ഭീകരർ പഹൽഗാമിലെ ബൈസരൺ താഴ്വര എന്തുകൊണ്ട് ആക്രമണത്തിന് തിരഞ്ഞെടുത്തു?

Last Updated:

മഞ്ഞുമൂടിയ പർവതനിരകൾ, ഇടതൂർന്ന ദേവദാരു വനങ്ങൾ, വിശാലമായ പുൽമേടുകൾ എന്നിവയാൽ ചുറ്റപ്പെട്ട താഴ്‌വര

ബൈസരൺ താഴ്‌വര
ബൈസരൺ താഴ്‌വര
തെക്കൻ കശ്മീരിലെ പഹൽഗാമിൽ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിനു നേരെ ഭീകരർ അഴിച്ചുവിട്ട ആക്രമണത്തിന്റെ നടുക്കം മാറാതെ രാജ്യം. ആക്രമണത്തിൽ കുറഞ്ഞത് 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ എന്തുകൊണ്ടാണ് ഏറ്റവും മാരകമായ ആക്രമണങ്ങൾ നടത്താൻ തീവ്രവാദികൾ പഹൽഗാമിലെ ബൈസരൺ താഴ്‌വര തിരഞ്ഞെടുത്തത് എന്ന ചോദ്യം പ്രസക്തം. ഇവിടുത്തെ ഭൂപ്രദേശത്തിൽ ഉത്തരം അടങ്ങിയിരിക്കുന്നു.
പ്രദേശത്തെ ദുഷ്‌കരമായതും ചെളി നിറഞ്ഞതുമായ ഭൂപ്രകൃതി കാരണം രക്ഷാപ്രവർത്തനം ബുദ്ധിമുട്ടായി മാറുകയായിരുന്നു. സിഎൻഎൻ-ന്യൂസ് 18 സ്ഥലത്തെത്തിയപ്പോൾ, ബൈസരനിലേക്കുള്ള ചെളിയും കുത്തനെയുള്ളതുമായ പാത പരിക്കേറ്റവരെ ഒഴിപ്പിക്കുന്നതിൽ കാലതാമസം സൃഷ്‌ടിച്ചെന്ന് കണ്ടെത്തി. പരുക്കൻ ഭൂപ്രദേശം രക്ഷാപ്രവർത്തനം സങ്കീർണ്ണമാക്കി. എന്നാൽ, പരിക്കേറ്റവരെ പുറത്തെടുക്കാൻ ഹെലികോപ്റ്ററുകളും പ്രാദേശിക കുതിര സവാരിക്കാരും വേഗത്തിൽ രംഗത്തിറങ്ങി.
ആക്രമണം നടന്ന സ്ഥലം ശ്രീനഗറിൽ നിന്ന് 85 കിലോമീറ്റർ അകലെ ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലാണ്.
എവിടെയാണ് ബൈസരൻ താഴ്‌വര?
തെക്കൻ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാം എന്ന കുന്നിൻ പ്രദേശത്തുനിന്ന് വെറും 5 കിലോമീറ്റർ അകലെയാണ് ബൈസരൻ താഴ്‌വര. ഈ പ്രദേശത്തെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. മഞ്ഞുമൂടിയ പർവതനിരകൾ, ഇടതൂർന്ന ദേവദാരു വനങ്ങൾ, വിശാലമായ പുൽമേടുകൾ എന്നിവയാൽ ചുറ്റപ്പെട്ട താഴ്‌വര. പ്രകൃതിയുടെ ശാന്തിയും സാഹസികതയും തേടുന്ന ആയിരക്കണക്കിന് സന്ദർശകരെ ഇവിടം എല്ലാ വർഷവും ആകർഷിക്കുന്നു.
advertisement
നിരവധി ബോളിവുഡ് സിനിമകളിലും ബൈസരൺ ഒരു പശ്ചാത്തലമായി കാണാം. വിശാലമായ പുൽമേടുകൾ, ആൽപൈൻ മരങ്ങൾ, മഞ്ഞുമൂടിയ ചക്രവാളങ്ങൾ എന്നിവയാൽ യൂറോപ്യൻ ഗ്രാമപ്രദേശങ്ങളെ ഓർമ്മിപ്പിക്കുന്ന ഈ സ്ഥലത്തിന് 'മിനി സ്വിറ്റ്സർലൻഡ്' എന്ന വിളിപ്പേര് വീണുകഴിഞ്ഞു.
പഹൽഗാം വികസന അതോറിറ്റി (പി‌ഡി‌എ) വെബ്‌സൈറ്റ് പ്രകാരം, ഇടതൂർന്ന പൈൻ വനം ചുറ്റുമുള്ള പർവതനിരകളുടെ മഞ്ഞുമൂടിയ കൊടുമുടികൾക്ക് വ്യത്യസ്തമായ ഒരു നിറം പകരുന്നു.
ടുലിയൻ തടാകത്തിലേക്ക് കൂടുതൽ ദൂരം സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന ട്രെക്കിംഗുകൾക്ക് അനുയോജ്യമായ ഒരു ക്യാമ്പ് സൈറ്റ് കൂടിയാണ് ബൈസരൺ. അവിടെ നിന്ന് പട്ടണത്തിന്റെയും ലിഡർ താഴ്‌വരയുടെയും മനോഹരമായ കാഴ്ചകൾ കാണാം.
advertisement
ലിഡർ നദിയുടെ മനോഹരമായ കാഴ്ച ഈ സ്ഥലത്തെ ആകർഷകമാക്കുന്നു. ജമ്മു കശ്മീരിലെ ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച് വേനൽക്കാലത്തും ശൈത്യകാലത്തും ഇവിടം ജനപ്രിയമാണ്.
പഹൽഗാമിന്റെ പ്രസിദ്ധി
ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ഒരു പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാണ് പഹൽഗാം.
ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പഹൽഗാമിലെ ലിഡർ നദിക്കരയിലുള്ള പ്രശസ്തമായ പർവത പാതകളും ഇടതൂർന്ന വനങ്ങളും 'ഇടയന്മാരുടെ താഴ്‌വര' എന്നറിയപ്പെടുന്ന അമർനാഥ് ഗുഹാക്ഷേത്രത്തിന്റെ ആസ്ഥാനമാണ്. ഇത് ഒരു ഹിന്ദു ആരാധനാലയമാണ്.
advertisement
തവിട്ടുനിറത്തിലുള്ള കരടികൾ, കസ്തൂരിമാൻ തുടങ്ങിയ മൃഗങ്ങളുടെ ആവാസ കേന്ദ്രമായ അരു വന്യജീവി സങ്കേതം ഇവിടെയാണ്. സണ്ണി ഡിയോൾ അഭിനയിച്ച ചിത്രത്തിന് ശേഷം ആ പേര് ലഭിച്ച മനോഹരമായ ബേതാബ് താഴ്‌വര, ടുലിയൻ തടാകം എന്നിവയാണ് പഹൽഗാമിലെ ചില പ്രശസ്തമായ സ്ഥലങ്ങൾ.
സർക്കാർ വെബ്‌സൈറ്റ് പ്രകാരം 2023 ൽ ആകെ 14,32,439 വിനോദസഞ്ചാരികൾ ജമ്മു കശ്മീർ സന്ദർശിച്ചു.
പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടായതെങ്ങനെ?
ഏപ്രിൽ 22 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ആക്രമണം ആരംഭിച്ചതെന്ന് പോലീസ് വൃത്തങ്ങൾ ന്യൂസ് 18 നോട് പറഞ്ഞു. താഴ്‌വരയെ ചുറ്റിപ്പറ്റിയുള്ള ഇടതൂർന്ന പൈൻ വനത്തിൽ നിന്നും വന്ന തീവ്രവാദികൾ 40 വിനോദസഞ്ചാരികളുടെ സംഘത്തിന് നേരെ വെടിയുതിർക്കാൻ ആരംഭിച്ചു.
advertisement
ബൈസരൺ താഴ്‌വരയിലെ പുൽമേടുകളിൽ വിനോദസഞ്ചാരികൾ പോണി റൈഡുകൾ ആസ്വദിക്കുന്നതിനിടെ തീവ്രവാദികൾ അവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
സൈനിക വേഷത്തിലെത്തിയ രണ്ടോ മൂന്നോ തോക്കുധാരികൾ വെടിയുതിർക്കാൻ തുടങ്ങിയതായും ഇത് ഇവിടെ അവധിക്കാലം ആഘോഷിക്കുകയായിരുന്ന വിനോദസഞ്ചാരികളിൽ ഭയവും ആശയക്കുഴപ്പവും സൃഷ്ടിച്ചതായും ദൃക്‌സാക്ഷികൾ പറഞ്ഞതായി റിപ്പോർട്ടുണ്ട്. അക്രമികൾ വളരെ അടുത്തു നിന്നാണ് വെടിയുതിർത്തതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഭീകരർ പഹൽഗാമിലെ ബൈസരൺ താഴ്വര എന്തുകൊണ്ട് ആക്രമണത്തിന് തിരഞ്ഞെടുത്തു?
Next Article
advertisement
മക്കയിലെ ഗ്രാൻഡ് മോസ്കിൽ ജീവനൊടുക്കാൻ ശ്രമിച്ചയാളെ സാഹസികമായി രക്ഷപെടുത്തി സുരക്ഷാ ഉദ്യോഗസ്ഥൻ
മക്കയിലെ ഗ്രാൻഡ് മോസ്കിൽ ജീവനൊടുക്കാൻ ശ്രമിച്ചയാളെ സാഹസികമായി രക്ഷപെടുത്തി സുരക്ഷാ ഉദ്യോഗസ്ഥൻ
  • മക്കയിലെ ഗ്രാൻഡ് മോസ്കിൽ ജീവനൊടുക്കാൻ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥൻ സാഹസികമായി രക്ഷപ്പെടുത്തി

  • രക്ഷാപ്രവർത്തനത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനും ചാടിയയാളും പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിയമ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്

View All
advertisement