• HOME
  • »
  • NEWS
  • »
  • film
  • »
  • സോഷ്യല്‍ മീഡിയയോട് ബൈ പറഞ്ഞ് നടന്‍ ജോജു ജോര്‍ജ്; വ്യക്തിപരമായും തൊഴില്‍പരമായും ആക്രമണം നേരിടുന്നുവെന്ന് താരം

സോഷ്യല്‍ മീഡിയയോട് ബൈ പറഞ്ഞ് നടന്‍ ജോജു ജോര്‍ജ്; വ്യക്തിപരമായും തൊഴില്‍പരമായും ആക്രമണം നേരിടുന്നുവെന്ന് താരം

ഇതുവരെ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നു. എല്ലാ സിനിമകളെയും പിന്തുണയ്ക്കണമെന്നും ജോജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി.

  • Share this:

    വ്യക്തിപരമായും തൊഴില്‍പരമായും ആക്രമണങ്ങള്‍ നേരിടുന്നതുമൂലം സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചെന്ന് നടന്‍ ജോജു ജോര്‍ജ്. ഒരു കലാകാരനെന്ന നിലയില്‍ എന്നെ അംഗീകരിച്ചവര്‍ക്ക് നന്ദി പറയുന്നു. വ്യക്തിപരമായും തൊഴില്‍പരമായും ആക്രമണങ്ങള്‍ നേരിടുന്നതു മൂലം സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ഇടവേള എടുക്കുകയാണ്. ആരോടും ഒരു പരാതിയുമില്ല. ഇനിയുള്ള കാലം അഭിനയത്തിലും സിനിമയിലും ശ്രദ്ധകേന്ദ്രീകരിക്കും.ഇതുവരെ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നു. എല്ലാ സിനിമകളെയും പിന്തുണയ്ക്കണമെന്നും ജോജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി.

    ‘ഇരട്ട എന്ന എന്‍റെ പുതിയ സിനിമയോട് നിങ്ങള്‍ കാണിച്ച് സ്‌നേഹത്തിന് നന്ദി. ഞാന്‍ കുറച്ച് കാലങ്ങളായി എല്ലാ മീഡിയകളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇരട്ട എന്ന സിനിമയോടു കൂടി സജീവമാകാന്‍ ശ്രമിച്ചതാണ്. പക്ഷേ പിന്നേയും എന്ന അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിഴച്ചു. എന്റെ ഇന്‍ബോക്‌സില്‍ എല്ലാം കടുത്ത ആക്രമണമായി. ഞാന്‍ സിനിമയിലേക്ക് മാത്രം കുറച്ച് കാലം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എന്നെ വെറുതെ വിടണം. ഞാന്‍ ഒരു വശത്ത് കൂടി അഭിനയിച്ച് പൊയ്‌ക്കോളാം. കരിയറില്‍ ഞാന്‍ സ്ട്രഗിളിലൂടെ കടന്നുപോവുകയാണ്. അതില്‍ നിങ്ങള്‍ എന്നെ സഹായിക്കണം എന്നൊന്നും പറയുന്നില്ല. ഉപദ്രവിക്കാതിരുന്നാല്‍ വലിയ സന്തോഷം. ഇനി ഉപദ്രവിക്കണം എന്നാണ് നിര്‍ബന്ധമെങ്കില്‍ ഒന്നും പറയാന്‍ പറ്റില്ല. പിന്തുണയ്ക്കുന്നവര്‍ക്ക് നന്ദി ജോജു വീഡിയോയില്‍ പറഞ്ഞു.

    താന്‍ നായകനായ ഇരട്ട എന്ന സിനമയുടെ പ്രമോഷന്‍റെ ഭാഗമായി സഹതാരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം ദുബായില്‍ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ സോഷ്യല്‍ മീഡിയകളിലെ സിനിമാ റിവ്യുകളെ  ജോജു വിമര്‍ശിച്ചിരുന്നു.  ഒരുപാടുപേരുടെ ജീവിതമാണ് സിനിമ. അത് വെച്ച് കളിക്കരുതെന്നും സിനിമ മോശമാണെങ്കില്‍ അങ്ങനെ പറയാന്‍ പ്രേക്ഷകര്‍ക്ക് അവകാശമുണ്ടെന്നും ജോജു ജോര്‍ജ് പറഞ്ഞിരുന്നു.

    Published by:Arun krishna
    First published: