ബോധരഹിതനായി വീണ ബോളിവുഡ് താരം ഗോവിന്ദ ആശുപത്രിയിൽ

Last Updated:

ഗോവിന്ദ ഇക്കഴിഞ്ഞ ദിവസം നടൻ ധർമേന്ദ്രയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു

News18
News18
മുംബൈ: ബോളിവുഡ് നടൻ ഗോവിന്ദയെ (61) ബോധരഹിതനായി വീണതിനെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബർബൻ ജുഹുവിലെ ക്രിട്ടികെയർ ആശുപത്രിയിൽ ചികിത്സയിലാണ് താരമെന്ന് സുഹൃത്ത് ലളിത് ബിൻഡാൽ പറഞ്ഞു. ചൊവ്വാഴ്ച അർധരാത്രിയാണ് ബോധക്ഷയം ഉണ്ടായത്.
ഗോവിന്ദയെ വിവിധ പരിശോധനകൾക്ക് വിധേയനാക്കിയിട്ടുണ്ട്. ഫലത്തിനായി കാത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഗോവിന്ദ ഇക്കഴിഞ്ഞ ദിവസം നടൻ ധർമേന്ദ്രയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ധർമേന്ദ്രയെ സന്ദർശിക്കാനെത്തിയ ഗോവിന്ദയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഡ്രൈവ് ചെയ്ത് ആശുപത്രിയിലെത്തിയ ഗോവിന്ദ വികാരാധീനനായി കാണപ്പെട്ടു.
കഴിഞ്ഞ വര്‍ഷം സ്വന്തം റിവോൾവര്‍ പരിശോധിക്കുന്നതിനിടെ ഗോവിന്ദക്ക് അബദ്ധത്തിൽ വെടിയേറ്റിരുന്നു. കാൽമുട്ടിന് താഴെ പരിക്കേറ്റതിനെത്തുടർന്ന് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് വെടിയുണ്ട പുറത്തെടുത്തത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
ബോധരഹിതനായി വീണ ബോളിവുഡ് താരം ഗോവിന്ദ ആശുപത്രിയിൽ
Next Article
advertisement
ഭീകരാക്രമണത്തിനായി രണ്ടുവര്‍ഷത്തിലേറെയായി സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കുന്നു; അറസ്റ്റിലായ ഡോ. ഷഹീന്‍ ഷാഹിദ്
ഭീകരാക്രമണത്തിനായി രണ്ടുവര്‍ഷത്തിലേറെയായി സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കുന്നു; അറസ്റ്റിലായ ഡോ. ഷഹീന്‍ ഷാഹിദ്
  • ഡോ. ഷഹീൻ ഷാഹിദ് രണ്ടുവർഷത്തിലേറെയായി സ്‌ഫോടകവസ്തുക്കൾ ശേഖരിച്ചുവെന്ന് ശ്രീനഗറിൽ വെളിപ്പെടുത്തി.

  • ഡോ. ഉമർ ഉൻ നബി, ഡോ. മുസമ്മിൽ അഹമ്മദ്, ഡോ. അദീർ മജീദ് റാത്തർ എന്നിവരും ഫരീദാബാദ് മൊഡ്യൂളിൽ.

  • അമോണിയം നൈട്രേറ്റ് പോലുള്ള സ്‌ഫോടകവസ്തുക്കൾ ശേഖരിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

View All
advertisement