Good bad Ugly OTT: തീയേറ്ററുകളിൽ സൂപ്പർ ഹിറ്റായ അജിത് ചിത്രം; ഗുഡ് ബാഡ് അഗ്ലി ഒടിടിയിലേക്ക്

Last Updated:

നെറ്റ്ഫ്ലിക്‌സാണ് സിനിമയുടെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്

News18
News18
തമിഴ് സൂപ്പർ താരം അജിത് നായകനായി എത്തിയ ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. വിശാൽ ചിത്രം ‘മാർക്ക് ആന്റണി’ക്കു ശേഷം ആദിക് രവിചന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. ഏപ്രിൽ 10 ന് തീയേറ്ററുകളിൽ എത്തിയ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രം ഇതിനകം ആഗോളതലത്തിൽ 200 കോടിക്ക് മുകളിൽ കളക്ഷൻ നേടിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോഴിതാ, ചിത്രം ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം മെയ് എട്ട് മുതൽ സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ലിക്‌സാണ് സിനിമയുടെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. തിയേറ്ററിൽ എത്തി കൃത്യം 28 ദിവസത്തിന് ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്.














View this post on Instagram
























A post shared by Netflix India (@netflix_in)



advertisement
തമിഴ്‌നാട് ബോക്സ് ഓഫീസിൽ മാത്രം സിനിമ 100 കോടിക്ക് മുകളിൽ കളക്ട് ചെയ്തിട്ടുണ്ട്. മാസ് ആക്ഷന്‍ പടമായി ഒരുങ്ങിയ ചിത്രത്തിൽ സുനില്‍, ഷൈന്‍ ടോം ചാക്കോ, പ്രസന്ന, ജാക്കി ഷെറോഫ്, പ്രഭു, യോഗി ബാബു, തൃഷ, പ്രിയ വാര്യര്‍, സിമ്രാന്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. പുഷ്പ നിര്‍മ്മാതാക്കളായ മൈത്രി മൂവിമേക്കേര്‍സും, ടി സീരിസുമാണ് നിര്‍മ്മാതാക്കള്‍.
മലയാളം വാർത്തകൾ/ വാർത്ത/Film/
Good bad Ugly OTT: തീയേറ്ററുകളിൽ സൂപ്പർ ഹിറ്റായ അജിത് ചിത്രം; ഗുഡ് ബാഡ് അഗ്ലി ഒടിടിയിലേക്ക്
Next Article
advertisement
മകന്റെ അധ്യാപകനെ സ്കൂളിൽ കയറി മർദിച്ച കൊലക്കേസ് പ്രതിയായ രക്ഷിതാവ് അറസ്റ്റിൽ
മകന്റെ അധ്യാപകനെ സ്കൂളിൽ കയറി മർദിച്ച കൊലക്കേസ് പ്രതിയായ രക്ഷിതാവ് അറസ്റ്റിൽ
  • തൃശൂർ ശ്രീനാരായണപുരത്ത് അധ്യാപകൻ ഭരത്കൃഷ്ണക്ക് രക്ഷിതാവിന്റെ മർദനമേറ്റു.

  • നിരവധി കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡിയായ ധനീഷ് അധ്യാപകൻ ഭരത്കൃഷ്ണയെ മർദിച്ചു.

  • മർദനത്തിൽ പരിക്കേറ്റ അധ്യാപകൻ ചികിത്സ തേടിയതോടെ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

View All
advertisement