സുവെല്ല ബ്രാവർമാൻ ബ്രിട്ടീഷ് മന്ത്രി സ്ഥാനത്ത് നിന്ന് രണ്ടാം തവണയും പുറത്തായത് എങ്ങനെ?

Last Updated:

ലണ്ടൻ പോലീസിൽ ഉള്ള ജനങ്ങളുടെ വിശ്വാസം തകർക്കുകയും ചെയ്യുന്ന ആരോപണങ്ങൾ പൊതു മധ്യത്തിൽ ഉന്നയിച്ചതാണ് പുറത്താക്കലിന് കാരണം

(Image: Reuters)
(Image: Reuters)
ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി സുവെല്ല ബ്രാവർമാനെ പ്രധാനമന്ത്രി ഋഷി സുനക് പുറത്താക്കി. ഒരു വർഷത്തിനിടയിൽ ഇത് രണ്ടാം തവണയാണ് സുവെല്ല പുറത്താകുന്നത്. ആഭ്യന്തരമന്ത്രിയുടെ അധികാരം ദുർബലപ്പെടുത്തുകയും ലണ്ടൻ പോലീസിൽ ഉള്ള ജനങ്ങളുടെ വിശ്വാസം തകർക്കുകയും ചെയ്യുന്ന ആരോപണങ്ങൾ പൊതു മധ്യത്തിൽ ഉന്നയിച്ചതാണ് പുറത്താക്കലിന് കാരണം.
ഇസ്രായേൽ – ഹമാസ് യുദ്ധം ആരംഭിച്ച ശേഷം പലസ്തീൻ അനുഭാവികൾ ലണ്ടൻ തെരുവുകളിൽ നടത്തിയ പ്രകടനങ്ങളോട് ലണ്ടൻ പോലീസ് അയവു കാണിച്ചെന്നും ഈ പ്രകടനക്കാരോട് പോലീസിന് ദയ കൂടുതലാണ് എന്നും സുവെല്ല തന്റെ ഒരു ലേഖനത്തിൽ തുറന്നടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുവെല്ലയുടെ പുറത്താക്കൽ.
യുദ്ധത്തിൽ ഇരുകൂട്ടർക്കിടയിലും തെറ്റുണ്ടെന്ന് സുവല്ല സമ്മതിക്കുന്നുവെങ്കിലും പത്രത്തിൽ വന്ന ലേഖനം ലണ്ടൻ പോലീസിലുള്ള വിശ്വാസം ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു. വെടി നിർത്തൽ ആവശ്യപ്പെട്ടുകൊണ്ട് മൂന്ന് ലക്ഷത്തോളം പേർ പങ്കെടുത്തു നടത്തിയ പാലസ്തീൻ റാലിയ്ക്ക് തൊട്ട് മുൻപാണ് ഈ ലേഖനം പുറത്ത് വന്നത്.
advertisement
കുടിയേറ്റ നയം നടപ്പിലാക്കാൻ യുകെ ഗവൺമെന്റ് നേരിടുന്ന വെല്ലുവിളികളും അഭയാർഥികളെ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള ഗവൺമെന്റിന്റെ പദ്ധതിയിൽ ഗവണ്മെന്റിന് സുപ്രീം കോടതിയുടെ പിന്തുണ ലഭിക്കില്ല എന്ന തോന്നലും പുറത്താക്കലിൽ ഒരു പങ്ക് വഹിച്ചിരിക്കാം.
പ്രധാനമന്ത്രിയുടെ അധികാരത്തെ ഇത് ആദ്യമായല്ല സുവല്ല ചോദ്യം ചെയ്യുന്നത്. ലിസ് ട്രസിനു കീഴിൽ പ്രവർത്തിക്കുമ്പോൾ 2022 ഒക്ടോബറിൽ തന്റെ മെയിലിൽ നിന്നും ഒരു എംപിയുടെ മെയിലിലേക്ക് ഒരു രഹസ്യ ഡോക്യുമെന്റ് കൈ മാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് സുവെല്ലയെ മുമ്പ് പുറത്താക്കിയിരുന്നു. ട്രസ് രാജി വച്ചു ഋഷി സുനക് പ്രധാന മന്ത്രി ആയ ശേഷം സുവെല്ല വീണ്ടും ആഭ്യന്തരമന്ത്രി സ്ഥാനത്ത് എത്തുകയായിരുന്നു.
advertisement
സുവെല്ല ബ്രാവർമാൻ
ഇന്ത്യൻ വേരുകളുള്ള സുവെല്ല, ക്രിസ്റ്റീ ഫെർണാണ്ടസിന്റെയും ഉമാ ഫെർണാണ്ടസിന്റെയും മകളാണ്.1960 കളിലാണ് ഇവർ യുകെയിലേക്ക് കുടിയേറിയത്.
സുവെല്ലയുടെ അമ്മ കൺസർവേറ്റീവ് പാർട്ടി അംഗം ആയി പാർലമെന്റിലേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെടുകയും പിന്നീട് ഒരു കൗൺസിലർ ആവുകയും ചെയ്തിരുന്നു. കേംബ്രിഡ്ജിലെ ക്വീൻസ് കോളേജിൽ നിന്നുമാണ് സുവെല്ല നിയമത്തിൽ ബിരുദം എടുത്തത്. കോളേജിലെ കൺസർവേറ്റീവ് പാർട്ടിയുടെ പ്രസിഡന്റായും സുവെല്ല പ്രവർത്തിച്ചിരുന്നു.
advertisement
ഫെർഹാമിൽ നിന്നും വിജയിച്ച് ഡേവിഡ് കാമറോണിന്റെ കാലത്താണ് സുവെല്ല സഭയിൽ എത്തുന്നത്. മെഴ്‌സിഡസ് ബെൻസിന്റെ മാനേജർ റയൽ ബ്രാവർമൻ ആണ് ഭർത്താവ്. ” ഒരു അഭിമാനിയായ ജൂതനും സയണിസ്റ്റും ” എന്നാണ് സുവല്ല തന്റെ ഭർത്താവിനെ വിശേഷിപ്പിക്കുന്നത്. ഒരു രാഷ്ട്രീയക്കാരി എന്ന നിലയിൽ അനധികൃത കുടിയേറ്റം തടയുക എന്നതായിരുന്നു സുവെല്ലയുടെ പ്രധാന ലക്ഷ്യം.
മലയാളം വാർത്തകൾ/ വാർത്ത/Explained/
സുവെല്ല ബ്രാവർമാൻ ബ്രിട്ടീഷ് മന്ത്രി സ്ഥാനത്ത് നിന്ന് രണ്ടാം തവണയും പുറത്തായത് എങ്ങനെ?
Next Article
advertisement
ബാലരാമപുരത്തെ രണ്ട് വയസുകാരിയെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ട കേസിൽ ശ്രീതു അറസ്റ്റിൽ
ബാലരാമപുരത്തെ രണ്ട് വയസുകാരിയെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ട കേസിൽ ശ്രീതു അറസ്റ്റിൽ
  • കേസിൽ നിർണായക വഴിത്തിരിവ്, കുട്ടിയുടെ പിതാവിൻ്റെ ഡിഎൻഎയുമായി സാമ്യമില്ലെന്ന് കണ്ടെത്തി.

  • കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തു, ഹരികുമാറും പ്രതി.

  • ശ്രീതുവും സഹോദരൻ ഹരികുമാറും തമ്മിലുള്ള വഴിവിട്ട ബന്ധം വാട്ട്‌സ്ആപ്പ് ചാറ്റുകളിൽ നിന്ന് തെളിഞ്ഞു.

View All
advertisement