അഭയം തേടുന്നവർ എന്നാൽ ആര്? കുടിയേറ്റക്കാരിൽ നിന്നും അഭയാർത്ഥികളിൽ നിന്നും ഇവർ വ്യത്യസ്തരാകുന്നതെങ്ങനെ?
- Published by:Naseeba TC
- news18-malayalam
Last Updated:
അഭയം തേടുക എന്നാൽ എന്താണ് അർത്ഥമാക്കുന്നത്?
മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാൻസ് തടഞ്ഞുവച്ച വിമാനം കഴിഞ്ഞ ദിവസം മുംബൈയിൽ എത്തിയിരുന്നു. 303 യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് പോയ വിമാനത്തിൽ, ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. ഫ്രഞ്ച് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് യാത്ര പുനരാരംഭിക്കാൻ അനുവാദം ലഭിച്ചത്. 276 യാത്രക്കാരുമായാണ് ഈ ചാർട്ടേർഡ് വിമാനം ചൊവ്വാഴ്ച മുംബൈയിൽ എത്തിയത്. വിമാനത്തിൽ ഉണ്ടായിരുന്ന പന്ത്രണ്ടിലേറെ യാത്രക്കാർ ഫ്രാൻസിൽ അഭയം തേടിയിട്ടുണ്ട്. ഇവരിൽ 20 മുതിർന്നവരും പ്രായപൂർത്തിയാകാത്ത അഞ്ച് പേരും ഉൾപ്പെടുന്നു. ഇവരുടെ അപേക്ഷകൾ ഫ്രാൻസ് പരിശോധിച്ചു വരികയാണ്.
അഭയം തേടുക എന്നാൽ എന്താണ് അർത്ഥമാക്കുന്നത്? കുടിയേറ്റം, അഭയാർത്ഥിത്വം എന്നിവയിൽ നിന്നെല്ലാം ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു, യൂറോപ്പിൽ അഭയം തേടുന്നതിനുള്ള വ്യവസ്ഥകൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ വിശദമായി മനസിലാക്കാം.
ആരാണ് അഭയം തേടുന്നവർ (asylum seeker)
സ്വന്തം രാജ്യത്തെ പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും കാരണം തങ്ങളുടെ രാജ്യം വിട്ട് മറ്റൊരു രാജ്യത്ത് സംരക്ഷണം തേടുന്നവരെയാണ് ഇപ്രകാരം വിളിക്കുന്നതെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ നിർവചനത്തിൽ പറയുന്നു.
advertisement
അഭയം തേടുന്നവർക്ക് കുടിയേറ്റക്കാർ, അഭയാർത്ഥികൾ എന്നിവരിൽ നിന്നുള്ള വ്യത്യാസം എന്താണ്?
പീഡനമോ ജയിൽവാസമോ ഭയന്ന് ഒരു രാജ്യത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറുന്നവരാണ് അഭയം തേടുന്നവരെങ്കിൽ (asylum seekers), പീഡനവും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും ഭയന്ന് തങ്ങളുടെ രാജ്യം വിട്ട് പലായനം ചെയ്യാൻ നിർബന്ധിതരാകുന്നവരാണ് അഭയാർത്ഥികൾ (refugee). മറ്റൊരു രാജ്യത്ത് അഭയം തേടുന്നവർ ഇതിനായി പ്രത്യേകം അപേക്ഷ വെയ്ക്കണം. അഫ്ഗാനിസ്ഥാൻ, ഇറാഖ്, നൈജീരിയ, പാകിസ്ഥാൻ, സിറിയ തുടങ്ങി യുദ്ധങ്ങളും ആഭ്യന്തര സംഘർഷങ്ങളും നേരിടുന്ന രാജ്യങ്ങളിൽ ഉള്ളവരാണ് അഭയം തേടുന്നവരിൽ ഭൂരിഭാഗവും.
advertisement
ചെങ്കടലിന് തീപിടിക്കുന്നത് ആഗോള വ്യാപാരത്തെ ബാധിക്കുന്നത് എങ്ങനെ? വിലക്കയറ്റത്തിലേക്ക് പോകുമോ ലോകം ?
അഭയം തേടുന്നവരോ അഭയാർത്ഥികളോ അല്ലാതെ മറ്റൊരു രാജ്യത്ത് താമസിക്കുന്നവരാണ് കുടിയേറ്റക്കാർ (Migrantx), ഇവരെ വിശേഷിപ്പിക്കാൻ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട നിയമപരമായ ഒരു നിർവചനം ഇല്ല.
അഭയം തേടാനുള്ള നടപടിക്രമങ്ങൾ എന്തെല്ലാം?
നിയമപരമായ കുടിയേറ്റം നിരീക്ഷിക്കുന്നതിനും അഭയം തേടിയുള്ളവരുടെ അപേക്ഷകൾ പ്രോസസ് ചെയ്യുന്നതിനും അനധികൃത കുടിയേറ്റക്കാരെ മടക്കി അയക്കുന്നതിനും യൂറോപ്യൻ യൂണിയൻ വിവിധ നിയമങ്ങൾ രൂപീകരിച്ചിട്ടുണ്ട്. അഭയം തേടുന്നവർ ആദ്യം റസിഡൻസ് പെർമിറ്റിന് അപേക്ഷിക്കണം. രാജ്യാതിർത്തിയിൽ വെച്ചോ, തടങ്കൽ കേന്ദ്രത്തിൽ നിന്നോ അതിർത്തിയിൽ നിന്നോ ഒരു അഭയം തേടിയുള്ള അപേക്ഷ സമർപ്പിക്കാം. ഈ മൂന്ന് സന്ദർഭങ്ങളിലും ബോർഡർ ഗാർഡ് ഓഫീസർ (Border Guard officer) ആണ് ആദ്യം അപേക്ഷകൾ പരിശോധിക്കുക. തുടർന്ന് ഈ വ്യക്തി ഇത് ഓഫീസ് ഫോർ ഫോറിനേഴ്സ് (Office for Foreigners) മേധാവിക്ക് കൈമാറും.
advertisement
ഫോട്ടോഗ്രാഫുകൾ, വ്യക്തിഗത വിവരങ്ങൾ, ആ രാജ്യത്ത് പ്രവേശിച്ച സാഹചര്യങ്ങളെക്കുറിച്ചുള്ള രേഖകൾ, സ്വന്തം രാജ്യം വിട്ടതിന് ശേഷമുള്ള യാത്ര തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങളും അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ടതുണ്ട്. പാസ്‌പോർട്ടോ വിസയോ തിരിച്ചറിയൽ രേഖകളോ ഇല്ലെങ്കിലും ഒരാൾക്ക് അഭയം തേടാനായി അപേക്ഷിക്കാം. ഇത്തരം സാഹചര്യത്തിൽ ഒരാളുടെ പേര്, അഫിലിയേഷൻ, മാരിറ്റൽ സ്റ്റാറ്റസ് എന്നിവ സംബന്ധിച്ച രേഖകൾ ഹാജരാക്കണം.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 02, 2024 2:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
അഭയം തേടുന്നവർ എന്നാൽ ആര്? കുടിയേറ്റക്കാരിൽ നിന്നും അഭയാർത്ഥികളിൽ നിന്നും ഇവർ വ്യത്യസ്തരാകുന്നതെങ്ങനെ?