Explained | കോവിൻ പോർട്ടൽ വഴി വാക്സിൻ സർട്ടിഫിക്കറ്റിലെ വ്യക്തിഗത വിവരങ്ങൾ എങ്ങനെ തിരുത്താം?
- Published by:Joys Joy
- trending desk
Last Updated:
വിവിധ സംഘടനകളും സ്ഥാപനങ്ങളും അവരുടെ സേവനങ്ങൾ ലഭ്യമാക്കാൻ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടേക്കാം എന്നതിനാൽ സർട്ടിഫിക്കറ്റിൽ ശരിയായ വിവരങ്ങൾ നൽകേണ്ടത് അത്യന്താപേക്ഷിതമാണ്.
വാക്സിൻ സ്വീകരിച്ച വ്യക്തികൾക്ക് തങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ പിഴവുകൾ തിരുത്താൻ കഴിയുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. വാക്സിൻ സ്വീകരിച്ച വ്യക്തിയുടെ പേര്, ലിംഗം, ജനന വർഷം തുടങ്ങിയ വിവരങ്ങൾ തിരുത്താനുള്ള സൗകര്യം വാക്സിൻ രജിസ്ട്രേഷൻ, സർട്ടിഫിക്കേഷൻ എന്നീ സേവനങ്ങൾ നൽകുന്ന പോർട്ടലുകളിൽ ഇനി ലഭ്യമാകും.
ജൂൺ എട്ടിന് ഇത് സംബന്ധിച്ച അറിയിപ്പ് ആരോഗ്യസേതു ആപ്പാണ് ട്വിറ്ററിലെ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ നൽകിയത്. കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ച ഏതൊരാൾക്കും കോവിൻ പോർട്ടലിൽ നിന്ന് തങ്ങളുടെ വ്യക്തിഗത വിവരങ്ങളിൽ വേണ്ട തിരുത്തലുകൾ വരുത്താൻ കഴിയും.
നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ തിരുത്തുന്നതിനായുള്ള പ്രക്രിയ ഘട്ടം ഘട്ടമായി ഇവിടെ വിശദീകരിക്കുന്നു:
advertisement
ഘട്ടം 1: കോവിൻ പോർട്ടലിൽ (cowin.gov.in) ലോഗ് ഇൻ ചെയ്യുക.
ഘട്ടം 2: സൈൻ ഇൻ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക.
ഘട്ടം 4: നിങ്ങളുടെ ഫോൺ നമ്പറിൽ ഒരു ഒടിപി ലഭിക്കും. ആ ഒടിപി നൽകി സൈൻ ഇൻ പൂർത്തിയാക്കുക.
ഘട്ടം 5: പോർട്ടലിന്റെ മുകളിൽ വലതു വശത്തായി കാണുന്ന "റെയ്‌സ് ആൻ ഇഷ്യൂ" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
advertisement
ഘട്ടം 6: അപ്പോൾ തുറന്നു വരുന്ന മെനുവിൽ നിന്ന് സർട്ടിഫിക്കറ്റ് തിരുത്തുന്നതുമായി ബന്ധപ്പെട്ട ഓപ്‌ഷൻ തിരഞ്ഞെടുക്കുക. അപ്പോൾ ഏത് അംഗത്തിന്റെ വിവരങ്ങളാണ് തിരുത്തേണ്ടത് എന്നത് സ്ഥിരീകരിക്കാനായി പ്രസ്തുത അംഗത്തിന്റെ പേര് തിരഞ്ഞെടുക്കാൻ ആവശ്യപ്പെടും.
ഘട്ടം 7: നിങ്ങളുടെ അക്കൗണ്ടിൽ ചേർത്തിട്ടുള്ള അംഗങ്ങളിൽ നിന്ന് വിവരങ്ങൾ തിരുത്തേണ്ട അംഗത്തിന്റെ പേര് തിരഞ്ഞെടുക്കുക.
ഘട്ടം 8: 'കറക്ഷൻ ഇൻ സർട്ടിഫിക്കറ്റ്' എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക. നാല് വിഭാഗത്തിൽപ്പെടുന്ന വിവരങ്ങൾ ഇവിടെ തിരുത്താൻ കഴിയും. പേര്, ജനന വർഷം, ലിംഗം, ഫോട്ടോ ഐ ഡി നമ്പർ എന്നിവയാണ് അവ. നിങ്ങൾക്ക് തിരുത്തേണ്ട വിഭാഗങ്ങൾ തിരഞ്ഞെടുക്കുക.
advertisement
തുടർന്ന് വിവരങ്ങൾ തിരുത്തുക. അതിനു ശേഷം 'കണ്ടിന്യൂ' എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത് പുതിയ വിവരങ്ങൾ സബ്മിറ്റ് ചെയ്യുക.
കോവിൻ മോഡറേറ്റർമാരുടെ അനുമതി ലഭിച്ചതിന് ശേഷം നിങ്ങളുടെ സർട്ടിഫിക്കറ്റ് അപ്ഡേറ്റ് ചെയ്യപ്പെടും. ഒറ്റത്തവണ മാത്രമേ വ്യക്തിഗത വിവരങ്ങളിൽ മാറ്റം വരുത്താൻ കഴിയൂ എന്ന കാര്യം പ്രത്യേകം ഓർക്കുക. അതിനാൽ, തിരുത്തേണ്ട എല്ലാ വിവരങ്ങളും ഒറ്റത്തവണ തന്നെ തിരുത്തുക.
advertisement
വിവിധ സംഘടനകളും സ്ഥാപനങ്ങളും അവരുടെ സേവനങ്ങൾ ലഭ്യമാക്കാൻ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടേക്കാം എന്നതിനാൽ സർട്ടിഫിക്കറ്റിൽ ശരിയായ വിവരങ്ങൾ നൽകേണ്ടത് അത്യന്താപേക്ഷിതമാണ്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 23, 2021 5:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained | കോവിൻ പോർട്ടൽ വഴി വാക്സിൻ സർട്ടിഫിക്കറ്റിലെ വ്യക്തിഗത വിവരങ്ങൾ എങ്ങനെ തിരുത്താം?