Joju George: മക്കൾ സ്ക്കൂളിൽ പോകുമ്പോൾ ട്രോൾ; 'ചുരുളി'യിൽ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് ആവർത്തിച്ച് ജോജു ജോർജ്

Last Updated:

ലിജോ ജോസ് പുറത്തുവിട്ട തുണ്ട് കടലാസ് അല്ല, എഗ്രിമെന്റ് പുറത്തുവിടണമെന്നും നടൻ ആവശ്യപ്പെട്ടു

News18
News18
ചുരുളി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നടൻ ജോജു ജോർജ്. സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ല താനെന്നും നടൻ വ്യക്തമാക്കി. അതേസമയം പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് ആവർത്തിച്ച് ജോജു ജോർജ്. ലിജോ ജോസ് പുറത്തുവിട്ട തുണ്ട് കടലാസ് അല്ല, എഗ്രിമെന്റ് പുറത്തുവിടണമെന്നും നടൻ ആവശ്യപ്പെട്ടു.
പ്രതിഫലമല്ല വിഷയം മക്കൾ സ്കൂളിൽ പോകുമ്പോൾ പോലും ചുരുളിയിലെ ട്രോളുകൾ പറഞ്ഞു കളിയാക്കുന്നു. സിനിമ ഫെസ്റ്റിവലിന് വേണ്ടി ഒരുക്കുന്നതെന്നായിരുന്നു തന്നോട് പറഞ്ഞിരുന്നത്. അതുകൊണ്ട് ആണ് അത്രയും ഫ്രീഡത്തിൽ അഭിനയിച്ചത്. ഒടിടിയില്‍ തെറിയുള്ള ഭാ​ഗമാണ് വന്നത്.
ഐ എഫ് എഫ് കെയിൽ തെറിയില്ലാത്ത ഭാ​ഗവും. പൈസ കൂടുതൽ കിട്ടിയപ്പോൾ ഇവർ തെറി വേർഷൻ ഒടിടിയ്ക്ക് വിറ്റു. തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് ചുരുളി ഇറങ്ങുന്നത്. റോഡ് ബ്ലോക്കുമായി ബന്ധപ്പെട്ട് ആകെ താറുമാറായി രക്ഷപ്പെട്ട് വരുന്ന സമയമായിരുന്നു. ഒരു മാസം കഴിഞ്ഞ് ഒന്നുറങ്ങി എഴുന്നേറ്റപ്പോള്‍ കണ്ടത് ഇതാണ്. എന്‍റെ തെറി വച്ചിട്ടാണ് ചുരുളി മാര്‍ക്കറ്റ് ചെയ്യപ്പെട്ടത് എന്നും ജോജു പറഞ്ഞു.
advertisement
ALSO READ: ജോജൂ, തങ്കൻ ചേട്ടന് ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുണ്ട്; ചുരുളിക്ക് കൊടുത്ത കാശിൻ്റെ കണക്കുമായി ലിജോ ജോസ് പെല്ലിശേരി
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമർശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ താനാണ് ചുമന്നു കൊണ്ടു നടക്കുന്നത് എന്നിങ്ങനെയായിരുന്നു ആരോപണം.
മലയാളം വാർത്തകൾ/ വാർത്ത/Film/
Joju George: മക്കൾ സ്ക്കൂളിൽ പോകുമ്പോൾ ട്രോൾ; 'ചുരുളി'യിൽ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് ആവർത്തിച്ച് ജോജു ജോർജ്
Next Article
advertisement
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
  • സൂര്യകുമാർ യാദവിന് ഐസിസി മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി, ബിസിസിഐ അപ്പീൽ നൽകിയിട്ടുണ്ട്.

  • പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സൂര്യകുമാർ യാദവിനെതിരെ ഐസിസിയിൽ ഔദ്യോഗികമായി പരാതി നൽകി.

  • പാകിസ്ഥാൻ ബൗളർ ഹാരിസ് റൗഫിന് മോശം പെരുമാറ്റത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി.

View All
advertisement