• HOME
 • »
 • NEWS
 • »
 • explained
 • »
 • നോൺവെജ് ഭക്ഷണം വെജിറ്റേറിയൻ ഭക്ഷണത്തേക്കാൾ രണ്ടിരട്ടി ഹരിതഗൃഹ വാതക പുറംതള്ളലിന് കാരണമാകുന്നു; പഠനം

നോൺവെജ് ഭക്ഷണം വെജിറ്റേറിയൻ ഭക്ഷണത്തേക്കാൾ രണ്ടിരട്ടി ഹരിതഗൃഹ വാതക പുറംതള്ളലിന് കാരണമാകുന്നു; പഠനം

200 രാജ്യങ്ങളില്‍ നിന്നുള്ള 170 സസ്യ ഉത്പന്നങ്ങളുടെയും 16 മൃഗ ഉത്പന്നങ്ങളുടെയും പുറംതള്ളല്‍ കണക്കാണ് പഠനത്തിന് വിധേയമാക്കിയത്.

 • Last Updated :
 • Share this:
  ഉപഭോഗത്തിനായി വളര്‍ത്തുന്ന ചെടികളേക്കാള്‍ രണ്ടിരട്ടി ഹരിതഗൃഹ വാതകമാണ് മൃഗങ്ങളെ വളര്‍ത്തുന്നത് കൊണ്ട് പുറംതള്ളപ്പെടുന്നതെന്ന് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു. ലോകമെമ്പാടുമുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ അപഗ്രഥനം ചെയ്താണ് പഠനം നടത്തിയത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വാതകങ്ങളുടെ പുറംതള്ളലില്‍ ഏറ്റവും കൂടുതല്‍ പങ്കും സംഭാവന ചെയ്യുന്നത് മനുഷ്യന്‍ ആഹാരമാക്കുന്ന വസ്തുക്കളാണ്. ഗതാഗതം, വനനശീകരണം, കോള്‍ഡ്-സ്റ്റോറേജ്, കന്നുകാലികളുടെ ദഹന വ്യവസ്ഥ തുടങ്ങിയവ എല്ലാ പ്രവര്‍ത്തനങ്ങളും അന്തരീക്ഷത്തിലേക്ക് മലിനമായ വാതകം പുറംതള്ളുകയാണ് ചെയ്യുന്നത്.

  ഭക്ഷ്യ ഉത്പാദനത്തിലൂടെയും ഭൂമിയിലെ കൃഷിയില്‍ നിന്നുള്ള ഉപഭോഗത്തിലൂടെയും ഗവേഷകര്‍ കാര്‍ബണ്‍ ഡയോക്സൈഡ്, മീതെയിന്‍, നിട്രസ് ഓക്സൈഡ് തുടങ്ങിയ വാതകങ്ങള്‍ പരിശോധിച്ചു. അതില്‍ നിന്ന് അവര്‍ കണ്ടെത്തിയത്, 2007 മുതല്‍ 2013 വരെയുള്ള കാലയളവില്‍ 1731,80,00,000 മെട്രിക്ക് ടണ്‍ കാര്‍ബണ്‍ഡയോക്സൈഡ് ആണ് പുറംതള്ളിയത് എന്നാണ്. അത് പ്രതിവര്‍ഷ കണക്കിലെ മൊത്തം ഹരിതഗൃഹ വാതക പുറംതള്ളലിന് തുല്യമാണ്.അല്ലങ്കില്‍ മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ മനുഷ്യന്മാര്‍ കാരണം സംഭവിക്കുന്ന ആകെ പുറംതള്ളലിന്റെ 35 ശതമാനം.

