Vellari Pattanam | കാത്തിരിപ്പിന് വിരാമമിട്ട് മഞ്ജു വാര്യർ, സൗബിൻ ഷാഹിർ ചിത്രം 'വെള്ളരിപ്പട്ടണം' മാർച്ചിൽ തിയേറ്ററുകളിലേക്ക്

Last Updated:

മഞ്ജു വാര്യര്‍ കെ.പി. സുനന്ദയെ അവതരിപ്പിക്കുമ്പോള്‍ സഹോദരനായ കെ.പി. സുരേഷായി സൗബിന്‍ ഷാഹിര്‍ അഭിനയിക്കുന്നു

വെള്ളരിപ്പട്ടണം
വെള്ളരിപ്പട്ടണം
മഞ്ജു വാര്യർ (Manju Warrier), സൗബിന്‍ ഷാഹിർ (Soubin Shahir) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ‘വെള്ളരിപട്ടണം’ മാര്‍ച്ച് 24ന് തിയെറ്ററുകളിലെത്തുന്നു. സലിംകുമാര്‍, സുരേഷ്‌ കൃഷ്ണ, കൃഷ്ണശങ്കർ, ശബരീഷ് വർമ്മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ മറ്റു പ്രധാന താരങ്ങൾ.
ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ‘വെള്ളരിപട്ടണം’ എന്ന ചിത്രത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണ, സംവിധായകൻ മഹേഷ് വെട്ടിയാർ എന്നിവർ ചേര്‍ന്ന് നിർവഹിക്കുന്നു. ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ച് കുടുംബപശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഒരു പൊളിറ്റിക്കല്‍ സറ്റയർ സിനിമയാണ് ‘വെള്ളരി പട്ടണം’.
Also read: Simbu | ചിമ്പുവിന്റെ മാസ്സ് ചിത്രം ‘പത്തു തല’ റിലീസിന്; മാർച്ച് 30 മുതൽ തിയേറ്ററുകളിൽ
മഞ്ജു വാര്യര്‍ കെ.പി. സുനന്ദയെ അവതരിപ്പിക്കുമ്പോള്‍ സഹോദരനായ കെ.പി. സുരേഷായി സൗബിന്‍ ഷാഹിര്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം- അലക്സ് ജെ. പുളിക്കൽ, എഡിറ്റിങ്- അപ്പു എന്‍. ഭട്ടതിരി, മധുവാസുദേവൻ, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു.
advertisement
കലാസംവിധാനം- ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ ഡിസൈനർ- ബെന്നി കട്ടപ്പന, അസോസിയേറ്റ് ഡയറക്ടർ- ശ്രീജിത് ബി. നായർ, കെ.ജി. രാജേഷ് കുമാർ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- വൈശാഖ് സി. വടക്കേവീട്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: Manju Warrie,r Soubin Shahir movie Vellari Pattanam coming to theatres. Release date has been fixed to March 24
മലയാളം വാർത്തകൾ/ വാർത്ത/Film/
Vellari Pattanam | കാത്തിരിപ്പിന് വിരാമമിട്ട് മഞ്ജു വാര്യർ, സൗബിൻ ഷാഹിർ ചിത്രം 'വെള്ളരിപ്പട്ടണം' മാർച്ചിൽ തിയേറ്ററുകളിലേക്ക്
Next Article
advertisement
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് സ്‌നേഹവും നിറഞ്ഞ സന്തോഷകരമായ ദിവസം

  • ഇടവം രാശിക്കാർക്ക് സമ്മിശ്ര വികാരങ്ങളും ബന്ധത്തിൽ വെല്ലുവിളികളും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തമാക്കാം

View All
advertisement