Aadu 3| സീൻ മാറ്റാൻ ഷാജി പാപ്പനും പിള്ളേരും മൂന്നാമതും എത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി മിഥുൻ മാനുവൽ

Last Updated:

ആട് 3യുടെ സ്ക്രിപ്റ്റിന്റെ ഫോട്ടോ പങ്കിട്ടുകൊണ്ടാണ് മിഥുൻ മാനുവൽ തോമസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്

ഷാജി പാപ്പനും പിള്ളേരും ആരാധകരിൽ സൃഷ്ടിച്ച ഓളം ചെറുതല്ല. ഇപ്പോഴിതാ തീയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ആട് സിനിമയുടെ മൂന്നാം ഭാ​ഗവും എത്തുന്നു എന്ന പ്രഖ്യാപനമാണ് എത്തിയിരിക്കുന്നത്. സംവിധായകൻ മിഥുൻ മാനുവൽ ആണ് ആട് 3 ന്റെ വരവ് ഔദ്യോ​ഗികമായി അറിയിച്ചിരിക്കുന്നത്.
ആട് 3യുടെ സ്ക്രിപ്റ്റിന്റെ ഫോട്ടോ പങ്കിട്ടുകൊണ്ടാണ് മിഥുൻ മാനുവൽ തോമസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആട് 3 അവസാന യാത്രയ്ക്കായി ഒരുങ്ങിക്കഴിഞ്ഞുവെന്നും മിഥുൻ കുറിക്കുന്നുണ്ട്.
'കുറച്ചു നാളായി - വിദൂര ഭൂതകാലത്തിലേക്ക്, വിദൂര ഭാവിയിലേക്ക്, പ്രക്ഷുബ്ധമായ വർത്തമാനത്തിലൂടെ തിരയുകയായിരുന്നു..!! ഒടുവിൽ, അവർ ഒരു അതിമനോഹരമായ 'ലാസ്റ്റ് റൈഡിന്' ഒരുങ്ങുകയാണ്..!'എന്നാണ് മിഥുൻ കുറിച്ചിരിക്കുന്നത്.
ജയസൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് ആട്. ഫ്രൈഡൈ ഫിലിംസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് ആട് ഫ്രാഞ്ചൈസികളുടെ നിർമ്മാണം. ജയസൂര്യ, വിജയ് ബാബു, വിനായകൻ, സണ്ണി വെയ്ൻ, സൈജു ഗോവിന്ദ കുറുപ്പ്, അജു വർഗീസ്, ഷാൻ റഹ്മാൻ, ഇന്ദ്രൻസ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Film/
Aadu 3| സീൻ മാറ്റാൻ ഷാജി പാപ്പനും പിള്ളേരും മൂന്നാമതും എത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി മിഥുൻ മാനുവൽ
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement