Bloody Beggar OTT: കവിന്റെ ബ്ലഡി ബെഗ്ഗര്‍ ഒടിടി സ്ട്രീമിങ് ആരംഭിച്ചു
- Published by:Sarika N
- news18-malayalam
Last Updated:
റിലീസായി ഒരു മാസത്തിന് ശേഷമാണ് ബ്ലഡി ബെഗ്ഗര്‍ ഒടിടിയിലെത്തിയിരിക്കുന്നത്
തമിഴിലെ പ്രിയ താരം കവിൻ നായകനായി എത്തിയ ചിത്രം ബ്ലഡി ബെഗ്ഗര്‍ ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് സ്ട്രീമിങ് തുടങ്ങിയിരിക്കുന്നത്.ചിത്രത്തിന് ഒടിടിയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രത്തിലെ കവിന്റെ പ്രകടനത്തിനും കഥയ്ക്കും മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.
പേരില്ലാത്ത ഒരു യാചകനായിട്ടായിരുന്നു കവിൻ ചിത്രത്തില്‍ വേഷമിട്ടത്. തെരുവിൽ പുസ്തകങ്ങൾ വിൽക്കുന്ന കഠിനാധ്വാനിയായ ഒരു ആൺകുട്ടിയുമായി ജീവിക്കുന്ന ഒരു അലസനായ യാചകനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്.
a rags to riches story tainted with blood, comedy & a haunting past 🔪#BloodyBeggarOnPrime, watch now: https://t.co/t84fQbmZkD pic.twitter.com/XCKVUh2nhI
— prime video IN (@PrimeVideoIN) November 28, 2024
advertisement
ദീപാവലി റിലീസായാണ് ബ്ലഡി ബെഗ്ഗര്‍ തീയേറ്ററുകളിലെത്തിയത് .എന്നാൽ അന്നേ ദിവസം റിലീസായ ശിവകാർത്തികേയൻ നായകനായി എത്തിയ ചിത്രം അമരന്റെ വിജയത്തോടെ ചിത്രത്തിന് തീയേറ്ററുകളിൽ അധികം ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല. അമരൻ ആഗോള ബോസ്‌ഓഫീസിൽ 312 കോടിയുടെ കളക്ഷനുമായി തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.ബ്ലഡി ബെഗ്ഗറിന് തീയേറ്ററുകളിൽ നിന്നും ഒമ്പത് കോടിയുടെ കളക്ഷൻ മാത്രമേ ലഭിച്ചിട്ടുളൂവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . നടൻ കവിന്റെ ബ്ലാക്ക് കോമഡി ചിത്രമാണ് ബ്ലഡി ബെഗ്ഗര്‍.റിലീസായി ഒരു മാസത്തിന് ശേഷമാണ് ബ്ലഡി ബെഗ്ഗര്‍ ഒടിടിയിലെത്തിയത്.
advertisement
കവിൻ നായകനായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ജയേഷ് സുകുമാറാണ്. ചിത്രത്തിൽ രാധാ രവി, റെഡിൻ കിംഗ്‍സ്‍ലെ, പടം വേണു കുമാര്‍, പൃഥ്വി രാജ്, മിസി സലീമ, പ്രിയദര്‍ശിനി രാജ്‍കുമാര്‍, സുനില്‍ സുഖദ, ടി എം കാര്‍ത്തിക, അര്‍ഷാദ്, അക്ഷയ ഹരിഹരൻ, അനാര്‍ക്കലി നാസര്‍, തുടങ്ങിയവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
Nov 29, 2024 2:57 PM IST








