റഷ്യയിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് നിരോധനം; എൽജിബിടിക്യൂ വിരുദ്ധ നിലപാടിന് പിന്നിലെന്ത്?
- Published by:Vishnupriya S
- news18-malayalam
Last Updated:
കൂടാതെ ഒരു വ്യക്തിയുടെ ലിംഗ ഭേദം മാറി കൊണ്ടുള്ള വിവാഹങ്ങളും ട്രാൻസ്ജെൻഡർ ദമ്പതികളുടെ ദത്തെടുക്കലും ഈ നിയമം വിലക്കുന്നു
റഷ്യയിൽ ലിംഗമാറ്റം നിരോധിച്ചുകൊണ്ടുള്ള പുതിയ നിയമത്തിൽ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒപ്പുവെച്ചു. ഈ നടപടി രാജ്യത്തെ എല്‍ജിബിടിക്യൂ+ സമൂഹത്തിന് വലിയ പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്. പാര്‍ലമെന്റിന്റെ ഇരുസഭകളും ഏകകണ്ഠമായാണ് ബില്‍ അംഗീകരിച്ചത്. ഇതുപ്രകാരം ഒരു വ്യക്തിയുടെ ലിംഗമാറ്റത്തിനായുള്ള എല്ലാ മെഡിക്കൽ പ്രവർത്തനങ്ങളും നിരോധിക്കുകയും ഔദ്യോഗിക രേഖകളിൽ ലിംഗഭേദം മാറ്റുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ ഈ സാഹചര്യത്തിൽ ആരോഗ്യ പ്രശ്നങ്ങൾക്കും ജന്മനാ ഉള്ള മറ്റു വൈകല്യങ്ങളുമായി ബന്ധപ്പെട്ടും മാത്രമാണ് ഇപ്പോൾ വൈദ്യ ചികിത്സ അനുവദനീയമായിരിക്കുന്നത്.
കൂടാതെ ഒരു വ്യക്തിയുടെ ലിംഗ ഭേദം മാറി കൊണ്ടുള്ള വിവാഹങ്ങളും ട്രാൻസ്ജെൻഡർ ദമ്പതികളുടെ ദത്തെടുക്കലും ഈ നിയമം വിലക്കുന്നു. ക്രെംലിന്‍ കുരിശു യുദ്ധ കാലം മുതലുള്ള രാജ്യത്തിന്റെ പരമ്പരാഗത മൂല്യങ്ങളെ സംരക്ഷിക്കുന്നതിനും പാശ്ചാത്യരുടെ കുടുംബ വിരുദ്ധ പ്രത്യയശാസ്ത്രത്തില്‍ (Western anti-family ideology) നിന്ന് റഷ്യയെ രക്ഷിക്കുന്നതിനും ആണ് പുതിയ നിയമമെന്നാണ് സർക്കാരിന്റെ വാദം. അതേസമയം റഷ്യൻ ഓർത്തഡോക്സ് സഭയുടെ പിന്തുണയോടെ സർക്കാർ എല്‍ജിബിടിക്യൂ+ സമൂഹത്തിനെതിരായ അടിച്ചമര്‍ത്തല്‍ ആരംഭിക്കുന്നത് ഒരു ദശാബ്ദം മുമ്പാണ്.
advertisement
തുടർന്നുള്ള നിയമനിർമ്മാണങ്ങൾ പ്രായപൂർത്തിയാകാത്തവർക്കിടയിലുള്ള ലൈംഗിക ബന്ധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും സ്വവർഗ വിവാഹങ്ങൾ നിയമ വിരുദ്ധമാക്കുകയും ചെയ്യുന്നതായിരുന്നു. റഷ്യയെ കൂടാതെ ചൈനയിലും ഷി ജിൻപിങ് സർക്കാർ എല്‍ജിബിടിക്യൂഎ+ സമൂഹത്തെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകൾക്കെതിരെയുള്ള അടിച്ചമർത്തൽ ശക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എല്‍ജിബിടിക്യൂഎ+ കമ്മ്യൂണിറ്റിക്ക് പിന്തുണയും അവർക്ക് വേണ്ടി അവകാശവാദം ഉന്നയിക്കുന്നതുമായ ബെയ്ജിങ് എല്‍ജിബിടി സെന്റർ ഈ മാസം സർക്കാർ സമ്മർദ്ദത്തെ തുടർന്ന് അടച്ചു പൂട്ടിയിരുന്നു.
