• HOME
  • »
  • NEWS
  • »
  • explained
  • »
  • ഇത്രയ്ക്കു ചീപ്പാണോ ഓസ്കർ ശില്പത്തിന്റെ വില?

ഇത്രയ്ക്കു ചീപ്പാണോ ഓസ്കർ ശില്പത്തിന്റെ വില?

വെങ്കലത്തിൽ നിർമ്മിച്ച് സ്വർണ്ണം പൂശുന്നതാണ് ഓസ്കർ ശില്പം

ഓസ്കർ

ഓസ്കർ

  • Share this:

    ഓസ്കർ അവാർഡുകൾ (Oscar Awards) ഇന്നലെ പ്രഖ്യാപിച്ചു. അവാർഡിനർഹമായ സിനിമകളെക്കുറിച്ചുള്ള ചർച്ചകൾക്കൊപ്പം തന്നെ ഓസ്കർ ശില്പത്തിന് എത്ര വില വരും എന്നും ചർച്ചകൾ നടക്കുന്നുണ്ട്. വെങ്കലത്തിൽ നിർമ്മിച്ച് സ്വർണ്ണം പൂശുന്നതാണ് ഓസ്കർ ശില്പം. ഓസ്‌കർ വിജയികളെ സംബന്ധിച്ച് ഈ ശില്പം അവരുടെ ജീവിതത്തെ തന്നെ നിർവചിക്കുന്ന ഒന്നാണ്. അവരുടെ കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കും ലഭിക്കുന്ന അംഗീകാരം

    എന്നാൽ ഓസ്കർ ശില്പത്തിന്റെ മുഖവില 1 ഡോളർ അല്ലെങ്കിൽ 82 രൂപ മാത്രമാണ്. എന്തുകൊണ്ടാണ് ഇത്രയും വിലക്കുറവ് എന്നല്ലേ? വില വളരെ കുറവാണെങ്കിലും നിങ്ങൾക്ക് ഒരു ഓസ്കർ ട്രോഫി വാങ്ങാനാകുമോ? ഇല്ല.

    വില കുറവാണെങ്കിലും ഓസ്കർ ശില്പം എവിടെയും വിൽപ്പനയ്ക്ക് വച്ചിട്ടില്ല. അവാർഡിന്റെ കാര്യത്തിൽ കർശനമായ വ്യവസ്ഥകൾ പാലിക്കാൻ അവാർഡ് ജേതാക്കൾ ബാധ്യസ്ഥരാണ്. ഓസ്കർ ശിൽപം വിൽക്കാനോ നശിപ്പിക്കാനോ പാടില്ല. ജേതാക്കൾക്ക് അത് സൂക്ഷിക്കാൻ കഴിയില്ലെങ്കിൽ ഒരു ഡോളറിന് അത് അക്കാദമിക്ക് തന്നെ തിരികെ നൽകേണ്ടതാണ്.

    2015 ജൂലൈയിൽ കാലിഫോർണിയയിലെ ഒരു കോടതി ഓസ്കർ ജേതാക്കളെയോ അവരുടെ അവകാശികളെയോ അവരുടെ പക്കലുള്ള ഓസ്ക്കർ അവാർഡ് ശില്പം വിൽപനയ്ക്ക് വയ്ക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു, “ഒരിക്കലും വിൽക്കാനാകുന്ന ഉല്പന്നമായി ഇതിനെ കൈകാര്യം ചെയ്യാൻ പാടില്ല” എന്നും പ്രഖ്യാപിച്ചു.

    Also read: Vellari Pattanam | കാത്തിരിപ്പിന് വിരാമമിട്ട് മഞ്ജു വാര്യർ, സൗബിൻ ഷാഹിർ ചിത്രം ‘വെള്ളരിപ്പട്ടണം’ മാർച്ചിൽ തിയേറ്ററുകളിലേക്ക്

    അവാർഡ് ജേതാക്കൾ ഓസ്കർ പ്രതിമ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുത്, കൂടാതെ 1 ഡോളറിന് അക്കാദമിക്ക് വിൽക്കുക അല്ലാതെ, നിയമപ്രകാരം മറ്റാർക്കും വിൽക്കാനോ കൈമാറ്റം ചെയ്യാനോ അനുവദിക്കില്ല. ഗിഫ്റ്റ് അല്ലെങ്കിൽ വിൽപത്രം വഴി ഒരു ഓസ്കർ ശിൽപം സ്വന്തമാക്കാൻ കഴിയുന്ന അക്കാദമി അവാർഡ് ജേതാക്കളുടെ അവകാശികൾക്കും ചുമതലപെടുത്തുന്നവർക്കും ഈ വ്യവസ്ഥ ബാധകമായിരിക്കുമെന്നും അക്കാദമി വ്യക്തമാക്കുന്നു. യഥാർത്ഥയിൽ ഓരോ ഓസ്കർ ശിൽപ്പവും നിർമ്മിക്കാൻ ഏകദേശം 400 ഡോളർ ചെലവാകും, എന്നാൽ അതിന്റെ മുഖവില വെറും ഒരു ഡോളർ മാത്രമാണ്.

