നടനായ ഭർത്താവ് സംവിധായകനായി, ഭാര്യ പാടി; ഇത് ചന്തുവിന്റെയും സ്വാതിയുടെയും സ്വന്തം 'സ്വ'

Last Updated:

Actor Chandhunath and wife Swathi unite for the making of a music album Swa | ഒരു സമ്പൂർണ്ണ കുടുംബ കവർ സോംഗുമായി നടൻ ചന്തുനാഥും ഭാര്യ സ്വാതിയും

പതിനെട്ടാം പടിയിലെ ജോൺ എബ്രഹാം പാലക്കൽ എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ അനുജൻ, സ്കൂൾ അധ്യാപകനായ ജോയിയെ അവതരിപ്പിച്ച ചന്തുനാഥ്. അടുത്തതായി റാമിൽ മോഹൻലാലിനൊപ്പം ചന്തുവിനെ കാണാം. നടനെന്ന നിലയിൽ മെഗാ സ്റ്റാറുകൾക്കൊപ്പം അരങ്ങേറ്റം കുറിച്ച ചന്തുവിന്റെ വീട്ടിൽ ഒരു കലാകാരിയുണ്ട്. ചന്തുവിന്റെ ഭാര്യ സ്വാതി. റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർ സ്വാതിയെ കണ്ടിരിക്കുന്നു. കലാകാരായ ഈ ദമ്പതികൾ ഇതാ ഒന്നിച്ചൊരു മാഷ് അപ്പ് കവർ സോംഗുമായി എത്തുന്നു; 'സ്വ'.
പേര് സൂചിപ്പിക്കും പോലെ ഇതവരുടെ സ്വന്തം പ്രൊജക്റ്റ് ആണ്. കൂടാത്തതിന് ഗാനമാലപിച്ച സ്വാതിയുടെ പേരുമായും സമാനതയുണ്ട്. വിദ്യാസാഗർ ഈണമിട്ട അഞ്ചു ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ടാണ് 'സ്വ' പുറത്തിറങ്ങിയിരിക്കുന്നത്. നിർമാണവും, കൺസെപ്റ്റും, സംവിധാനവുമെല്ലാം ചന്തു തന്നെ. ആലാപനം സ്വാതി. കൂടാതെ ഇതിനുള്ളിൽ രസകരമായ ഒരു കഥതീർത്ത് ഇവർ രണ്ടുപേരും അഭിനയിച്ചിട്ടുമുണ്ട്.
ചാന്തുപൊട്ടിലെ 'ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്...', സമ്മർ ഇൻ ബേത്ലെഹേമിലെ 'ചൂളമടിച്ചു കറങ്ങി നടക്കും...', ധൂളിലെ 'ആശൈ ആശൈ...', പാർഥിബൻ കനവിലെ 'ആലങ്കുയിൽ...', അന്പേ ശിവത്തിലെ 'മൗനമേ...' എന്നീ ഗാനങ്ങളാണ് മാഷ് അപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
advertisement
സ്വന്തം എന്ന് പറയുമ്പോൾ ഈ മാഷ് അപ്പ് അവസാനിക്കുന്നത് വരെ കണ്ടാൽ അതിന്റെ പൂർണ്ണത മനസ്സിലാവും. നടനാവുമോ ഗായകനാവുമോ എന്ന് തീർത്തുപറയാറായിട്ടില്ലാത്ത ഒരാൾ കൂടി റെക്കോർഡിംഗ് സ്റ്റുഡിയോയിൽ അച്ഛന്റെ കയ്യിലിരുന്ന് കൊണ്ട് കടന്നു വരുന്നുണ്ട്; ചന്തുവിന്റെയും സ്വാതിയുംടെയും ഏക മകൻ നീലൻ എന്ന നീലാംശ്. ഈ വർഷമാദ്യം ഒന്നാം പിറന്നാൾ ആഘോഷിച്ച നീലന് മോഹൻലാൽ ആശംസ അറിയിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
നടനായ ഭർത്താവ് സംവിധായകനായി, ഭാര്യ പാടി; ഇത് ചന്തുവിന്റെയും സ്വാതിയുടെയും സ്വന്തം 'സ്വ'
Next Article
advertisement
സഹപാഠിയുടെ വീട്ടിൽ വിരുന്നുകാരിയായി എത്തി 36 പവൻ സ്വർണവുമായി മുങ്ങിയ 24കാരി പിടിയിൽ
സഹപാഠിയുടെ വീട്ടിൽ വിരുന്നുകാരിയായി എത്തി 36 പവൻ സ്വർണവുമായി മുങ്ങിയ 24കാരി പിടിയിൽ
  • സഹപാഠിയുടെ വീട്ടിൽ നിന്ന് 36 പവൻ സ്വർണം മോഷ്ടിച്ച ആന്ധ്രാ സ്വദേശിനി മുംബൈയിൽ പോലീസ് പിടിയിൽ.

  • മോഷണത്തിന് ശേഷം ഗുജറാത്തിൽ പട്ടാളത്തിൽ ജോലി ലഭിച്ചെന്ന് പറഞ്ഞ് പ്രതി അധികൃതരെ വിശ്വസിപ്പിച്ചു.

  • മോഷ്ടിച്ച സ്വർണം വിറ്റുകിട്ടിയ പണവുമായി പ്രതി ടാൻസാനിയയിലേക്ക് കടന്നതായി പോലീസ് അറിയിച്ചു.

View All
advertisement