'മൂന്ന് വ്യത്യസ്‍ത വേഷങ്ങൾ' ; 'പാലേരി മാണിക്യം' റീ റിലീസ് തീയതി പങ്കുവെച്ച് മമ്മൂട്ടി

Last Updated:

ചിത്രം വീണ്ടും പ്രദർശനത്തിന് ഒരുങ്ങുമ്പോൾ മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ ആരാധകർ ഇത്തവണയും തിയേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ

മലയാളികളുടെ പ്രിയ താരം മമ്മൂട്ടി മൂന്ന് വേഷങ്ങളിലെത്തി നിറഞ്ഞാടിയ ചിത്രം 'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' വീണ്ടും തിയേറ്ററുകളിലെത്തുന്നു എന്ന വാർത്തകൾ സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ സെപ്റ്റംബർ ഇരുപതിന് ചിത്രം പ്രദർശനത്തിനെത്തുമെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചത്. എന്നാൽ സിനിമയുടെ റിലീസ് മാറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി മമ്മൂട്ടി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബർ നാലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ചിത്രം വീണ്ടും പ്രദർശനത്തിന് ഒരുങ്ങുമ്പോൾ മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ ആരാധകർ ഇത്തവണയും തിയേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും അടിമുടി വ്യത്യസ്തത നിറഞ്ഞ മൂന്ന് കഥാപാത്രങ്ങളെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും മമ്മൂട്ടിയെ തേടിയെത്തി. മികച്ച നടിക്കുള്ള അവാർഡ് ശ്വേത മേനോനും കരസ്ഥമാക്കി.
മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ്, മുസ്തഫ, ശശി കലിംഗ, ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രഹണം-മനോജ് പിള്ള, സംഗീതം-ശരത്, ബിജിബാൽ. കഥ-ടി പി രാജീവൻ.
മലയാളം വാർത്തകൾ/ വാർത്ത/Film/
'മൂന്ന് വ്യത്യസ്‍ത വേഷങ്ങൾ' ; 'പാലേരി മാണിക്യം' റീ റിലീസ് തീയതി പങ്കുവെച്ച് മമ്മൂട്ടി
Next Article
advertisement
'ഇവിടെയാണ് കേരളം റോക്ക് സ്റ്റാർ ആകുന്നത്'; നടിയെ ആക്രമിച്ച കേസിൽ സർക്കാരിന്റെ തീരുമാനത്തെ വാഴ്ത്തി ചിന്മയി
'ഇവിടെയാണ് കേരളം റോക്ക് സ്റ്റാർ ആകുന്നത്'; നടിയെ ആക്രമിച്ച കേസിൽ സർക്കാരിന്റെ തീരുമാനത്തെ വാഴ്ത്തി ചിന്മയി
  • നടിയെ ആക്രമിച്ച കേസിൽ അപ്പീൽ പോകാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തെ ചിന്മയി പ്രശംസിച്ചു.

  • വിധി എന്തായാലും താനെന്നും അതിജീവിതയോടൊപ്പമായിരിക്കുമെന്ന് ചിന്മയി നേരത്തെ വ്യക്തമാക്കിയിരുന്നു.

  • "ഇവിടെയാണ് കേരളം റോക്‌സ്റ്റാർ ആവുന്നത്," എന്ന് ചിന്മയി എക്‌സിൽ കുറിച്ചു.

View All
advertisement