെ ദോഷകരമായി ബാധിക്കും
നഗ്നനേത്രങ്ങള്‍ കൊണ്ട് ചന്ദ്രഗ്രഹണം കാണുന്നത് കണ്ണുകളുടെ ആരോഗ്യത്തെയും കാഴ്ചശക്തിയെയും ബാധിക്കുമെന്നാണ് വിശ്വാസം. എന്നാല്‍ ഇത് തെറ്റാണ്. നഗ്നനേത്രങ്ങളാല്‍ സൂര്യഗ്രഹണം വീക്ഷിക്കുന്നത് നിങ്ങളുടെ കണ്ണുകളെ ബാധിക്കും. കാരണം ഈ സമയത്ത് കിരണങ്ങള്‍ ശക്തമാകാം. ചന്ദ്രഗ്രഹണ സമയത്ത് അത്തരത്തിലുള്ള ഒന്നും സംഭവിക്കില്ല. എന്നിരുന്നാലും, കണ്ണട, ലെന്‍സുകള്‍, ദൂരദര്‍ശിനികള്‍ എന്നിവയിലൂടെ ചന്ദ്രഗ്രഹണം കാണുന്നതാണ് നല്ലത്.
advertisement
ചന്ദ്രഗ്രഹണ സമയത്ത് ഗര്‍ഭിണികള്‍ പുറത്തിറങ്ങരുത്
ചന്ദ്രഗ്രഹണം ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ബാധിക്കുകയും വൈകല്യത്തിന് കാരണമാവുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിനാല്‍, ഗര്‍ഭിണികള്‍ പലപ്പോഴും വീട്ടില്‍ തന്നെ തുടരാനും പുറത്തുവരാതിരിക്കാനും നിര്‍ദ്ദേശിക്കുന്നു. എന്നാൽ ഇതെല്ലാം തെറ്റായ ധാരണകളാണ്. കൂടാതെ ശാസ്ത്രീയ അടിത്തറയും ഇതിനില്ല.
ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കാന്‍ പാടില്ല
നമ്മുടെ മാതാപിതാക്കളും മുത്തശ്ശിമാരും ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് വിലക്കുന്നത് നമ്മള്‍ പലപ്പോഴും കേട്ടിട്ടുണ്ട്. ആ സമയത്ത് ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചെയ്യുന്നത് ദഹനക്കേടിന് കാരണമാകുമെന്നാണ് പുരാണങ്ങളില്‍ പറയുന്നത്. ഇതിനും ശാസ്ത്രീയ അടിയത്തറയില്ല.
advertisement
ചന്ദ്രഗ്രഹണം കഴിഞ്ഞാല്‍ ഉടനെ കുളിക്കണം
ഗ്രഹണത്തിനു തൊട്ടുപിന്നാലെ കുളിക്കുന്നത് മുടി വളരുന്നതിനും ചന്ദ്രഗ്രഹണത്തിന്റെ പ്രതികൂല ആഘാതം ഇല്ലാതാക്കുമെന്നും മറ്റൊരു തെറ്റിദ്ധാരണയുണ്ട്.
ചന്ദ്രഗ്രഹണ സമയത്ത് മുറിവ് ഉണങ്ങാന്‍ കൂടുതല്‍ സമയമെടുക്കും
ഗ്രഹണസമയത്ത് ഒരാള്‍ക്ക് പരിക്കേല്‍ക്കുകയോ മുറിവുണ്ടാക്കുകയോ ചെയ്താല്‍, അത് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കും അല്ലെങ്കില്‍ അത് സുഖപ്പെടാന്‍ സാധാരണയേക്കാള്‍ കൂടുതല്‍ സമയമെടുക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതും തികച്ചും തെറ്റായ ധാരണയാണ്. ഗ്രഹണവും മുറിവുണങ്ങുന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ല.
ചന്ദ്രഗ്രഹണം എപ്പോഴും ശാസ്ത്രജ്ഞര്‍ക്കും ജ്യോതിഷികള്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഒക്കെ വളരെ താല്‍പര്യമുള്ള സംഭവങ്ങളാണ്. സൂര്യന്റെ പ്രകാശം തട്ടി ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സൂര്യനും ചന്ദ്രനും നടുവിൽ ഭൂമി എത്തുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Explained/
Lunar Eclipse | ചന്ദ്രഗ്രഹണ സമയത്ത് ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും; ഗ്രഹണവുമായി ബന്ധപ്പെട്ട മിഥ്യാധാരണകള്‍
Next Article
advertisement
ക്രിസ്തുവിന്‍റെ അനുയായികള്‍ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം; ഭരണത്തിലെത്തിയാൽ രണ്ടു വർഷത്തിൽ എയിംസ് പണി തുടങ്ങും; അമിത് ഷാ
ക്രിസ്തുവിന്‍റെ അനുയായികള്‍ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം; ഭരണത്തിലെത്തിയാൽ രണ്ടു വർഷത്തിൽ എയിംസ് പണി തുടങ്ങും; അമിത്
  • എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്ന് ക്രിസ്തുവിന്റെ അനുയായികൾക്ക് അമിത് ഷാ ആഹ്വാനം ചെയ്തു

  • കേരളത്തിൽ എൻഡിഎ ഭരണത്തിലെത്തിയാൽ രണ്ട് വർഷത്തിനുള്ളിൽ എയിംസ് പണി തുടങ്ങുമെന്ന് പ്രഖ്യാപിച്ചു

  • എൽഡിഎഫും യുഡിഎഫും അഴിമതിയിലാണ് Kerala ഭരിച്ചത്, BJP വരണം എന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു

View All
advertisement