മട്ടന്നൂരിന് എന്താ കൊമ്പുണ്ടോ? രണ്ടു വർഷം കഴിഞ്ഞ് മതി തിരഞ്ഞെടുപ്പ് എന്ന് ഈ നഗരസഭ പറയുന്നത് എന്തുകൊണ്ട്?

Last Updated:

1990 മുതൽ വർഷങ്ങളോളം നീണ്ടു നിന്ന നിയമപ്രശ്‌നത്തിന്റെ ബാക്കിപത്രമാണ് മട്ടന്നൂരിനെ വ്യത്യസ്തമാക്കുന്നത്

News18
News18
കേരളത്തില്‍ ആകെ 1200 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുണ്ട്. എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് 1199 സ്ഥാപനങ്ങളിലേക്ക് മാത്രമാണ്. കേരളം മുഴുവൻ നടക്കുന്ന ഈ ആഘോഷത്തിൽ നിന്ന് ഒഴിവായത് കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരാണ്. 35 വാർഡുള്ള നഗരസഭയാണിത്.
കാരണമെന്ത്? 
1990-ല്‍ ഇകെ നായനാർ നേതൃത്വം നൽകിയ എല്‍ഡിഎഫ് സര്‍ക്കാരാണ് മട്ടന്നൂര്‍ പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയാക്കിയത്. എന്നാല്‍ അടുത്തവർഷം അധികാരത്തില്‍ വന്ന കെ കരുണാകരന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ഐക്യജനാധിപത്യ മുന്നണി സർക്കാർ മുൻ സർക്കാറിന്റെ തീരുമാനം റദ്ദ് ചെയ്തു. സർക്കാർ തീരുമാനത്തിനെതിരെ എൽഡിഎഫ് കോടതിയെ സമീപിച്ചു. തുടർന്ന് തെരഞ്ഞെടുപ്പ് വർഷങ്ങളോളം അനിശ്ചിതത്വത്തിലായിരുന്നു. വര്‍ഷങ്ങളോളം കേസ് നടന്നെങ്കിലും തീരുമാനം ഉണ്ടായത് സിപിഎം വീണ്ടും അധികാരത്തില്‍ എത്തിയപ്പോഴായിരുന്നു. 1996 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ മട്ടന്നൂരിനെ വീണ്ടും മുനിസിപ്പാലിറ്റിയാക്കി ഉയർത്തുകയായിരുന്നു. മട്ടന്നൂർ മുനിസിപ്പാലിറ്റി ആയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് നടന്നത് 1997 ലാണ്.
advertisement
ഒടുവിൽ നടന്ന തിരഞ്ഞടുപ്പ്
അഞ്ച് വര്‍ഷമാണല്ലോ ഭരണസമിതിയുടെ കാലാവധി. അങ്ങനെ തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്കൊപ്പം മട്ടന്നൂരില്‍ നടത്താന്‍ കഴിയില്ല. അതുകൊണ്ട് മട്ടന്നൂർ മാറി നിൽക്കും അങ്ങനെ 2002, 2007, 2012, 2017 ഇങ്ങനെ 2022 വരെ തിരഞ്ഞെടുപ്പ് നടന്നു. അതുകൊണ്ട് തന്നെ 2027വരെ ഭരണസമിതിക്ക് കാലാവധിയുണ്ട്.
കോട്ട, ചെങ്കോട്ട
അന്നുമുതൽ ഭരിക്കുന്നത് സിപിഎമ്മാണ്. ആറ് തിരഞ്ഞെടുപ്പിലും മൃഗീയ ഭൂരിപക്ഷം എന്ന് തന്നെ പറയാം. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രം സിപിഎമ്മിനെ ഒന്ന് ഞെട്ടിച്ചിരുന്നു. 21 സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരത്തില്‍ എത്തി എങ്കിലും യുഡിഎഫ് 14 സീറ്റുകള്‍ നേടി വന്‍മുന്നേറ്റം നടത്തി. 28 സീറ്റില്‍ നിന്നാണ് എല്‍ഡിഎഫ് 21ലേക്ക് വീണത്. മൊത്തം വാർഡുകളിലെ ഇരുമുന്നണികളുടേയും വോട്ട് വ്യത്യാസം കണക്കാക്കുമ്പോൾ നാലായിരത്തോളം വോട്ടുകളുടെ മുൻതൂക്കമാണ് എൽഡിഎഫിനുള്ളത്.
advertisement
1990 മുതൽ വർഷങ്ങളോളം നീണ്ടു നിന്ന നിയമപ്രശ്‌നത്തിന്റെ തുടർച്ചയാണ് മട്ടന്നൂരിനെ തുടർന്നിങ്ങോട്ട് വ്യത്യസ്തമാക്കുന്നത്. 1990ൽ മട്ടന്നൂരിനെ നഗരസഭയാക്കിയെങ്കിലും ആദ്യ തിരഞ്ഞെടുപ്പ് നടന്നത് 1997ലാണ്. മട്ടന്നൂർ പഞ്ചായത്തിനെ നഗരസഭയാക്കിയതുമായി ബന്ധപ്പെട്ട തർക്കങ്ങളും കേസുകളും നീണ്ടുപോയതാണ് തെരഞ്ഞെടുപ്പ് വൈകാൻ കാരണം. മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളുടെ കൂടെ നടക്കാതെ വന്നത് ഇതിനാലാണ്. നഗരസഭ രൂപം കൊണ്ടതു മുതൽ ഇടതു മുന്നണിയാണു ഭരിക്കുന്നത്. 2027 സെപ്റ്റംബർ മാസത്തിലാണ് മട്ടന്നൂർ നഗരസഭ ഭരണസമിതിയുടെ കാലാവധി പൂർത്തിയാവുകയുള്ളു.
മലയാളം വാർത്തകൾ/ വാർത്ത/Explained/
മട്ടന്നൂരിന് എന്താ കൊമ്പുണ്ടോ? രണ്ടു വർഷം കഴിഞ്ഞ് മതി തിരഞ്ഞെടുപ്പ് എന്ന് ഈ നഗരസഭ പറയുന്നത് എന്തുകൊണ്ട്?
Next Article
advertisement
അബുദാബി കിരീടാവകാശിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി
അബുദാബി കിരീടാവകാശിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി
  • അബുദാബി കിരീടാവകാശിയുമായി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി, സാമ്പത്തിക-വികസന പങ്കാളിത്തം ചർച്ച ചെയ്തു.

  • കേരള-യുഎഇ സഹകരണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടും നിക്ഷേപ പദ്ധതികൾക്ക് വഴി തുറക്കുന്നതും ചർച്ചയായി.

  • കൂടിക്കാഴ്ചയിൽ സജി ചെറിയാൻ, എം എ യൂസഫലി, ദീപക് മിത്തൽ, എ ജയതിലക് തുടങ്ങിയവർ പങ്കെടുത്തു.

View All
advertisement