മാളികപ്പുറം സിനിമ നേടിയ ഗംഭീര വിജയത്തിന് പിന്നാലെ മലയാളത്തിലെ യുവനടന്മാരില് ഉണ്ണി മുകുന്ദനുള്ള പ്രേക്ഷകപ്രീതിയില് കാര്യമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി പങ്കെടുക്കുന്ന പരിപാടികളിലെല്ലാം നിരവധി പേരാണ് ഉണ്ണിമുകുന്ദനെ അഭിനന്ദനം അറിയിക്കാനും ഒപ്പം ഫോട്ടോ എടുക്കാനുമായെത്തുന്നത്.
മാളികപ്പുറം സിനിമയില് അയ്യപ്പസ്വാമിയായി അഭിനയിച്ചതിന് പിന്നാലെ ഒരു പുരസ്കാരവും താരത്തെ തേടിയെത്തി. നടന് കൃഷ്ണപ്രസാദിന്റെ പിതാവായ എന്.പി ഉണ്ണിപ്പിള്ളയുടെ പേരിലുള്ള സംഘടന ഏര്പ്പെടുത്തിയ യുവശ്രേഷ്ഠാ പുരസ്കാരമാണ് ഉണ്ണിമുകുന്ദനെ തേടിയത്തിയത്. അവാര്ഡ് ഏറ്റുവാങ്ങാന് നടന് അടുത്തിടെ കോട്ടയം ചങ്ങനാശേരിയില് എത്തിയിരുന്നു.
ALSO READ-മാളികപ്പുറത്തിന്റെ വിജയം; അയ്യപ്പനോട് നന്ദി പറയാൻ ശബരിമലയില് നേരിട്ടെത്തി ഉണ്ണി മുകുന്ദൻ
പലരും ഉണ്ണിയെ അയ്യപ്പനായി കാണുന്നുണ്ട്..എങ്കിലും അദ്ദേഹം നിത്യ ബ്രഹ്മചാരിയാണ്.. അയ്യപ്പനെ പോലെ ഉണ്ണിയെ ബ്രഹ്മചാരിയാക്കാന് ആരും ശ്രമിക്കരുതെന്ന് പുരസ്കാര ദാനത്തിനിടെ നടന് കൃഷ്ണപ്രസാദ് പറഞ്ഞു. ഉണ്ണിയെ നമ്മുടെ നാട്ടില് നിന്ന് തന്നെ വിവാഹം കഴിപ്പിക്കണമെന്നും കൃഷ്ണപ്രസാദ് പറഞ്ഞു. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരന് പുരസ്കാരം സമ്മാനിച്ചു.
ഇരുപത്തഞ്ച് കോടി രൂപയോളം കളക്ഷന് നേടിയ മാളികപ്പുറം ബോക്സ്ഓഫീസില് മികച്ച പ്രതികരണമാണ് കാഴ്ചവെക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഡബ് ചെയ്തും ചിത്രം റിലീസ് ചെയ്തു.സിനിമയുടെ വിജയത്തിന് അയ്യപ്പനോട് നന്ദി പറയാന് താരവും അണിയപ്രവര്ത്തകരും മകരവിളക്ക് ദിനത്തില് സന്നിധാനത്തെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.