ഒരു നാണക്കേടിന്റെ ബാക്കി; ഇന്ത്യയിലെ ട്രെയിനുകളില്‍ ടോയ്‌ലറ്റ് നിര്‍മിക്കാന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചതെന്ത്?
- Published by:Rajesh V
- news18-malayalam
Last Updated:
യാത്രക്കാരനായ ഒരു വ്യക്തിക്ക് നേരിട്ട അപമാനമാണ് ഇന്ത്യന്‍ ട്രെയിനുകളില്‍ ടോയ്‌ലറ്റ് നിര്‍മിക്കാന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചത്
ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്ത ഒരു ട്രെയിനില്‍ യാത്ര ചെയ്യുന്നത് നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ, പ്രത്യേകിച്ച് ദീര്‍ഘദൂരം യാത്ര ചെയ്യുന്ന ട്രെയിനുകളില്‍? ഇന്ന് ഇന്ത്യയിലോടുന്ന എല്ലാ ട്രെയിനുകളിലെയും കംപാര്‍ട്ട്‌മെന്റുകളില്‍ ഈ സൗകര്യമുണ്ട്. എന്നാല്‍, ഒരു നൂറ്റാണ്ട് മുമ്പ് ഇത് വളരെ വലിയൊരു പ്രശ്‌നമായിരുന്നു. ഒഖില്‍ ചന്ദ്രസെന്‍ എന്ന വ്യക്തി നേരിട്ട അപമാനമാണ് ബ്രിട്ടീഷുകാരെ ഇന്ത്യന്‍ ട്രെയിനുകളില്‍ ടോയ്‌ലറ്റ് നിര്‍മിക്കാന്‍ പ്രേരിപ്പിച്ചത്.
1853 മുതല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചുവെങ്കിലും തുടക്കത്തില്‍ ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. അന്ന് ട്രെയിന്‍ യാത്രകള്‍ കുറവായിരുന്നതിനാല്‍ ആദ്യം ഇതൊരു പ്രശ്‌നമായിരുന്നില്ല. എന്നാല്‍, ദീര്‍ഘദൂരമായ റൂട്ടുകള്‍ നിലവില്‍ വന്നതോടെ ടോയ്‌ലറ്റുകള്‍ ഇല്ലാത്തത് ഗുരുതരമായ പ്രശ്‌നമായി മാറി. 50 വര്‍ഷത്തോളം ബ്രിട്ടീഷ് അധികൃതര്‍ ഇതിന് വലിയ ശ്രദ്ധ നല്‍കിയിരുന്നില്ല.
1909ലാണ് ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്. എന്നാല്‍ ഉയര്‍ന്ന ക്ലാസ് കോച്ചുകളില്‍ മാത്രമാണ് അവ ഉണ്ടായിരുന്നത്. ഒഖില്‍ ചന്ദ്രസെന്‍ നേരിട്ട വലിയ അപമാനമാണ് ഇതിലേക്ക് വഴി തുറന്നത്.
advertisement
അഹമ്മദ്പൂര്‍ സ്റ്റേഷനിലുണ്ടായ സംഭവം
1090 ജൂലൈ 2ന് ബംഗാളിലെ അഹമ്മദ്പൂര്‍ സ്റ്റേഷന്‌സമീപം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. പെട്ടെന്നാണ് അദ്ദേഹത്തിന് ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ തോന്നിയത്. ട്രെയിനില്‍ സൗകര്യങ്ങളില്ലാത്തതിനാല്‍ അദ്ദേഹം ട്രെയിനില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി. ഇതിനിടെ ഗാര്‍ഡ് വിസില്‍ മുഴക്കുകയും ട്രെയിന്‍ നീങ്ങിത്തുടങ്ങുകയും ചെയ്തു. ഒരു കൈയ്യില്‍ വെള്ളം നിറച്ച പാത്രവും പിടിച്ച് ചന്ദ്രസെന്‍ ട്രെയിനിന്റെ പിന്നാലെ ഓടി. കാഴ്ചക്കാരെ ഇത് ചിരിപ്പിച്ചുവെങ്കിലും ചന്ദ്രസെന്‍ കടുത്ത അപമാനമാണ് നേരിട്ടത്.
ഈ അനുഭവം ചന്ദ്രസെന്നില്‍ അസ്വസ്ഥതയുണ്ടാക്കി. തുടര്‍ന്ന് അദ്ദേഹം വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വെ സോണിലെ ഭോപ്പാല്‍ റെയില്‍വേ ഡിവിഷന്‍ ആസ്ഥാനമായ ഹബീബ്ഗഞ്ചിലെ റെയില്‍വെ ഡിവിഷന്‍ ഓഫീസിലേക്ക് ട്രെയിനുകളില്‍ ടോയ്‌ലറ്റ് സൗകര്യം വേണമെന്ന് ആവശ്യപ്പെട്ട് ഒരു കത്തെഴുതി.
advertisement
ഇത് റെയില്‍വെ ഉദ്യോഗസ്ഥരെ വളരെയധികം പിടിച്ചുകുലുക്കി. ദീര്‍ഘദൂര റൂട്ടുകളില്‍ സാനിറ്ററി സൗകര്യങ്ങള്‍ വേണ്ടതിന്റെ ആവശ്യകത അവര്‍ ഉടന്‍ തന്നെ തിരിച്ചറിഞ്ഞു. 80 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കുന്ന ട്രെയ്‌നുകളില്‍ ആദ്യം ഉയര്‍ന്ന ക്ലാസുകളിലും ഒടുവില്‍ എല്ലാ കംപാര്‍ട്ടുമെന്റുകളിലും അവര്‍ ടോയ്‌ലറ്റ് സൗകര്യമേര്‍പ്പെടുത്തി. എന്നാല്‍ 2016 വരെ ട്രെയിന്‍ ഓടിക്കുന്ന ലോക്കോ പൈലറ്റുമാര്‍ക്ക് ട്രെയിനിനുള്ളിൽ ടോയ്‌ലറ്റ് സൗകര്യം ഉണ്ടായിരുന്നില്ല. 2016ന് ശേഷം നിര്‍മിച്ച എഞ്ചിനുകളില്‍ മാത്രമാണ് ലോക്കോ പൈലറ്റിന് ടോയ്‌ലറ്റ് ഉള്ളൂ.
1909ല്‍ ചന്ദ്രസെന്‍ എഴുതിയ കത്ത് ഇപ്പോഴും ഡല്‍ഹിയിലെ നാഷണല്‍ റെയില്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചെറിയൊരു പ്രതിഷേധം ഇന്നുള്ള യാത്രക്കാര്‍ മികച്ച സൗകര്യം ഒരുക്കി നല്‍കുന്നതില്‍ കാരണമായി. സ്ത്രീകള്‍, പ്രായമായ യാത്രക്കാര്‍, കുട്ടികള്‍ എന്നിവര്‍ വലിയ സഹായമായി.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 10, 2025 12:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഒരു നാണക്കേടിന്റെ ബാക്കി; ഇന്ത്യയിലെ ട്രെയിനുകളില്‍ ടോയ്‌ലറ്റ് നിര്‍മിക്കാന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചതെന്ത്?