'മാസ്റ്റർപീസ് സിനിമ, നടിയുടേത് ലോകോത്തര പ്രകടനം'; 'എക്കോ'യെ പ്രശംസിച്ച് ധനുഷ്

Last Updated:

“എക്കോ സിനിമ ഒരു മാസ്റ്റര്‍പീസ് ആണെന്നും നടി ബിയാന മോമിന്‍ അഭിനയത്തിനുള്ള എല്ലാ വലിയ അംഗീകാരങ്ങൾ അര്‍ഹിക്കുന്നുണ്ടെന്നും ലോക നിലവാരത്തിലുള്ള പ്രകടനമാണ് അവർ നടത്തിയെതെന്നും" - ധനുഷ്

ധനുഷ്
ധനുഷ്
മലയാള സിനിമാ പ്രേക്ഷകരെ ഞെട്ടിച്ചതിന് പിന്നാലെ മറ്റു ഭാഷകളിലെ താരങ്ങളെയും ആരാധകരെയും വിസ്മയിപ്പിക്കുകയാണ് ദിൻജിത്ത് അയ്യത്താൻ- ബാഹുൽ രമേശ് കൂട്ടുകെട്ടിലെത്തിയ 'എക്കോ'. ഒടിടിയിൽ എത്തിയതിന് ശേഷവും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് നടൻ ധനുഷ് രംഗത്തെത്തി.
“എക്കോ സിനിമ ഒരു മാസ്റ്റര്‍പീസ് ആണെന്നും നടി ബിയാന മോമിന്‍ അഭിനയത്തിനുള്ള എല്ലാ വലിയ അംഗീകാരങ്ങൾ അര്‍ഹിക്കുന്നുണ്ടെന്നും ലോക നിലവാരത്തിലുള്ള പ്രകടനമാണ് അവർ നടത്തിയെതെന്നും" - ധനുഷ് എക്സിലൂടെ കുറിച്ചു.
നെറ്റ്ഫ്ലിക്സിലൂടെ ഡിസംബര്‍ 31 നാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. മലയാളത്തിൽ കഴിഞ്ഞ വര്‍ഷത്തെ റിലീസുകളില്‍ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു എക്കോ. നവംബര്‍ 21 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. ബാഹുല്‍ രമേശ് തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദിന്‍ജിത്ത് അയ്യത്താന്‍ ആണ്.
advertisement
വലിയ ബഹളങ്ങളോ അവകാശവാദങ്ങളോ ഇല്ലാതെ എത്തിയ ചിത്രം ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയതോടെ തിയറ്ററിലേക്ക് ജനം ഇരച്ചെത്തുകയായിരുന്നു.
advertisement
സന്ദീപ് പ്രദീപ്, വിനീത്, നരേൻ, ബിനു പപ്പു, സൗരഭ് സച്ച്ദേവ, ബിയാന മോമിൻ, അശോകൻ തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.
Summary: After stunning Malayalam cinema audiences, the Dinjith Ayyathan-Bahul Ramesh collaboration 'Eko' is now amazing stars and fans from other languages. Even after its OTT release, the film continues to receive an excellent response. Now, actor Dhanush has come forward to praise the movie.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'മാസ്റ്റർപീസ് സിനിമ, നടിയുടേത് ലോകോത്തര പ്രകടനം'; 'എക്കോ'യെ പ്രശംസിച്ച് ധനുഷ്
Next Article
advertisement
'മാസ്റ്റർപീസ് സിനിമ, നടിയുടേത് ലോകോത്തര പ്രകടനം'; 'എക്കോ'യെ പ്രശംസിച്ച് ധനുഷ്
'മാസ്റ്റർപീസ് സിനിമ, നടിയുടേത് ലോകോത്തര പ്രകടനം'; 'എക്കോ'യെ പ്രശംസിച്ച് ധനുഷ്
  • മലയാള സിനിമ 'എക്കോ'യെ ധനുഷ് മാസ്റ്റർപീസ് എന്ന് വിശേഷിപ്പിച്ച് ബിയാന മോമിന്‍ അഭിനയം പ്രശംസിച്ചു

  • ഒടിടിയിൽ റിലീസായ ശേഷം മികച്ച പ്രതികരണം നേടിയ 'എക്കോ' മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രശംസ നേടി

  • ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രത്തിൽ ബാഹുൽ രമേശ് തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ചു

View All
advertisement