ഫ്രാൻസിലെ സ്കൂളിൽ പർദ ധരിച്ചെത്തിയ വിദ്യാർത്ഥിയ്ക്കെതിരെ കേസ് എന്തുകൊണ്ട്?

Last Updated:

ഫ്രാൻസിലെ ഒരു സർക്കാർ സ്കൂളിൽ ശിരോവസ്ത്രം ധരിച്ചെത്തിയ മൂന്ന് വിദ്യാർഥിനികളോട് അത് മാറ്റണമെന്ന് പ്രധാന അധ്യാപകൻ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം

യൂറോപ്പിൽ ഏറ്റവും കൂടുതൽ ഇസ്ലാം മതവിശ്വാസികൾ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഫ്രാൻസ്. സെക്യുലറിസം എന്നത് രാജ്യത്തിൻെറ ഭരണഘടനയിലെ സുപ്രധാന ഘടകമാണ്. രാജ്യത്തെ സർക്കാർ സ്കൂളുകളിൽ മതപരമായ ചിഹ്നങ്ങൾക്ക് വിലക്കുണ്ട്. ഇസ്ലാം മതവിശ്വാസികളുടെ പർദയും ശിരോവസ്ത്രവുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. മതേതരത്വവും മതവും രാജ്യത്ത് പലപ്പോഴും വലിയ ചർച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ ഒരു സ്കൂളിലെ പ്രധാനാധ്യാപകൻെറ രാജി ഫ്രാൻസിൽ വലിയ ചർച്ചയായി മാറുകയാണ്.
എന്താണ് ശരിക്കും സംഭവിച്ചത്?
ഫ്രാൻസിലെ ഒരു സർക്കാർ സ്കൂളിൽ ശിരോവസ്ത്രം ധരിച്ചെത്തിയ മൂന്ന് വിദ്യാർഥിനികളോട് അത് മാറ്റണമെന്ന് പ്രധാന അധ്യാപകൻ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഫ്രാൻസിലെ നിയമം പ്രകാരമാണ് അധ്യാപകൻ ഇക്കാര്യം ആവശ്യപ്പെട്ടത്. ഫെബ്രുവരി 28നാണ് സംഭവം ഉണ്ടായത്. വിദ്യാർഥിനികളിൽ രണ്ട് പേർ അധ്യാപകൻ പറഞ്ഞത് അനുസരിച്ചു. എന്നാൽ മൂന്നാമത്തെയാൾ അനുസരിക്കാൻ കൂട്ടാക്കിയില്ല.
സ്കൂളിൽ വൊക്കേഷണൽ ട്രെയിനിങ്ങിൻെറ ഭാഗമായി എത്തിയിരുന്നതാണ് മൂന്നാമത്തെയാൾ. ഇവരും അധ്യാപകനും തമ്മിൽ കടുത്ത വാക്കേറ്റമുണ്ടായതായാണ് റിപ്പോർട്ട്. സംഭവത്തിന് ശേഷം ഈ വിദ്യാർഥിനി അധ്യാപകനെതിരെ പരാതി നൽകി. തന്നോട് മോശമായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. കൈകളിൽ അടിച്ചുവെന്നും വിദ്യാർഥിനി പരാതിപ്പെട്ടിട്ടുണ്ട്.
advertisement
വിദ്യാർഥിനിയുടെ പരാതി പുറത്തായതിന് പിന്നാലെ അധ്യാപകനെതിരെ വധഭീഷണി വരെ ഉണ്ടായി. ഇതേ തുടർന്നാണ് അദ്ദേഹം രാജി വെക്കാൻ തീരുമാനിച്ചത്. തൻെറ സുരക്ഷയിൽ ഭയമുള്ളതിനാൽ രാജിവെക്കുന്നുവെന്നാണ് അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് അധ്യാപകന് വധഭീഷണി സന്ദേശങ്ങൾ എത്തിയിരിക്കുന്നത്.
സർക്കാരിൻെറ പിന്തുണ
അധ്യാപകൻെറ രാജിവിവരവും അതിൻെറ കാരണവും രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയം അറിഞ്ഞതോടെ സ്കൂളിലേക്ക് പോലീസ് എത്തുകയും പുതിയ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി നിക്കോൾ ബെല്ലോബെറ്റ് സ്കൂളിൽ നേരിട്ടെത്തുകയും ചെയ്തു. വിദ്യാർഥിനിയെ അധ്യാപകൻ മർദ്ദിക്കുന്നതിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
advertisement
അധ്യാപകനെതിരെ വിദ്യാർഥിനി ഉന്നയിച്ചിരിക്കുന്നത് വ്യാജ ആരോപണമാണെന്നാണ് ഫ്രഞ്ച് സർക്കാരിൻെറ പക്ഷം. വധഭീഷണി നേരിടുന്ന അധ്യാപകന് സർക്കാർ നിരുപാധിക പിന്തുണയും നൽകിയിട്ടുണ്ട്.
ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേൽ അട്ടൽ അധ്യാപകന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അധ്യാപകനെതിരെ വ്യാജ പരാതി നൽകിയ വിദ്യാർഥിനിക്കെതിരെ കേസുമെടുത്തു. “രാജ്യത്ത് മതേതരത്വം പുലർത്താൻ വേണ്ടി പ്രവർത്തിക്കുന്നവർക്കൊപ്പമാണ് എപ്പോഴും സർക്കാർ നിലകൊള്ളുന്നത്,” അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ ഭീഷണി നേരിടുന്നവരെ ഒരിക്കലും സർക്കാർ കൈവിടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയും വ്യക്തമാക്കി.
ഞെട്ടിക്കുന്ന ക്രൂരതകൾ
മുമ്പുണ്ടായ ഒന്നുരണ്ട് സംഭവങ്ങൾ കാരണമാണ് ഇപ്പോൾ ഫ്രാൻസിൽ ഈ വിഷയം ഇത്രയധികം ചർച്ചയാവുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ നോർത്തേൺ ഫ്രാൻസിലെ ഒരു സ്കൂളിൽ അഭയാർഥി നടത്തിയ ആക്രമണത്തിൽ അധ്യാപകൻ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്ലാമിക തീവ്രവാദത്തിൻെറ ഭാഗമായാണ് ഈ ആക്രമണം ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്.
advertisement
2020ൽ സാമുവൽ പാറ്റി എന്ന അധ്യാപകനെ ആറ് കൌമാരക്കാർ ചേർന്ന് കൊലപ്പെടുത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ക്ലാസിൽ പ്രവാചകൻെറ കാർട്ടൂൺ കാണിച്ചതിന് പിന്നാലെയാണ് പാറ്റി കൊല്ലപ്പെടുന്നത്. 2015ലും ഫ്രാൻസിലും സമാനമായ രീതിയിൽ ആക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും നടന്നിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഫ്രാൻസിലെ സ്കൂളിൽ പർദ ധരിച്ചെത്തിയ വിദ്യാർത്ഥിയ്ക്കെതിരെ കേസ് എന്തുകൊണ്ട്?
Next Article
advertisement
കരൂർ ദുരന്തത്തിൽ ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിൽ
കരൂർ ദുരന്തത്തിൽ ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിൽ
  • മതിയഴകൻ അറസ്റ്റിലായതോടെ വിജയിയുടെ കരൂർ റാലി ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി.

  • വിജയിയുടെ കരൂർ റാലിയിൽ തിക്കിലും തിരക്കിലും 41 പേർ മരിച്ചതായി പൊലീസ് റിപ്പോർട്ട്.

  • പരിപാടി മനഃപൂർവം വൈകിച്ചതാണ് കൂടുതൽ ആളുകൾ എത്താൻ കാരണമായതെന്ന് എഫ്ഐആറിൽ പറയുന്നു.

View All
advertisement