Hema Committee Report | 'നിലപാടിന്റെ കരുത്തിന് ഒരേയൊരു പേര് WCC'; ഹരീഷ് പേരടി
- Published by:Sneha Reghu
- news18-malayalam
Last Updated:
തിങ്കളാഴ്ച ഉച്ചയോടെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടത്. സിനിമാ മേഖലയിൽ നിന്നും ചുരുക്കം ചിലർ മാത്രമാണ് റിപ്പോർട്ടിൽ പ്രതികരിച്ചത്.
ഹേമകമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. പോരാളികൾക്ക് അഭിവാദ്യങ്ങൾ എന്ന ക്യാപ്ഷനോടെ ഡബ്ല്യു സി സി യിലുള്ള വനിതാ താരളുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു നടന്റെ പ്രതികരണം. 'പോരാളികൾക്ക് അഭിവാദ്യങ്ങൾ..നിലപാടിന്റെ ആ കരുത്തിന് ഒരേയൊരു പേര്...WCC…' എന്നായിരുന്നു ഹരീഷ് പേരടി കുറിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് നടൻ പ്രതികരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടത്. സിനിമാ മേഖലയിൽ നിന്നും ചുരുക്കം ചിലർ മാത്രമാണ് റിപ്പോർട്ടിൽ പ്രതികരിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയിലെ സ്ത്രീകളുടെ വിജയമെന്നാണ് നടി രഞ്ജിനിയുടെ വാക്കുകൾ. റിപ്പോർട്ട് വിശദമായി പഠിച്ചിട്ട് പ്രതികരിക്കാമെന്നാണ് അമ്മ സെക്രട്ടറി സിദ്ദിഖും നടൻ ബാബു രാജും പറഞ്ഞത്.
വിവരാവകാശ കമ്മീഷന്റെ നിർദേശം അനുസരിച്ചാണ് വർഷങ്ങൾക്ക് ശേഷം ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടത്. മുൻ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായ മൂന്നംഗ കമ്മിറ്റിയാണിത്. ചലച്ചിത്ര നടി ശാരദ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി വത്സലകുമാരി എന്നിവരാണ് കമ്മിറ്റിയിലെ മറ്റു അംഗങ്ങൾ. 2019 ഡിസംബറിൽ ഹേമ കമ്മിഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയെങ്കിലും സർക്കാർ പുറത്ത് വിട്ടിരുന്നില്ല. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ റിപ്പോർട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
August 20, 2024 11:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Hema Committee Report | 'നിലപാടിന്റെ കരുത്തിന് ഒരേയൊരു പേര് WCC'; ഹരീഷ് പേരടി