തുർക്കിയിൽ ആരാകും പ്രസിഡന്റ്? തിരഞ്ഞെടുപ്പ് ഫലം ലോകരാജ്യങ്ങളെ ബാധിക്കുന്നത് എങ്ങനെ?
- Published by:Naseeba TC
- news18-malayalam
Last Updated:
എർദോഗന്റെ ഭരണം ഇത്തവണ അവസാനിക്കുമെന്നാണ് പല അഭിപ്രായ സർവേകളും പറയുന്നത്
തുർക്കിയിലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് തിങ്കളാഴ്ച രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. പ്രസിഡന്റ് തയ്യിപ് എർദോഗൻ തന്റെ മുഖ്യ എതിരാളിയെക്കാൾ മുന്നിലെത്തിയതായാണ് റിപ്പോർട്ട്. എന്നാൽ പൂർണ വിജയത്തിൽ എത്താൻ കഴിഞ്ഞതുമില്ല. അത് എർദോഗന്റെ സ്വേച്ഛാധിപത്യ ഭരണത്തിന് മൂന്നാമാതൊരു അവസരം കിട്ടുന്നത് നഷ്ട്ടപെടുത്തിയേക്കും എന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ മുഖ്യ എതിരാളിയായ കെമാൽ കിലിക്‌ദറോഗ്ലു വിഭാവനം ചെയ്ത ജനാധിപത്യമെന്ന വാഗ്ദാനത്തിന് കൂടുതൽ അംഗീകാരം ഉള്ളതായി നിരീക്ഷകർ പറയുന്നു.
20 വർഷമായി എർദോഗൻ അധികാരത്തിലിരിക്കുകയാണ്. ഈ രണ്ട്ദശാബ്ദമായി തുർക്കി ജനത നേരിട്ട സാമ്പത്തിക പ്രക്ഷുബ്ധതയും, വർദ്ധിച്ച ജീവിതച്ചെലവും, ഫെബ്രുവരിയിൽ 50,000 ആളുകളുടെ മരണത്തിനിടയാക്കിയ ഭൂകമ്പ സമയത്തെ സർക്കാരിന്റെ പ്രതികരണവും എല്ലാം വൻ വിമർശനം ക്ഷണിച്ച് വരുത്തിയിട്ടുണ്ട്. ഇതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഭരണം ഇത്തവണ അവസാനിക്കുമെന്നാണ് പല അഭിപ്രായ സർവേകളും പറയുന്നത്.
തിങ്കളാഴ്ച രാവിലെയോടെ എല്ലാ ബാലറ്റുകളും എണ്ണിക്കഴിഞ്ഞപ്പോൾ എർദോഗൻ 49.42 ശതമാനം വോട്ടുകൾ നേടിയിട്ടുണ്ട്. എതിരാളിയായ കിളിക്‌ദറോഗ്ലുവിന് 44.95 ശതമാനം വോട്ടാണ് കിട്ടിയത്. ദേശീയവാദിയായ മൂന്നാമത്തെ സ്ഥാനാർത്ഥി സിനാൻ ഓഗൻ അഞ്ച് ശതമാനം വോട്ട് നേടി. എർദോഗന്റെ ഇസ്‌ലാമിൽ അധിഷ്ഠിതമായ ജസ്റ്റിസ് ആൻഡ് ഡെവലപ്‌മെന്റ് പാർട്ടിയും (എകെപി) അതിന്റെ തീവ്ര വലതുപക്ഷ സഖ്യകക്ഷികളും ഞായറാഴ്ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷത്തിനടുത്ത് എത്തിയിരുന്നു. എർദോഗന്റെ പാരമ്പര്യേതര സാമ്പത്തിക നയങ്ങൾ തുടരാനുള്ള സാധ്യതയെ വ്യാപാരികൾ ആശങ്കയോടെ കണ്ടതോടെ തുർക്കി കറൻസിയായ ലിറയ്ക്ക് യൂറോയ്‌ക്കെതിരെ വൻ ഇടിവ് നേരിട്ടു.
advertisement
തുർക്കിയിലെ തിരഞ്ഞെടുപ്പ് ഫലത്തിന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉള്ള പ്രാധാന്യം എന്ത്?
