Marco | കോടികൾ കൊയ്ത 'മാർക്കോ'യുടെ ലാഭത്തിലൊരു വിഹിതം അശരണരായ അമ്മമാർക്കും കുട്ടികൾക്കും നൽകി നിർമാതാക്കൾ

Last Updated:

അശരണരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽത്ത് ഫൗണ്ടേഷനും ആരും നോക്കാനില്ലാതെ കഴിയുന്ന അമ്മമാരെ ചേർത്തുപിടിക്കുന്ന സംഘടനയായ അമ്മക്കുയിലിനും സഹായം

'മാർക്കോ' വിജയാഘോഷത്തിൽ നിന്നും
'മാർക്കോ' വിജയാഘോഷത്തിൽ നിന്നും
ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളൻ’ സിനിമയുടെ പൂജ ചടങ്ങുകള്‍ക്ക് പിന്നാലെ 'മാർക്കോ' വിജയാഘോഷവും. സമൂഹത്തിൽ ആരും നോക്കാനില്ലാത്ത അമ്മമാർക്കും കുട്ടികള്‍ക്കും സഹായഹസ്തം നീട്ടിക്കൊണ്ട് വലിയൊരു ചുവടുവയ്പ്പും ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് ചടങ്ങിനിടയിൽ നടത്തുകയുണ്ടായി.
അശരണരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽത്ത് ഫൗണ്ടേഷനും ആരും നോക്കാനില്ലാതെ കഴിയുന്ന അമ്മമാരെ ചേർത്തുപിടിക്കുന്ന സംഘടനയായ അമ്മക്കുയിലിനും ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ആദ്യ സിനിമയായ 'മാർക്കോ'യുടെ വൻ വിജയത്തിലൂടെ നേടിയ ലാഭ വിഹിതത്തിൽ നിന്നുള്ള ഒരു തുക നൽകിക്കൊണ്ടാണ് സിനിമയുടെ വിജയം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് ആഘോഷിച്ചത്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് സാരഥി ഷരീഫ് മുഹമ്മദിന്‍റെ മക്കളായ ഫ്രെയാ മറിയവും അയാ മറിയവും ചേർന്നാണ് ഈ തുക രണ്ട് സംഘടനകളുടേയും പ്രതിനിധികള്‍ക്ക് വേദിയിൽ വെച്ച് സമ്മാനിച്ചത്.
advertisement
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിരുകവിഞ്ഞ വയലൻസിന്‍റെ പേരിൽ 'മാർക്കോ' ഇറങ്ങിയ ശേഷം സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിൽ അനുകൂലവും പ്രതികൂലവുമായ ചർച്ചകള്‍ നടന്നിരുന്നു. 'മാർക്കോ'യുടെ വിജയാഘോഷത്തിലൂടെ തന്നെ അശരണരായ സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നൽകി ഒരു സന്ദേശം ഈ സമൂഹത്തിനു കൈമാറുകയാണ് അണിയറപ്രവർത്തകർ.
സിനിമാ ലോകത്തെ ശ്രദ്ധേയരും മറ്റ് മഹനീയ വ്യക്തിത്വങ്ങളും സിനിമയിലെ അണിയറ പ്രവർത്തകരും മാധ്യമ സുഹൃത്തുക്കളുമടക്കമുള്ളവര്‍ അണിനിരന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു കാട്ടാളൻ ലോഞ്ച് നടന്നത്.
സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, സിദ്ദീഖ്, ജഗദീഷ്, ബോളിവുഡ് താരം കബീർ ദുഹാൻ സിങ്, ഐ.എം. വിജയൻ, ആൻ്റണി വർഗ്ഗീസ് പെപ്പെ, ഡയറക്ടർ ഹനീഫ് അദേനി, രജിഷ വിജയൻ, ഹനാൻ ഷാ, ബേബി ജീൻ, ഷറഫുദ്ധീൻ, ഡയറക്ടർ ജിതിൻ ലാൽ, ആൻസൺ പോൾ, സാഗർ സൂര്യ, ഷോൺ റോയ്, എഡിറ്റർ ഷമീർ മുഹമ്മദ് തുടങ്ങി നിരവധി താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കാനെത്തുകയുണ്ടായി.
advertisement
ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ നായികയാവുന്നത് രജിഷ വിജയനാണ്. മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.
പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നു.
advertisement
ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ 'ആന്‍റണി വർഗ്ഗീസ്' എന്ന പേരിലെ കഥാപാത്രമായി എത്തുന്നു. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ പ്രശസ്ത സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയാണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്.
പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. 'കാന്താര ചാപ്റ്റർ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. ഐഡന്‍റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. ശ്രദ്ധേയ ഛായാഗ്രാഹകൻ രെണദേവാണ് ഡിഒപി.
advertisement
എം.ആർ. രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പി.ആർ.ഒ.: ആതിര ദിൽജിത്ത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Marco | കോടികൾ കൊയ്ത 'മാർക്കോ'യുടെ ലാഭത്തിലൊരു വിഹിതം അശരണരായ അമ്മമാർക്കും കുട്ടികൾക്കും നൽകി നിർമാതാക്കൾ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement