നടൻ കിഷോർ സത്യയുടെ പിതാവ് അന്തരിച്ചു
- Published by:Sarika N
- news18-malayalam
Last Updated:
വ്യാഴം പുലർച്ചെ 4.45 ന് ആയിരുന്നു അന്ത്യം
പത്തനംതിട്ട: മല്ലപ്പള്ളി പനയമ്പാല തൈപ്പടവിൽ സത്യവാൻ പണിക്കർ(95) അന്തരിച്ചു. സിനിമ ടെലിവിഷൻ അഭിനേതാവും ടെലിവിഷൻ താര സംഘടനയായ ആത്മയുടെ വൈസ് പ്രസിഡന്റുമായ കിഷോർ സത്യയുടെ പിതാവാണ്. വ്യാഴം പുലർച്ചെ 4.45 ന് ആയിരുന്നു അന്ത്യം.
സംസ്‍കാരം വ്യാഴം ഉച്ച കഴിഞ്ഞ് 3 മണിക്ക് മല്ലപ്പള്ളി കറുകച്ചാൽ റൂട്ടിലെ പനയമ്പാലയിലെ വീട്ടുവളപ്പിൽ വച്ച് നടക്കും.
Summary: Film and Television actor Kishore Satya's father, Satyavan Panicker, passed away this morning at 4:45 AM. The funeral will be held at 3:00 PM this Thursday at their family home in Mallappally.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
November 27, 2025 8:37 AM IST


