70th National Film Awards|ഞങ്ങളുടെ കൊച്ചു സംഘത്തെ ദേശീയ തലത്തിലേക്കുയർത്താൻ ഒപ്പം നിന്നവർക്ക് നന്ദി; വിനയ് ഫോർട്ട്

Last Updated:

. ഈ അവസരത്തിൽ തങ്ങൾക്കൊപ്പം നിന്നവർക്കും പിന്തുണച്ചവർക്കും നന്ദിയറിച്ച് എത്തിയിരിക്കുകയാണ് നടൻ വിനയ് ഫോർട്ട്.

ദേശീയ പുരസ്കാരവേദിയിൽ മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ആനന്ദ് ഏകർഷിയുടെ 'ആട്ടം'. ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമ, ഏറ്റവും മികച്ച തിരക്കഥാകൃത്ത്, മികച്ച എഡിറ്റർ എന്നീ മൂന്ന് പുരസ്കാരങ്ങളാണ് ദേശീയ തലത്തിൽ നിന്നും ആട്ടത്തെ തേടിയെത്തിയത്. ഈ അവസരത്തിൽ തങ്ങൾക്കൊപ്പം നിന്നവർക്കും പിന്തുണച്ചവർക്കും നന്ദിയറിച്ച് എത്തിയിരിക്കുകയാണ് നടൻ വിനയ് ഫോർട്ട്. ചിത്രത്തില്‍ വിനയ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
വിനയ് ഫോർട്ടിൻറെ വാക്കുകൾ
'പ്രിയപെട്ടവരെ നമസ്കാരം... ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമ, ഏറ്റവും മികച്ച തിരക്കഥാകൃത്ത്, മികച്ച എഡിറ്റർ എന്നീ മൂന്ന് ദേശീയ പുരസ്കാരങ്ങൾ ആട്ടത്തിന് ലഭിച്ച സന്തോഷം ഞാൻ നിങ്ങൾക്കൊപ്പം പങ്കുവയ്ക്കുന്നു. ആട്ടത്തിലെ കലാകാരന്മാരുടെ അഭിനയത്തോടുള്ള പാഷന്‍ മനസ്സിലാക്കി അതിന്റെ തിരക്കഥയിൽ വിശ്വസിച്ച് ഞങ്ങൾക്ക് വേണ്ടതെല്ലാം ഒരുക്കി തന്ന ഞങ്ങളുടെ എല്ലാവരുടെയും പ്രിയപ്പെട്ട പ്രൊഡ്യൂസർ അജിത്ത് ജോയ് യെ ഈ നിമിഷം ഞാൻ നന്ദിയോടെ കൂടി സ്മരിക്കുന്നു. അതുപോലെ ഞങ്ങൾ സുഹൃത്തുക്കൾക്ക് വേണ്ടി ഒരു സിനിമ ഉണ്ടാക്കുക എന്ന ആശയത്തിൽ വളരെ മനോഹരമായ ഒരു തിരക്കഥയും അതിലും മനോഹരമായ ഒരു സിനിമയും ഉണ്ടാക്കി ഞങ്ങളുടെ ദേശീയ തലത്തിലേക്ക് ഉയർത്തിയ പ്രിയപ്പെട്ട സുഹൃത്തിന്റെ സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുകയും അഭിമാനിക്കുകയും ചെയ്യുന്നു. ഒപ്പം നിന്ന സുഹൃത്തുക്കൾക്കും മാധ്യമ സുഹൃത്തുക്കൾക്കും ഞാൻ നന്ദി അറിയിക്കുന്നു.
advertisement
എന്നാണ് വിനയ്ഫോര്‍ട്ട് പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. മൂവി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജിത് ജോയ് ആണ് ചിത്രം നിർമ്മിച്ചത്. 1957-ൽ പുറത്തിറങ്ങിയ അമേരിക്കൻ കോടതിമുറി നാടക ചിത്രമായ 12 ആംഗ്രി മെൻ എന്ന സിനിമയെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലോസ് ഏഞ്ചൽസിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ 2023 ലെ ഗ്രാൻഡ് ജൂറി അവാർഡ് ഈ ചിത്രം നേടി. ഗോവയിൽ നടന്ന 54-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ ഓപ്പണിംഗ് ഫീച്ചർ ഫിലിമായി ഇത് തിരഞ്ഞെടുക്കപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Film/
70th National Film Awards|ഞങ്ങളുടെ കൊച്ചു സംഘത്തെ ദേശീയ തലത്തിലേക്കുയർത്താൻ ഒപ്പം നിന്നവർക്ക് നന്ദി; വിനയ് ഫോർട്ട്
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement