advertisement

തമിഴ്നാട്ടിൽ നായ്ക്കുട്ടികളെ ചുമരിലെറിഞ്ഞു കൊന്ന യുവതി പിടിയിൽ

Last Updated:

നിലവിൽ രണ്ട് സ്ത്രീകൾക്കെതിരെയും നിയമനടപടികൾ പുരോഗമിക്കുകയാണ്

 സിസിടിവി ദൃശ്യങ്ങൾ
സിസിടിവി ദൃശ്യങ്ങൾ
ചെന്നെ: തമിഴ്നാട്ടിലെ മധുരയിൽ നായ്ക്കുട്ടികളെ ചുമരിലെറിഞ്ഞു കൊന്ന് യുവതി. അയൽവാസികൾ തമ്മിലുള്ള തർക്കത്തെത്തുടർന്നാണ് നായ്ക്കുട്ടികളെ ക്രൂരമായി എറിഞ്ഞുകൊന്നത്. സംഭവത്തിൽ 28 വയസ്സുള്ള യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിക്ക് സമീപമുള്ള കമ്പരസംപേട്ടൈ സ്വദേശിനി ജെ. മീനാക്ഷി മിശ്രയാണ് പിടിയിലായത്. നായ്ക്കുട്ടികളെ ചുമരിലേക്ക് ആഞ്ഞെറിയുന്ന ദൃശ്യങ്ങൾ സിസിടിവിയിലൂടെ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധവും ഉയർന്നു.
പോലീസ് റിപ്പോർട്ടുകൾ പ്രകാരം മീനാക്ഷിയും അയൽവാസി ജി. ഭുവനേശ്വരിയും തമ്മിൽ ഒരു വർഷത്തിലേറെയായി തർക്കം നിലനിന്നിരുന്നു. മാർച്ച് 4-ന് രാവിലെ ഇവർ തമ്മിൽ വീണ്ടും വഴക്കുണ്ടാവുകയും ഇതിനിടെ ഭുവനേശ്വരി എറിഞ്ഞ കല്ല് മീനാക്ഷിയുടെ മൂന്ന് വയസ്സുള്ള മകന്റെ ദേഹത്ത് കൊള്ളുകയും ചെയ്തു. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയി മടങ്ങിവന്ന മീനാക്ഷി, ഭുവനേശ്വരി വളർത്തുന്ന നായ്ക്കുട്ടികളെ വീടിന് പുറത്ത് കാണുകയും ആ ദേഷ്യത്തിൽ അവയെ എടുത്ത് ചുമരിലേക്ക് വലിച്ചെറിയുകയുമായിരുന്നു. ക്രൂരമായ ഈ ആക്രമണത്തിൽ രണ്ട് നായ്ക്കുട്ടികൾ ചത്തു.
advertisement
ഇതിന്റെ വീഡിയോ പുറത്തു വന്നതോടെ ത്രിച്ചിയിലെ 'പീപ്പിൾ ഫോർ ആനിമൽസ്' സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജീയപുരം പോലീസ് മീനാക്ഷിക്കെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം കേസെടുത്തു. അതേസമയം, മീനാക്ഷിയുടെ മകനെ പരിക്കേൽപ്പിച്ച സംഭവത്തിൽ ഭുവനേശ്വരിക്കെതിരെയും പോലീസ് കേസെടുത്ത് അവരെയും അറസ്റ്റ് ചെയ്തു. നിലവിൽ രണ്ട് സ്ത്രീകൾക്കെതിരെയും നിയമനടപടികൾ പുരോഗമിക്കുകയാണ്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
തമിഴ്നാട്ടിൽ നായ്ക്കുട്ടികളെ ചുമരിലെറിഞ്ഞു കൊന്ന യുവതി പിടിയിൽ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement