രവീന്ദ്രനാഥ് ടാഗോറായി അനുപം ഖേർ; 538-ാമത് ചിത്രത്തിന്റെ സന്തോഷം പങ്കുവെച്ച് താരം

Last Updated:

ചിത്രം കണ്ടിട്ട് അനൂപം ഖേർ ആണെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നാണ് ആരാധകർ പറയുന്നത്

Anupam Kher
Anupam Kher
തന്റെ കരിയറിലെ 538-ാമത് ചിത്രം പ്രഖ്യാപിച്ച് ബോളിവുഡ് നടൻ അനുപം ഖേർ. രവീന്ദ്രനാഥ് ടാഗോറായാണ് ചിത്രത്തിൽ അനുപം ഖേർ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അദ്ദേഹം പങ്കുവച്ചു. ടാ​ഗോറായിയാണ് അനുപം ഖേർ വേഷമിടുന്നത്. രവീന്ദ്രനാഥ് ടാഗോറായി വേഷമിടാൻ സാധിച്ചതിലെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു. ‘ഗുരുദേവിനെ സ്‌ക്രീനിൽ അവതരിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചത് എന്റെ ഭാഗ്യമാണ്! ഈ സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ ഞാൻ നിങ്ങളുമായി പങ്കുവെക്കും, രവീന്ദ്രനാഥ് ടാഗോറിനെ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ട്, എന്നാണ് അനുപം ഖേർ കുറിച്ചത്.

View this post on Instagram

A post shared by Anupam Kher (@anupampkher)

advertisement
നിരവധി പേരാണ് ടാ​ഗോറിന്റെ വേഷമിട്ട അനുപം ഖേറിനെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തുന്നത്. ചിത്രം കണ്ടിട്ട് അനൂപം ഖേർ ആണെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. ‘മറ്റാർക്കും നിങ്ങളേക്കാൾ നന്നായി ഈ വേഷം ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പുണ്ട്’, എന്നാണ് മറ്റു ചിലർ കമന്റ് ചെയ്യുന്നത്.  മെട്രോ ഇൻ ദിനോ ആണ് അനുപം ഖേറിന്റേതായി റിലീസിനൊരുങ്ങുന്നത്. അനുരാഗ് ബാസു ഒരുക്കുന്ന ആന്തോളജി ചിത്രമാണിത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
രവീന്ദ്രനാഥ് ടാഗോറായി അനുപം ഖേർ; 538-ാമത് ചിത്രത്തിന്റെ സന്തോഷം പങ്കുവെച്ച് താരം
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement