Unlock 5.0 | സംസ്ഥാനത്ത് സിനിമ തിയറ്ററുകൾ തുറക്കുമോ? ഫിയോക്കിന്റെ നിർണായക യോഗം ഇന്ന്

Last Updated:

ഒക്ടോബർ 15 മുതൽ പകുതി സീറ്റുകളിൽ ആളുകളെ ഉൾക്കൊള്ളിച്ച് തിയറ്ററുകൾ തുറക്കാമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

കൊച്ചി: ആറുമാസത്തിന് ശേഷം സംസ്ഥാനത്തെ സിനിമ തിയറ്ററുകൾ തുറക്കുമോ എന്ന് ഇന്നറിയാം. തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ നിർണായക യോഗം ഇന്ന് കൊച്ചിയിൽ ചേരും. അൺലോക്ക് അഞ്ചാം ഘട്ടത്തിലാണ് സിനിമ തിയറ്ററുകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത്. ഈ മാസം 15 മുതൽ 50 ശതമാനം ആളുകളുമായി തിയറ്റർ തുറക്കാനാണ് അനുമതി.
പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാതെ തിയറ്ററുകൾ തുറക്കാനാകില്ലെന്ന നിലപാടിലാണ് ഫിയോക്ക്. വിനോദ നികുതി ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെടുന്നു. അതേസമയം, ഒക്ടോബര്‍ 15 മുതല്‍ തിയറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചുവെങ്കിലും കേരളത്തില്‍ തുറക്കില്ലെന്ന നിലപാടിലാണ് ഫിലിം ചേംബറും. ലോക്ക്ഡൗണ്‍ കാലത്ത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ യാതൊരു സഹായവും ലഭിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.
advertisement
അതേസമയം, തിയറ്ററുകൾ തുറക്കാൻ അനുമതി നൽകിയതിനെ സ്വാഗതം ചെയ്ത് മൾട്ടിപ്ലെക്സുകളുടെ സംഘടന രംഗത്തെത്തി. അണ്‍ലോക്ക് അഞ്ചാംഘട്ടത്തിൽ തിയറ്ററുകളെ ഉള്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്ന് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി. സിനിമാപ്രേമികളും സിനിമാപ്രദര്‍ശനശാലകള്‍ കൊണ്ട് ഉപജീവനം നടത്തുന്നവരും മുഴുവന്‍ ചലച്ചിത്രമേഖലയും ഈ നിമിഷത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും അസോസിയേഷൻ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
advertisement
ഒക്ടോബർ 15 മുതൽ പകുതി സീറ്റുകളിൽ ആളുകളെ ഉൾക്കൊള്ളിച്ച് തിയറ്ററുകൾ തുറക്കാമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. വശങ്ങളിലെയും മുന്നിലെയും പുറകിലെയും സീറ്റുകൾ ഒഴിച്ചിട്ടുകൊണ്ട് സാമൂഹിക അകലം ഉറപ്പാക്കി സിനിമ തിയറ്ററുകൾ തുറക്കാൻ അനുവദിക്കണമെന്ന നിർദേശമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചത്. എന്നാൽ, തിയറ്ററുകൾ തുറക്കുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങൾ സംബന്ധിച്ച വ്യക്തമായ മാർഗരേഖ കേന്ദ്ര സർക്കാർ ഉടൻ പുറത്തിറക്കുമെന്നാണ് വിവരം.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Unlock 5.0 | സംസ്ഥാനത്ത് സിനിമ തിയറ്ററുകൾ തുറക്കുമോ? ഫിയോക്കിന്റെ നിർണായക യോഗം ഇന്ന്
Next Article
advertisement
സ്കൂളിൽവച്ച് നഗ്നദൃ‌ശ്യം പകർത്തി 30 വർഷമായി ലൈംഗികാതിക്രമം; സിപിഎം നേതാവിനെതിരെ വീട്ടമ്മയുടെ പരാതിയിൽ കേസ്
സ്കൂളിൽവച്ച് നഗ്നദൃ‌ശ്യം പകർത്തി 30 വർഷമായി ലൈംഗികാതിക്രമം; സിപിഎം നേതാവിനെതിരെ വീട്ടമ്മയുടെ പരാതിയിൽ കേസ്
  • കാസർഗോഡ് സിപിഎം നേതാവ് എസ് സുധാകരനെതിരെ 48കാരി വീട്ടമ്മയുടെ ലൈംഗിക പീഡന പരാതിയിൽ കേസ് എടുത്തു.

  • 1995 മുതൽ ലൈംഗിക അതിക്രമം, സ്കൂളിൽനിന്ന് നഗ്ന ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ പറയുന്നു.

  • സുധാകരനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്ത് മൂന്നംഗം കമ്മീഷൻ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

View All
advertisement