തുർക്കിയുടെ സ്ഥാനവും ശക്തമായ സാമ്പത്തിക, സൈനിക ശക്തി എന്ന നിലയിലുള്ള പങ്കുമാണ് ലോകത്ത് തുർക്കിയുടെ പ്രാധാന്യം ഉയർത്തുന്നത്. സിറിയയും ഇറാനുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് തുർക്കി. മാത്രമല്ല റഷ്യയുടെയും ഉക്രെയ്നിനിന്റെയും അതിർത്തികൾ കരിങ്കടലിനാൽ വേർതിരിക്കപ്പെട്ടിരിക്കുന്ന രാജ്യവുമാണ് തുർക്കി. അത് കൂടാതെ മെഡിറ്ററേനിയൻ, ഈജിയൻ കടലുകൾ എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്ന ഭൂപ്രദേശം കൂടിയാണ്. മെഡിറ്ററേനിയൻ കടലിലേക്ക് പ്രവേശന മാർഗമായ ബോസ്ഫറസ് കടലിടുക്ക് തുർക്കിയുടെ നിയന്ത്രണത്തിലാണ്. റഷ്യയ്ക്കും ഉക്രെയ്‌നിനും മാത്രമല്ല ലോകത്തെ മിക്ക രാജ്യങ്ങൾക്കും ഇതുവഴിമാത്രമേ മെഡിറ്ററേനിയനിലേയ്ക്ക് പ്രവേശിക്കാൻ കഴിയൂ. മറ്റൊരു പ്രത്യേകത ഏഷ്യയിലും യൂറോപ്പിലും ഭൂപ്രദേശങ്ങൾ കൈവശം വച്ചിരിക്കുന്ന രാജ്യമാണ് തുർക്കി എന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റാൻഡിംഗ് ആർമിയുള്ള നാറ്റോ അംഗമാണ് തുർക്കി. ഇത്രയുമൊക്കെ ആണെങ്കിലും എർദോഗൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി സൗഹൃദത്തിലാണ്. തുർക്കി പശ്ചിമേഷ്യയ്ക്കും മിഡിൽ ഈസ്റ്റിലെ പ്രക്ഷോഭത്തിനും ഇടയിലുള്ള ഒരു ബഫർ സോൺ ആണെന്ന് പറയാം. അഭയാർത്ഥികളെ സ്വീകരിക്കുകയും ആവശ്യമുള്ളപ്പോൾ ഒരു സൈനിക താവളമായി മാറുകയും ചെയ്യുന്നു. എർദോഗന്റെ കീഴിൽ ജനാധിപത്യം തകരുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ അമേരിക്കയുമായും യൂറോപ്യൻ യൂണിയനുമായും ഉള്ള ബന്ധവും വഷളാകുന്നുണ്ട്.
advertisement
റഷ്യയുടെ സ്വാധീനം
തുർക്കി റഷ്യയുടെ നിർണായക വാണിജ്യ പങ്കാളിയാണ്. ചില സമയങ്ങളിൽ റഷ്യ എർദോഗന്റെ കീഴിലുള്ള നയതന്ത്ര ഇടനിലക്കാരനായി മാറാറുണ്ട്. ഉക്രെയ്ൻ അധിനിവേശത്തിനു ശേഷം ക്രെംലിൻ കൂടുതൽ പ്രാധാന്യമുള്ള ഒരു ബന്ധം തുർക്കിയുമായി വളർത്തിയെടുത്തിട്ടുണ്ട്. മോസ്‌കോയ്ക്ക് സ്വാഗതാർഹമായ നയതന്ത്ര അവസരം നൽകുകയും അതേസമയം പാശ്ചാത്യ പങ്കാളികളെ നിരന്തരം രോഷാകുലരാക്കുന്ന ചേരിചേരാ വിദേശ നയതന്ത്രവുമാണ് എർദോഗൻ പിന്തുടരുന്നത്. മോസ്‌കോയ്‌ക്കെതിരായ പാശ്ചാത്യ ഉപരോധം നടപ്പിലാക്കാൻ എർദോഗാൻ വിസമ്മതിച്ചു. തകരുന്ന തുർക്കി സമ്പദ്‌വ്യവസ്ഥയെ സഹായിക്കാൻ അടുത്തിടെ റഷ്യൻ എണ്ണയിൽ ഗണ്യമായ വിലക്കിഴിവ് നൽകിയിരുന്നു.
advertisement
സ്വീഡന്റെ നാറ്റോ അംഗത്വ നീക്കത്തെ തടഞ്ഞുകൊണ്ട് എർദോഗൻ തന്റെ സുഹൃത് രാജ്യങ്ങളെ കൂടുതൽ അലോസരപ്പെടുത്തി.സ്വേച്ഛാധിപത്യപരമായ എർദോഗന്റെ നീക്കം, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള ബന്ധം, നാറ്റോയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ എന്നിവ അമേരിക്കയെ പ്രകോപിപ്പിച്ചിട്ടുണ്ട്. തുർക്കിയെ നാറ്റോ സഖ്യത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടാൻ ചില അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾക്ക് ഇത് പ്രേരണ ആയിട്ടുമുണ്ട്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 18, 2023 6:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
തുർക്കിയിൽ ആരാകും പ്രസിഡന്റ്? തിരഞ്ഞെടുപ്പ് ഫലം ലോകരാജ്യങ്ങളെ ബാധിക്കുന്നത് എങ്ങനെ?