    ഓസ്കാർ ശില്പത്തിന്റെ ചരിത്രം

    ആദ്യത്തെ ഓസ്കർ പ്രതിമയ്ക്ക് 1927 ൽ രൂപം കൊടുക്കുകയും തൊട്ടടുത്ത വർഷം ശില്പമായി നിർമ്മിക്കുകയും ചെയ്തു. എംജിഎമ്മിന്റെ ക്രിയേറ്റീവ് ഡയറക്ടർ സെഡ്രിക് ഗിബ്ബൺസാണ് ശിൽപം രൂപകൽപന ചെയ്തത്. ശില്പത്തിന്റെ രൂപകല്പനയ്ക്ക് മോഡലായത് മെക്സിക്കൻ ചലച്ചിത്ര നിർമ്മാതാവും അഭിനേതാവുമായ എമിലിയോ ഫെർണാണ്ടസ് ആണ്. തുടർന്ന് ആ രൂപരേഖയുടെ ഡ്രാഫ്റ്റ് ലോസ് ഏഞ്ചൽസിലെ ഒരു യുവ ശില്പിയായ ജോർജ്ജ് സ്റ്റാൻലിക്ക് അയച്ചുകൊടുത്തു. അവിടെ നിന്നാണ് ഐതിഹാസികമായ ഓസ്കർ ശില്പം നിർമ്മിച്ചത്. ഓസ്കർ ശിൽപ്പം രണ്ട് കൈകളിലും വാളുമായി ഒരു യോദ്ധാവ് ഫിലിം ചുറ്റിയ വൃത്താകൃതിയിലുള്ള ഒരു അടിത്തറയിൽ നിൽക്കുന്നതാണ്.

    വെങ്കലത്തിൽ നിർമ്മിക്കുകയും പിന്നീട് 24 കാരറ്റ് സ്വർണ്ണം പൂശിയുമാണ് ശിൽപ്പം ഒരുക്കുന്നത്. പുത്തൻ സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്ക് അനുസരിച്ച് ഓസ്കർ ശില്പത്തിന്റെ നിർമ്മാണത്തിലും അതിന്റെ സ്വാധീനം ഉണ്ടായിട്ടുണ്ട്. 2016 മുതൽ ന്യൂയോർക്ക് ആസ്ഥാനമായുള്ള ഫൈൻ ആർട്ട് ഫൗണ്ടറിയായ പോളിച്ച് ടാലിക്‌സ് ആണ് ശില്പത്തിന്റെ നിർമ്മാണ കരാർ ഏറ്റെടുത്തിട്ടുള്ളത്.

    ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓസ്കർ ശില്പം നിർമ്മിക്കാൻ ഒരു 3D പ്രിന്റർ ഉപയോഗിക്കും. അത് പിന്നീട് മെഴുകിൽ പതിപ്പിക്കും. തണുപ്പിച്ചതിന് ശേഷം മെഴുക് രൂപത്തെ ഒരു സെറാമിക് ഷെല്ലിൽ പൊതിഞ്ഞ് ഏതാനും ആഴ്ചകൾ സൂക്ഷിക്കും. തുടർന്ന് 1,600°F-ൽ ചൂടാക്കും. ചൂടാക്കുന്നതോടെ മെഴുക് ഉരുകുകയും ഓസ്കർ ശില്പത്തിന്റെ ആകൃതിയിലുള്ള ഘടന ബാക്കിയാവുകയും ചെയ്യും. അതിലേയ്ക്ക് ദ്രവരൂപത്തിലുള്ള വെങ്കലം ഒഴിച്ച ശേഷം തണുപ്പിക്കും. പിന്നീട് പോളിഷ് ചെയ്യും. അവസാനം ബ്രൂക്ലിനിലെത്തിച്ച് എപ്നർ ടെക്നോളജീസ് ഇൻക് 24 കാരറ്റ് സ്വർണ്ണത്തിൽ ഓരോ ശില്പവും ഇലക്‌ട്രോപ്ലേറ്റ് ചെയ്യും.

    Published by:user_57
    First published: