ലോകമെങ്ങും കോവിഡ് 19 (Covid 19) കേസുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ വകഭേദമായ ഒമിക്രോൺ (Omicron) അതിവേഗത്തിലാണ് വ്യാപിക്കുന്നത്. ഈ സാഹചര്യത്തിൽ കോവിഡിന്റെ ഒന്നാം തരംഗ സമയത്തെയും രണ്ടാം തരംഗ സമയത്തെയും അപേക്ഷിച്ച് ഇരട്ടി ശ്രദ്ധ ആവശ്യമായ നിർണായക ഘട്ടത്തിലാണ് നമ്മളെല്ലാമുള്ളത്. കൊവിഡ്-19 കേസുകൾ വീണ്ടും അതിവേഗം ഉയരുന്ന സാഹചര്യത്തിൽ പ്രാഥമിക മുൻകരുതൽ എന്ന നിലയിൽ മാസ്ക് ഉപയോഗം തന്നെയാണ് ഫലപ്രദം.
തുണി മാസ്കുകളിലും (Cloth Mask) N95 മാസ്കുകളിലും (N95 Mask) വെച്ച് ഏതാണ് കൂടുതൽ ഗുണകരം എന്ന തരത്തിലുള്ള ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. രണ്ടാമത്തെ കോവിഡ് തരംഗത്തിന് ശേഷം രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞതോടെ പലരും തുണി മാസ്കുകൾ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ പുറത്തേക്ക് ഇറങ്ങുന്ന ഭൂരിഭാഗം ആളുകളും ഇപ്പോഴും സർജിക്കൽ മാസ്കുകൾ അല്ലെങ്കിൽ N95 ഉപയോഗിക്കാനാണ് താത്പര്യപ്പെടുന്നത്. തുണി കൊണ്ടുള്ള മാസ്കിനെക്കാൾ പതിന്മടങ്ങ് സുരക്ഷിതത്വം N95 മാസ്കുകൾ നൽകുന്നു എന്നതാണ് അതിന്റെ കാരണം. ഇന്ത്യ ഇന്ന് കൊറോണ വൈറസിന്റെ മൂന്നാം തരംഗത്തോട് പൊരുതാൻ തയ്യാറെടുക്കുന്ന ഘട്ടത്തിൽ കൂടുതൽ ഫലപ്രദമായ മാസ്കുകൾ തന്നെയാണ് എല്ലാവരും തേടുന്നത്.
സമീപകാലങ്ങളിലെ പഠനങ്ങൾ അനുസരിച്ച് തുണി കൊണ്ടുള്ള മാസ്ക് ആണ് ധരിക്കുന്നതെങ്കിൽ നിങ്ങൾക്ക് വൈറസ് ബാധിക്കാൻ വെറും 20 മിനുട്ട് മതി. ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും അഭിപ്രായത്തിൽ കോവിഡ് -19 ന്റെ പകർച്ചയിൽ നിന്നും N95 മാസ്കുകളാണ് നിങ്ങൾക്ക് പരമാവധി സംരക്ഷണം വാഗ്ദാനം ചെയ്യുന്നത്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം മാസ്‌ക് ധരിക്കാത്ത ഒരാൾക്ക് ആറടി അകലത്തിലുള്ള ഒരാളിൽ നിന്നും കോവിഡ് വൈറസ് 15 മിനിറ്റിനുള്ളിൽ ബാധിക്കും.
Also Read-
Assembly Elections 2022 ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ ഏഴു ഘട്ടങ്ങളിലായി 5 നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ്രണ്ടുപേരും തുണി മാസ്കുകൾ ധരിച്ചിട്ടുണ്ടെങ്കിൽ രോഗ പകരാനുള്ള സമയം 27 മിനിറ്റായി വർദ്ധിക്കും. രോഗബാധിതനായ വ്യക്തി തുണി മാസ്‌ക് ധരിച്ചുകൊണ്ടും നിങ്ങൾ മാസ്ക് ധരിക്കാതെയും നിൽക്കുകയാണെങ്കിൽ വൈറസ് പകർച്ചയ്ക്കുള്ള സമയം 20 മിനിറ്റായി കുറയും. രോഗബാധിതനായ വ്യക്തി മാസ്‌ക് ധരിക്കാതെ നിൽക്കുകയും നിങ്ങൾ സർജിക്കൽ മാസ്‌ക് ധരിക്കുകയും ചെയ്താൽ അണുബാധ 30 മിനിറ്റിനുള്ളിലാണ് സംഭവിക്കുക. എന്നാൽ അതേസമയം രോഗബാധിതരായ വ്യക്തികളും അല്ലാത്തവരും N95 മാസ്‌കുകൾ ആണ് ധരിക്കുന്നതെങ്കിൽ വൈറസ് പകരാൻ 2.5 മണിക്കൂർ വരെ സമയം എടുക്കും.
Also Read-
Omicron | കോവിഡ് ബാധിച്ചവര്‍ക്ക് ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത മൂന്ന് മുതൽ അഞ്ച് മടങ്ങ് വരെ; WHOകോവിഡ് രോഗികൾക്ക് ധരിക്കാവുന്ന, ഏറ്റവും ഫലപ്രദമായ മാസ്ക് ആണ് N95 മാസ്‌കുകൾ എന്ന് അമേരിക്കൻ കോൺഫറൻസ് ഓഫ് ഗവൺമെന്റൽ ഇൻഡസ്ട്രിയൽ ഹൈജീനിസ്റ്റുകൾ (ACGIH) അഭിപ്രായപ്പെടുന്നു. ACGIH പറയുന്നത് പ്രകാരം രോഗബാധിതനായ വ്യക്തി മാസ്ക് ധരിക്കാതെയും നിങ്ങൾ N95 ധരിച്ചുകൊണ്ടും നിൽക്കുകയാണെങ്കിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അണുബാധ പകരാൻ കുറഞ്ഞത് 2.5 മണിക്കൂർ എടുക്കും. N95 മാസ്കുകൾ പോലെത്തന്നെ സർജിക്കൽ മാസ്കുകളും കൊറോണ വൈറസ് പകരുന്നതിനെതിരെ മികച്ച സംരക്ഷണം നൽകുന്നു.
നിങ്ങൾ തുണി മാസ്കുകൾ ധരിയ്ക്കുകയാണെങ്കിൽ ഒപ്പം സർജിക്കൽ മാസ്കുകളും കൂടി ധരിക്കാൻ ശ്രദ്ധിക്കുക എന്ന് ശാസ്ത്രജ്ഞരും വിദഗ്ധരും ശുപാർശ ചെയ്യുന്നു. കാരണം തുണികൊണ്ടുള്ള മാസ്കിനു കോവിഡ്-19 വൈറസ് അടങ്ങിയ എയറോസോളുകളെ തടയാനാകില്ല. അതിനാലാണ് N95 മാസ്കുകൾ ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.