'ബസൂക്ക ചിത്രീകരണത്തിനിടെ തലച്ചോറിൽ ക്ഷതമുണ്ടായി'; വെളിപ്പെടുത്തലുമായി നടൻ ഹക്കീം ഷാജഹാൻ
- Published by:Sarika N
- news18-malayalam
Last Updated:
ബസൂക്ക ഞങ്ങൾക്കൊരു സിനിമ മാത്രമല്ലെന്നും പൂർത്തിയാക്കണമെന്ന് ദൃഢനിശ്ചയമെടുത്ത പോരാട്ടമാണെന്നും ഹക്കീം പറഞ്ഞു
നടൻ മമ്മൂട്ടി നായകനായി ഡീനോ ഡെന്നീസ് സംവിധാനം നിർവഹിച്ച ചിത്രമാണ് ബസൂക്ക. ഏപ്രിൽ 10 ന് തീയേറ്ററുകളിൽ എത്തിയ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. മമ്മൂട്ടിയോടൊപ്പം തന്നെ ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം കൈകാര്യം ചെയ്ത നടനാണ് ഹക്കീം ഷാജഹാൻ. ഇപ്പോഴിതാ, ബസൂക്കയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച ഒരപകടത്തേക്കുറിച്ചും മമ്മൂട്ടിക്കൊപ്പം മുഴുനീളവേഷം ചെയ്തതിനേക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ഹക്കീം. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് സ്വപ്നസാക്ഷാത്ക്കാരമാണെന്ന് ഹക്കീം പറയുന്നു. ഇന്ത്യൻ സിനിമയുടെ ഇതിഹാസത്തോടൊപ്പം അഭിനയിക്കാൻ അവിസ്മരണീയമായ ഒരവസരം ലഭിച്ചു. ഈ നിമിഷങ്ങൾ താൻ എന്നെന്നും വിലപ്പെട്ടതായി സൂക്ഷിക്കുമെന്നും ഹക്കീം ഷാജഹാൻ കുറിച്ചു. ബസൂക്ക ഞങ്ങൾക്കൊരു സിനിമ മാത്രമല്ലെന്നും പൂർത്തിയാക്കണമെന്ന് ദൃഢനിശ്ചയമെടുത്ത പോരാട്ടമാണെന്നും നടൻ പറയുന്നു. സണ്ണി എന്ന കഥാപാത്രത്തെയാണ് ഹക്കിം ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
advertisement
അപകടത്തെക്കുറിച്ചുള്ള ഹക്കിമിന്റെ വാക്കുകൾ ഇങ്ങനെ, 'ചിത്രീകരണത്തിനിടെ എനിക്കൊരു അപകടമുണ്ടായി. അത് തലച്ചോറിൽ ക്ഷതമുണ്ടാകുന്നതിനുവരെ കാരണമായി. എങ്കിലും ഞങ്ങൾ മുന്നോട്ടുപോകുകതന്നെ ചെയ്തു. വേദന, സ്ഥിരോത്സാഹം, സത്യസന്ധമായ അഭിനിവേശം എന്നിവ ഞങ്ങളെ മുന്നോട്ട് നയിച്ചു. ഇത് ഞങ്ങൾക്കൊരു സിനിമയല്ല. പൂർത്തിയാക്കണമെന്ന് ഞങ്ങൾ ദൃഢനിശ്ചയമെടുത്ത പോരാട്ടമാണ്.'' ഹക്കീം കുറിച്ചു.
ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും നിർണായകമായ ഒരു കഥാപാത്രത്തെ ഈ അവതരിപ്പിക്കുന്നു. ബെഞ്ചമിൻ ജോഷ്വാ എന്ന് പേരുള്ള പോലീസ് ഓഫീസർ കഥാപാത്രമായാണ് ഗൗതം മേനോൻ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഭാമ അരുൺ, ഡിനു ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
April 13, 2025 10:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ബസൂക്ക ചിത്രീകരണത്തിനിടെ തലച്ചോറിൽ ക്ഷതമുണ്ടായി'; വെളിപ്പെടുത്തലുമായി നടൻ ഹക്കീം ഷാജഹാൻ