  200 രാജ്യങ്ങളില്‍ നിന്നുള്ള 170 സസ്യ ഉത്പന്നങ്ങളുടെയും 16 മൃഗ ഉത്പന്നങ്ങളുടെയും പുറംതള്ളല്‍ കണക്കാണ് പഠനത്തിന് വിധേയമാക്കിയത്. അതില്‍ നിന്ന് കണ്ടെത്തിയത്, 57 ശതമാനം ഭക്ഷണ സംബന്ധമായ വാതക പുറംതള്ളലും ഉത്ഭവിക്കുന്നത് മൃഗങ്ങളെ അടിസ്ഥാനമാക്കിയ ഭക്ഷണത്തില്‍ നിന്നാണ് എന്നാണ്. അതില്‍ കന്നുകാലികള്‍ക്ക് തീറ്റ നല്‍കാന്‍ വളര്‍ത്തുന്ന വിളകളും ഉള്‍പ്പെടുന്നുണ്ട്. മനുഷ്യ ഉപഭോഗത്തിനായി വളര്‍ത്തുന്ന സസ്യങ്ങളില്‍ നിന്നാണ് 29 ശതമാനം ഭക്ഷ്യ പുറംതള്ളല്‍ ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാക്കി വാതക പുറംതള്ളല്‍ സംഭവിക്കുന്നത് പരുത്തി, റബ്ബര്‍ തുടങ്ങിയ ഉപഭോഗ വസ്തുക്കളില്‍ നിന്നാണ്. ഈ കണക്കില്‍ മത്സ്യബന്ധത്തില്‍ നിന്നുള്ള പുറംതള്ളല്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നേച്ചര്‍ ഫുഡിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

  ഭൂമിയുടെ നില നില്‍പ്പിന് ഏറ്റവും നല്ലത് സസ്യാഹാരമാണ് എന്നാണ് പൊതുവേ വിശ്വസിച്ച് വരുന്നത്. എന്നാല്‍, ഗവേഷണത്തിന്റെ നേതൃത്വം വഹിച്ച ഇല്ലിനോയിസ് സര്‍വ്വകലാശാലയിലെ അതുല്‍ ജെയിന്‍ ഇതിനോട് പൂര്‍ണ്ണമായും യോജിക്കുന്നില്ല. എത്രത്തോളമാണ് എന്ന് കൃത്യമായി അറിയണമെന്നാണ് അദ്ദേഹം പറയുന്നത്. ഈ വിഷയത്തെ കൂടുതല്‍ ആഴത്തില്‍ പഠിക്കുന്നതിന് തനിക്ക് സ്വകാര്യമായ ഒരു താല്‍പര്യം ഉണ്ടെന്നാണ് ജെയിന്‍ പറഞ്ഞത്.

  ''ബാല്യം മുതല്‍ക്ക് ഞാന്‍ ഒരു സസ്യഭുക്കാണ്. എനിക്ക് എന്റെ കാര്‍ബണ്‍ കാല്‍പ്പാട് എത്രയെന്ന് കൃത്യമായി അറിയണം,'' ജെയിന്‍ എഎഫ്പിയോട് പറഞ്ഞു. വ്യത്യസ്തമായ പല ഉത്പന്നങ്ങള്‍ക്കും മാറ്റമില്ലാത്ത ഒരു മാതൃക ഉണ്ടാക്കിയെടുക്കുന്നതിനായി , ജെയിനും സംഘവും ഭൂമിയുടെ കൃഷിഭൂമി ഏതാണ്ട് 60000 ചതുര പാളികളായാണ് വിഭജിച്ച് മാറ്റിയത്.
  ''ഒരു ചതുര പാളിയിലെ വിളയുടെ വിസ്തീര്‍ണ്ണം ഞങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍, വിളയ്ക്കും, കാടിനും, പുല്ലിനും അങ്ങനെ ഓരോന്നിനും നീക്കിവെച്ച വിസ്തൃതിയുടെ ശതമാനം ഞങ്ങള്‍ക്ക് കണക്കു കൂട്ടാന്‍ സാധിക്കും,'' ജെയിന്‍ പറഞ്ഞു.

