Joy Mathew| 'സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ പര്യായപദം മനാഫ്'; ജോയ് മാത്യു
- Published by:ASHLI
- news18-malayalam
Last Updated:
'സഹജീവി സ്നേഹത്തിന്റെയും ..സഹോദര സുഹൃത് ബന്ധത്തിന്റെയും ഉത്തമ മാതൃക മനാഫ്' എന്നാണ് മറ്റൊരാൾ മനാഫിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയും മൃതദേഹവും കണ്ടെടുത്ത സാഹചര്യത്തിൽ ലോറി ഉടമ മനാഫിനെക്കുറിച്ച് നടൻ ജോയ് മാത്യു കുറിച്ച വാക്കുകളാണ് സോഷ്യലിടത്തിൽ ശ്രദ്ധയാകുന്നത്. 'സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ പര്യായപദം മനാഫ്' എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. അർജുനേയും ലോറിയേയും കണ്ടെത്തിയപ്പോൾ തൊട്ട് ചർച്ചയാവുകയാണ് മനാഫ് എന്ന ലോറി ഉടമയും.
അർജുനും ലോറിയും ആ പുഴയിൽ തന്നെ ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിൽ നില കൊണ്ട് രക്ഷാപ്രവർത്തനത്തിനെ പിന്തുണച്ച മനാഫിന് പല തരത്തിലുള്ള ആക്ഷേപങ്ങളും ആരോപണങ്ങളും സമൂഹത്തിൽ നിന്നും നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഇന്ന് അർജുന്റെ ലോറി ഗംഗാവലിപ്പുഴയിൽ നിന്നും കണ്ടെടുത്തപ്പോൾ ഇതേ സമൂഹം തന്നെ മനാഫിനേയും ചേർത്തു പിടിക്കുകയാണ്.
ലോറി പുഴയിൽ നിന്നും കിട്ടിയപ്പോൾ തന്റെ ഉറപ്പ് സത്യമായെന്നായിരുന്നു ലോറി ഉടമ മനാഫ് പ്രതികരിച്ചത്. അവനെ ഗംഗാവലിപ്പുഴയ്ക്ക് വിട്ടു കൊടുക്കില്ല എന്ന് അർജുന്റെ അമ്മയ്ക്ക് നൽകിയ വാക്ക് പാലിക്കാൻ ആയി എന്നും മനാഫ് പറഞ്ഞു.
advertisement
അർജുൻ കാബിനിൽ ഉണ്ടാകുമെന്ന് കുടുംബത്തോട് പറഞ്ഞിരുന്നു. വണ്ടി തനിക്ക് വേണ്ടെന്നും അർജുന്റെ മൃതദേഹം എടുത്താൽ മതിയെന്നും പറഞ്ഞു. വണ്ടി കിട്ടാൻ വേണ്ടി മാത്രമാണ് തന്റെ ശ്രമം എന്ന് വരെ പ്രചാരണം ഉണ്ടായി എന്നും മനാഫ് വൈകാരികമായി പ്രതികരിച്ചു.
അതേസമയം 'സഹജീവി സ്നേഹത്തിന്റെയും ..സഹോദര സുഹൃത് ബന്ധത്തിന്റെയും ഉത്തമ മാതൃക മനാഫ് ...പ്രിയപ്പെട്ട മനാഫ് താങ്കൾ ആ അമ്മക്ക് കൊടുത്ത വാക്ക് പാലിച്ചിരിക്കുന്നു ...' എന്നാണ് മറ്റൊരാൾ നടൻ ജോയിയുടെ പോസ്റ്റിൽ കമ്മന്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് മനാഫിനെ പിന്തുണച്ചു കൊണ്ട് എത്തുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 25, 2024 10:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Joy Mathew| 'സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ പര്യായപദം മനാഫ്'; ജോയ് മാത്യു