advertisement
ചൈനയിൽ ഇതുമായി ബന്ധപ്പെട്ടുയർന്ന പ്രതിഷേധങ്ങളോട് ഇതുവരെ ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചിട്ടില്ല എന്ന വിമർശനവും ഉയരുന്നുണ്ട്. ചൈനയിൽ എല്‍ജിബിടിക്യൂഎ+ സമൂഹത്തിന്റെ അവകാശ സംഘടനകൾ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് ഇതിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് വിലയിരുത്തൽ. കൂടാതെ പോലീസിന്റെ ഭാഗത്തു നിന്നും ഇപ്പോൾ ഈ സമൂഹം വലിയ സമ്മർദങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. സർക്കാർ അനുമതി ലഭിക്കാൻ ബുദ്ധിമുട്ടായതുകൊണ്ട് തന്നെ ഔദ്യോഗിക രജിസ്ട്രേഷൻ ഇല്ലാതെ തന്നെയാണ് ഇതുവരെ ഇത്തരംപല സംഘടനകളും പ്രവർത്തിച്ചിരുന്നത്.
അതുകൊണ്ട് ഇവരുടെ പ്രവർത്തനം, ആശയവിനിമയം എന്നിവ നിരീക്ഷിക്കാൻ പോലീസ് ഗ്രൂപ്പുകളെയും ഏർപ്പെടുത്തിയിട്ടുണ്ട്. വീ ചാറ്റ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്‍ജിബിടിക്യൂ+ സംഘടനകളെ കുറിച്ചുള്ള ചർച്ചകൾ ഒഴിവാക്കാനും, ഒപ്പം സെൻസർഷിപ്പ് ഒഴിവാക്കാൻ ചില ഗ്രൂപ്പുകളോട് അവരുടെ പേരുകൾ മാറ്റാനും നിർദേശം നൽകി. എന്നാൽ ഇത്തരം വെല്ലുവിളികൾ നിലനിൽക്കുമ്പോഴും ഈ സംഘടനകൾ അവരുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തരം പരിശ്രമം തുടരുകയാണ് .
advertisement
ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ പാരമ്പര്യ വാദവും പാശ്ചാത്യ വിരുദ്ധ തത്വശാസ്ത്രവും ആണ് പ്രധാനമായും ചൂണ്ടി കാണിക്കുന്നത്. എന്നാൽ യുഎസിലും എല്‍ജിബിടിക്യൂഎ + വിരുദ്ധ നിയമ നിർമ്മാണങ്ങൾക്കുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിന് ആദ്യം ശ്രമം നടത്തിയത് യുഎസിൽ ആണെങ്കിലും ആ ശ്രമം പരാജയപ്പെടുകയായിരുന്നു. എങ്കിലും യുഎസിലെ മതപരമായ വലതുപക്ഷ ഗ്രൂപ്പുകൾ അവരുടെ ആശയങ്ങൾ ആഗോളതലത്തിൽ പ്രചരിപ്പിക്കാൻ തുടങ്ങി. ഇതോടെയാണ് പല രാജ്യങ്ങളിലേക്കും എൽജിബിടിക്യു + വിരുദ്ധ വികാരം പടർന്നത്. ആഫ്രിക്ക, കിഴക്കൻ യൂറോപ്പ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലും ഇത് നിലനിൽക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. കൂടാതെ എൽ ജി ബി ടി ക്യു + വിരുദ്ധ പ്രവർത്തകരുടെ ഒരു ശൃംഖല സൃഷ്‌ടിക്കാൻ അമേരിക്കൻ ഇവാഞ്ചലിക്കൽ ആൻഡ് കാത്തലിക് റൈറ്റ് സംഘടനകൾ അന്താരാഷ്ട്ര രംഗത്ത് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
advertisement
ഇതിനായി ഇവർ ആശയവിനിമയം നടത്തുകയും ധനസഹായം കൈമാറുകയും ചെയ്തതായും സൂചനകളുണ്ട്. ആഫ്രിക്ക, കിഴക്കൻ യൂറോപ്പ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ യുഎസ് ഗ്രൂപ്പുകളുടെ പങ്കാളിത്തം അവിടെ പുതിയ നിയമനിർമ്മാണത്തിനും നിയമ പോരാട്ടത്തിനും നിർണായകമായി എന്നും പറയാം. അടുത്തിടെ, മതത്തെ അടിസ്ഥാനമാക്കിയുള്ള എതിർപ്പുകളെ മുൻനിർത്തി എൽ. ജി. ബി. ടി. ക്യു. + അവകാശങ്ങളെ അസാധുവാക്കണമെന്ന യൂറോപ്യൻ മതാവകാശ വാദം ഒരു യുഎസ് സുപ്രീം കോടതി കേസിലും ഉപയോഗിച്ചിരുന്നു. ഇത് എല്‍ജിബിടിക്യൂ+ കമ്മ്യൂണിറ്റിയോട് വിവേചനം കാണിക്കുന്നതിൽ യുഎസ് പ്രധാന പങ്കു വഹിക്കുന്നുണ്ട് എന്നാണ് വ്യക്തമാക്കുന്നത്.
