എമ്പുരാനിൽ സകല പുകിലും ഒപ്പിച്ച പുള്ളി; 'ബാബ ബജ്റം​ഗി' അഭിമന്യു സിംഗ് നായകനാവുന്നു

Last Updated:

ഒട്ടനവധി ഹിന്ദി ചിത്രങ്ങളിൽ തിളങ്ങിയ അഭിമന്യു സിം​ഗ് എമ്പുരാനിലെ ക്രൂരനായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് മലയാളി പ്രേക്ഷകർക്ക് സുപരിചിതനായത്

അഭിമന്യു സിംഗ് എമ്പുരാനിൽ
അഭിമന്യു സിംഗ് എമ്പുരാനിൽ
എമ്പുരാനിലെ വില്ലൻ ബാബ ബ​ജ്റം​ഗിയായി തിളങ്ങിയ അഭിമന്യു സിം​ഗ് വീണ്ടും മലയാള മണ്ണിലേക്ക് എത്തുന്നു. എന്നാൽ ഇത്തവണ എത്തുന്നത് വില്ലനായല്ല, നായകനായാണ്. ഷഹ്‌മോൻ ബി. പറേലിൽ സംവിധാനം ചെയ്യുന്ന 'വവ്വാൽ' എന്ന ചിത്രത്തിലൂടെയാണ് അഭിമന്യു സിം​ഗ് വീണ്ടു മലയാള സിനിമയിലേക്ക് എത്തുന്നത്. അഭിമന്യു സിം​ഗിനെ സ്വാ​ഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റർ അണിയറക്കാർ പുറത്തുവിട്ടു.
ഒട്ടനവധി ഹിന്ദി ചിത്രങ്ങളിൽ തിളങ്ങിയ അഭിമന്യു സിം​ഗ് എമ്പുരാനിലെ ക്രൂരനായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് മലയാളി പ്രേക്ഷകർക്ക് സുപരിചിതനായത്. കഴിഞ്ഞ ദിവസം ടൈറ്റിൽ‌ പുറത്തുവിട്ടതിന് ശേഷം വവ്വാൽ ടീം പുറത്തിവിടുന്ന ഏറ്റവും വലിയ അപ്ഡേറ്റാണ് അഭിമന്യു സിം​ഗിന്റെ കടന്നുവരവ്. ഓൺഡിമാന്റ്സിന്റെ ബാനറിൽ ഷഹ്‌മോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ വ്വവാലിന്റെ മറ്റ് കഥാപാത്രങ്ങളുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.
'കെങ്കേമം' എന്ന ചിത്രത്തിനു ശേഷം ഷഹ്‌മോൻ ഒരുക്കുന്ന 'വവ്വാൽ' ഏറെ ദുരൂഹതകൾ ഉയർത്തുന്ന ഒരു ചിത്രമായിരിക്കും എന്ന സൂചന ടൈറ്റിൽ നൽകുന്നുണ്ട്. മനോജ് എം.ജെ. ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കലാണ്.
advertisement
എഡിറ്റർ- ഫൈസൽ പി. ഷഹ്‌മോൻ, സം​ഗീതം- ജോൺസൺ പീറ്റർ, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ മാത്യു, മേക്കപ്പ്- സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ- ഭക്തൻ മങ്ങാട്, സംഘടനം- നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ്- ആഷിഖ് ദിൽജിത്ത്, പി.ആർ.ഒ.- എ.എസ്. ദിനേശ്, സതീഷ് എരിയാളത്ത്, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിം​ഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ - കോളിൻസ് ലിയോഫിൽ. സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും.
Summary: Abhimanyu Singh, who was the villain Baba Bajrangi in Empuraan, is once again coming to Malayalam cinema. This time around, he is not a villain, but a hero. Abhimanyu Singh is making his comeback to Malayalam cinema through the film Vavvaal, directed by Shahmon B. Parelil. The makers have released a poster welcoming Abhimanyu Singh
മലയാളം വാർത്തകൾ/ വാർത്ത/Film/
എമ്പുരാനിൽ സകല പുകിലും ഒപ്പിച്ച പുള്ളി; 'ബാബ ബജ്റം​ഗി' അഭിമന്യു സിംഗ് നായകനാവുന്നു
Next Article
advertisement
'മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കാന്‍ കാരണം നുഴഞ്ഞുകയറ്റം; പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ അവകാശമുണ്ട്:' അമിത് ഷാ
'മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കാന്‍ കാരണം നുഴഞ്ഞുകയറ്റം; പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കള്‍ക്ക്...
  • അമിത് ഷാ: മുസ്ലീം ജനസംഖ്യ വർധന പാക്കിസ്ഥാനും ബംഗ്ലാദേശും നിന്നുള്ള നുഴഞ്ഞുകയറ്റം മൂലമാണ്.

  • 1951-2011 കാലയളവില്‍ ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 84%ല്‍ നിന്ന് 79%ലേക്ക് കുറഞ്ഞുവെന്ന് ഷാ ചൂണ്ടിക്കാട്ടി.

  • ഹിന്ദുക്കള്‍ക്ക് ഇന്ത്യയില്‍ അഭയം തേടാന്‍ ഭരണഘടനാപരവും ധാര്‍മ്മികവുമായ അവകാശമുണ്ടെന്ന് അമിത് ഷാ.

View All
advertisement