1921ലെ ആത്മാക്കൾക്ക് സമൂഹബലി അര്‍പ്പിച്ച് രാമസിംഹന്‍; 'പുഴ മുതല്‍ പുഴ വരെ ' തിയേറ്ററുകളിലേക്ക്
- Published by:Arun krishna
- news18-malayalam
Last Updated:
ആത്മാക്കള്‍ക്ക് സമൂഹ ബലിയിടുന്ന ചിത്രങ്ങള്‍ സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
പ്രഖ്യാപനം മുതല്‍ തന്നെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച രാമസിംഹന്‍റെ പുഴ മുതല്‍ പുഴ വരെ തിയേറ്ററുകളിലെത്തുകയാണ്. റിലീസിന് മുമ്പ് 1921-ലെ മാപ്പിള ലഹളയില്‍ കൊല്ലപ്പെട്ടവര്‍ക്ക് സമൂഹ ബലി അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രാമസിംഹന്‍.
ആത്മാക്കള്‍ക്ക് സമൂഹ ബലിയിടുന്ന ചിത്രങ്ങള്‍ സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. 1921ലെ ആത്മാക്കള്‍ക്ക് 2021ല്‍ ബലിയിട്ട് തുടങ്ങിയതാണ് മമധര്‍മ്മ, ഇന്ന് താനവര്‍ക്ക് അര്‍പ്പിക്കുന്നത് ഒരു സമൂഹ ബലിയാണ് എന്നാണ് രാമസിംഹന്‍ കുറിച്ചിരിക്കുന്നത്.
മലബാര്‍ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയില്‍ തമിഴ് നടന്‍ തലൈവാസല്‍ വിജയ് ആണ് വാരിയന്‍ കുന്നത്ത് കുഞ്ഞമ്മഹദ് ഹാജിയെ അവതരിപ്പിക്കുന്നത്.
രാമസിംഹന്‍റെ ഫേസ്ബുക്ക് കുറിപ്പ്
1921ലെ ആത്മാക്കൾക്ക് 2021ൽ ബലിയിട്ട് തുടങ്ങിയതാണ് മമധർമ്മ ഇന്ന് ഞാനവർക്ക് അർപ്പിക്കുന്നത് ഒരു സമൂഹ ബലിയാണ്, ലോകത്തിന്റെ എല്ലാ കോണിൽ നിന്നും അവർക്ക് ലഭിച്ച ഒരുരുള ചോറ് അതാണ് 1921 പുഴമുതൽ പുഴവരെ…. ആ അർപ്പണത്തിൽ നിങ്ങളും പങ്കാളികളാവുക…
advertisement
ഇത് പൂർവ്വികർക്ക് നൽകാനുള്ള
മഹത്തായ ബലിയാണ്…
ഓർക്കണം… ഓർമ്മിപ്പിക്കണം
ചങ്കു വെട്ടി… വെട്ടിച്ചിറ.. ഇതൊക്കെ ചരിത്രത്തിന്റെ ശേഷിപ്പുകളാണ്…





advertisement
തുവ്വൂരിൽ നാഗാളിക്കാവിൽ, പുഴമുതൽ പുഴവരെയിൽ ബലിയാടായവരെ..നിങ്ങൾക്കുള്ള
ഒരു തർപ്പണമാണ്…
നിലവിളിച്ചവർക്കുള്ള തർപ്പണം..
മമധർമ്മ…
ഇനി ഞാനൊന്നുറങ്ങട്ടെ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 02, 2023 9:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
1921ലെ ആത്മാക്കൾക്ക് സമൂഹബലി അര്‍പ്പിച്ച് രാമസിംഹന്‍; 'പുഴ മുതല്‍ പുഴ വരെ ' തിയേറ്ററുകളിലേക്ക്