advertisement
കൂടാതെ ഹംഗറിയും പോളണ്ടും എൽ. ജി. ബി. ടി. ക്യു + വ്യക്തികളെ ലക്ഷ്യമിട്ട് നിയമങ്ങൾ നടപ്പിലാക്കിയ രാജ്യങ്ങളുടെ ഉദാഹരണങ്ങളാണ്. അമേരിക്കൻ സെന്റർ ഫോർ ലോ ആൻഡ് ജസ്റ്റിസ്, അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം തുടങ്ങിയ യുഎസ് ഗ്രൂപ്പുകൾ ആണ് ഈ രാജ്യങ്ങൾക്ക് പിന്തുണ നൽകുന്നത്. അതോടൊപ്പം ആഗോള മത വലതുപക്ഷ നേതാക്കൾ സിപിഎസി, വേൾഡ് കോൺഗ്രസ് ഓഫ് ഫാമിലീസ്, പൊളിറ്റിക്കൽ നെറ്റ്‌വർക്ക് ഫോർ വാല്യൂസ് തുടങ്ങിയ ഫോറങ്ങളിൽ പതിവായി ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യോഗം ചേരുകയും എൽ. ജി. ബി. ടി. ക്യു + സമൂഹത്തിനെതിരെ ആശയങ്ങളും തന്ത്രങ്ങളും മെനയുകയും ചെയ്യുന്നുണ്ട്.
advertisement
ഇതിന് പുറമേ ഹിറ്റ്‌ലറും നാസി നേതൃത്വവും സ്വവർഗ്ഗാനുരാഗികളാണെന്ന് തെറ്റായി അവകാശപ്പെട്ട “ദി പിങ്ക് സ്വസ്തിക” എന്ന വിവാദ പുസ്തകത്തിലൂടെ പേരുകേട്ട സ്‌കോട്ട് ലൈവ്‌ലിയാണ് ഈ നീക്കത്തിലേക്ക് നയിച്ച പ്രമുഖ വ്യക്തി. ലൈവ്‌ലിയും മറ്റ് യുഎസ് ക്രിസ്ത്യൻ വലതുപക്ഷ സംഘടനകളും എൽ. ജി. ബി. ടി. ക്യു. + വിരുദ്ധ സംഘടനയ്ക്ക് വേണ്ടി വിദേശത്ത് ഗണ്യമായ ധനസഹായം നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഇതുകൂടാതെ ഉഗാണ്ട, ഘാന, കെനിയ, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിലെ എൽജിബിടിക്യു+ വിരുദ്ധ ശ്രമങ്ങളെ പിന്തുണച്ച് യുഎസ് ക്രിസ്ത്യൻ വലതുപക്ഷം ഗണ്യമായ തുക ചെലവഴിച്ചിട്ടുണ്ടെന്നാണ് വിവരം.
കൂടാതെ എൽ. ജി. ബി. ടി. ക്യു + സമൂഹത്തിലെ ആളുകളെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുകൊണ്ടുള്ള യുഎസ് ഗ്രൂപ്പുകളുടെ പ്രചാരണങ്ങൾ വീണ്ടും സ്ഥിതിഗതികൾ വഷളാക്കി. ഇതിൽ ഉഗാണ്ടയും പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. എൽ. ജി. ബി. ടി. ക്യു. + അവകാശങ്ങളെ ചെറുക്കാനും എൽജിബിടിക്യു+ സമൂഹത്തിലെ അവകാശങ്ങളുടെ വിപുലീകരണത്തെ കൊളോണിയലിസത്തിന്റെ ഒരു രൂപമായി രൂപപ്പെടുത്താനും ഉഗാണ്ടയിലെ മത വലതുപക്ഷം ശ്രമിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.
അതേസമയം ഇനി ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ വളരെ വെല്ലുവിളി നിറഞ്ഞ ഒന്ന് തന്നെ ആണെന്നും പറയാം. ഈ വിഷയത്തിൽ ചിലർ ഫ്രാൻസിസ് മാർപാപ്പയെപ്പോലുള്ള നേതാക്കളുടെ ഇടപെടലാണ് ആവശ്യപ്പെടുന്നത്. കൂടാതെ ആഗോളതലത്തിൽ എൽ.ജി.ബി.ടി.ക്യു + വിഭാഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് മതപരമായ അവകാശങ്ങളുടെ സ്വാധീനത്തിന്റെ ആഘാതത്തെക്കുറിച്ച് അവബോധം വളർത്തേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 28, 2023 8:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
റഷ്യയിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് നിരോധനം; എൽജിബിടിക്യൂ വിരുദ്ധ നിലപാടിന് പിന്നിലെന്ത്?