  ഡസന്‍ കണക്കിന് പ്രധാന വിളകള്‍ക്കും മൃഗ ഉല്‍പ്പന്നങ്ങള്‍ക്കും കൃത്യമായി സ്ഥലം നിര്‍ണ്ണയിക്കാന്‍ ഈ മാതൃക ഗവേഷകര്‍ക്ക് സഹായകമായി. അവയില്‍ രാജ്യങ്ങളെ അടിസ്ഥാനമാക്കിയ ഭക്ഷ്യ ഉപഭോഗവുമായി ബന്ധപ്പെട്ട വിവരങ്ങളും ഇറക്കുമതിയും കയറ്റുമതിയും ചെയ്ത ഭക്ഷണങ്ങളുടെ വിവരങ്ങളും ഉള്‍ക്കൊള്ളുന്നു.
  ഏറ്റവും വലിയ കുറ്റവാളി ബീഫാണ് 25 ശതമാനം ഭക്ഷ്യ ഉത്പന്നങ്ങലില്‍ നിന്നുള്ള വാതക പുറംതള്ളലിന് കാരണമാകുന്ന ഘടകം ബീഫാണന്നാണ് പഠനം പറയുന്നത്. അതേസമയം ഏറ്റവും വെല്ലുവിളി കുറഞ്ഞ ഭക്ഷ്യ സസ്യം നെല്ലാണ്. വെറും 12 ശതമാനം.
  ഭക്ഷ്യ ഉത്പാദനവുമായി ബന്ധപ്പെട്ട ഹരിതഗൃഹ വാതകങ്ങളുടെ ഏറ്റവും വലിയ പുറംതള്ളലുകാര്‍ എന്നനിലയില്‍, ഇത് കന്നുകാലി വളര്‍ത്തുന്ന തെക്കന്‍ അമേരിക്കയെയും നെല്‍ കൃഷി ചെയ്യുന്ന തെക്കു-കിഴക്കന്‍ ഏഷ്യയെയും സഹായിച്ചു.

  പഠനം മനുഷ്യ ഉപഭോഗത്തിനായി വളര്‍ത്തിയ വിളകളുടെയും മൃഗങ്ങളുടെ ഉപഭോഗത്തിനായി വളര്‍ത്തുന്ന വിളകളുടെയും സ്വാധീനങ്ങള്‍ പ്രത്യേകമായി അളന്നു. ഒപ്പം ഗതാഗതം, വ്യാപാരം തുടങ്ങിയ കാര്യങ്ങളുടെ ഘടകങ്ങളും അളന്നു.
  വാതക പുറംതള്ളലിന്റെ മിച്ച കണക്കു കൂട്ടുന്നതിന് അവര്‍ കാര്‍ബണ്‍ വലിച്ചെടുക്കുന്ന ചെടികളുടെ സാന്നിധ്യവും കണക്കിലെടുത്തു.

  ''നിങ്ങള്‍ എല്ലാത്തിനും കണക്കു വയ്‌ക്കേണ്ടതാണ്, കാരണം ഒരുപാട് പ്രതികരണങ്ങളും പരസ്പര വ്യവഹാരങ്ങളും ഉണ്ടാകുന്നുണ്ട്,'' ജെയിന്‍ പറഞ്ഞു.
  ഭക്ഷണത്തിനായി ലോകമെമ്പാടും വര്‍ദ്ധിച്ചു വരുന്ന ആവശ്യകതയും ആഗോളതാപനം വര്‍ദ്ധിക്കാനുള്ള വ്യവസായങ്ങളുടെ പങ്കിനെക്കുറിച്ചും പഠനം അവലോകനം ചെയ്തു.
  തന്റെ അടുത്ത ഗവേഷണ വെല്ലുവിളി, ലോകമെമ്പാടുമുള്ള ഉപഭോഗ പ്രവണതകളെക്കുറിച്ചുള്ള ഗ്രാനുലാര്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിലാണ് എന്നാണ് ജെയിന്‍ പറയുന്നത്. സ്വന്തം കാര്‍ബണ്‍ കാല്‍പ്പാടുകളെക്കുറിച്ച് ജനങ്ങള്‍ക്ക് സ്വന്തമായി കണക്കാക്കാന്‍ ഒരു ഉപകരണം നിര്‍മ്മിക്കുന്നതിനാണിത്.
  ''നിങ്ങള്‍ക്ക് നിങ്ങളുടെ സ്ഥലത്ത് പോയി, എന്താണ് നിങ്ങള്‍ ഭക്ഷിക്കുന്നത് എന്നും എത്രത്തോളമാണ് നിങ്ങള്‍ ഭക്ഷിക്കുന്നതെന്നും തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ നിങ്ങളുടെ കാര്‍ബണ്‍ കാല്‍പ്പാടുകള്‍ എത്രത്തോളമാണ് എന്ന് കണക്കു കൂട്ടാന്‍ സാധിക്കും,'' ജെയിന്‍ പറയുന്നു.
  Published by:Jayashankar AV
  First published: